For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദിലീപിന്റെ താൽപര്യമായിരുന്നു ആ സിനിമ; ആ മത്സരത്തിൽ ഞാൻ തോറ്റു, മാന്യമായ പ്രതിഫലം ലഭിച്ചില്ല: സംവിധായകൻ

  |

  ദിലീപ്, നവ്യ നായർ എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ സിനിമയാണ് പട്ടണത്തിൽ സുന്ദരൻ. 2003 ൽ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തത് മലയാളത്തിലെ പ്രശസ്ത ഛായാഗ്രാഹകൻ വിപിൻ മോഹൻ ആയിരുന്നു. മുപ്പതോളം സിനിമകളിൽ സത്യൻ അന്തിക്കാടിന്റെ ക്യാമറാമാനായി പ്രവർത്തിച്ച വിപിൻ മോഹന്റെ ആദ്യ സിനിമ ആയിരുന്നു പട്ടണത്തിൽ സുന്ദരൻ.

  ഒരു ഫാമിലി കോമഡി എന്റർടെയ്‌നർ ആയി എത്തിയ ചിത്രത്തിന് പക്ഷെ തിയേറ്ററിൽ പ്രതീക്ഷിച്ച അത്രയും വലിയ വിജയമാകാൻ സാധിച്ചിരുന്നില്ല. പി വി ബഷീറും എസ് വിജയനും ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചത് എം സിന്ധുരാജ് ആയിരുന്നു. ദിലീപിനും നവ്യക്കും പുറമെ കൊച്ചിൻ ഹനീഫ, ബൈജു, കവിയൂർ പൊന്നമ്മ. ജഗതി ശ്രീകുമാർ, സലിം കുമാർ, സോനാ നായർ തുടങ്ങിയ വൻ താരനിരയും അണിനിരന്നിരുന്നു.

  dileep vpin mohan

  Also Read: മുഖത്ത് നോക്കാൻ പറ്റാതാവും; സിനിമകൾ തെരഞ്ഞെടുക്കുന്നതിൽ തെറ്റ് പറ്റിയെന്ന് ഇന്ദ്രൻസ്

  ഇപ്പോഴിതാ, ചിത്രം സംവിധാനം ചെയ്യുന്നതിലേക്ക് താൻ എത്തിയതിനെ കുറിച്ചും ചിത്രത്തിന്റെ ഡബ്ബിങിനിടെ ഉണ്ടായ പ്രശ്‌നങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകൻ വിപിൻ മോഹൻ. ദിലീപിന്റെ താത്പര്യത്തിലാണ് താൻ സംവിധായകൻ ആയതെന്നും സിനിമ സംഭവിച്ചത് എന്നുമാണ് അദ്ദേഹം പറയുന്നത്. മാസ്റ്റർ ബിൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

  'പട്ടണത്തിൽ സുന്ദരൻ ഞാൻ ചെയ്യേണ്ട സിനിമയല്ല. സിന്ധുരാജ് എന്നയാളാണ് ആ സിനിമ എഴുതിയത്. അദ്ദേഹം എന്നോട് വന്ന് ഇങ്ങനെയൊരു കഥയുണ്ട് സത്യനോട് പറയാമോ എന്ന് ചോദിച്ചു. ഞാൻ അങ്ങനെ ഇത് സത്യൻ അന്തിക്കാടിനോട് പറഞ്ഞു. ഇത് ഞാൻ ചെയ്താൽ ശരിയാവില്ല. പുതിയ ഒരാൾ ചെയ്താൽ നന്നാവുമെന്ന് അദ്ദേഹം പറഞ്ഞു.

  പുള്ളി ഒഴിവാക്കാൻ പറഞ്ഞത് ആണോ എന്ന് അറിയില്ല. ഞാൻ എന്തായാലും സിന്ധുരാജിനോട് ഇക്കാര്യം പറഞ്ഞു. സത്യന് താല്പര്യമില്ല വേറെ ആളെ നോക്കിക്കോളാൻ പറഞ്ഞു. പുള്ളി വേറെ സംവിധായകരെയും നടനെയും ഒക്കെ സമീപിച്ചെങ്കിലും അത് നടന്നില്ല. ദിലീപ് എന്റെ നല്ല സുഹൃത്താണ് ഇന്നും അന്നും ഒക്കെ അങ്ങനെയാണ്.

  pattanathil sundaran

  ഞാൻ ദിലീപിനെ വിളിച്ചു. ഇങ്ങനെ ഒരു കഥയുണ്ട്. കേട്ടു നോക്ക്. നിങ്ങളാണ് ഇത് ചെയ്യേണ്ടത് എന്ന് എനിക്ക് തോന്നുന്നു എന്ന് പറഞ്ഞു. പിന്നാലെ ഞാൻ സിന്ധുരാജിനെ കഥപറയാൻ വിട്ടു. ദിലീപിന് കഥ ഇഷ്ടമായി നമ്മുക്ക് ചെയ്യാമെന്ന് എന്നോട് പറഞ്ഞു. എന്നിട്ട് അവർ രണ്ടുപേരും കൂടി കഥയിൽ ചില മാറ്റങ്ങളൊക്കെ വരുത്തി.

  അങ്ങനെ ഇരിക്കുമ്പോൾ ഒരു ദിവസം ദിലീപ് എന്നെ വിളിച്ചിട്ട് ആ സിനിമ സംവിധാനം ചെയ്യാമോ എന്ന് ചോദിച്ചു. നിർമ്മാതാവിനെ പറഞ്ഞപ്പോൾ എനിക്ക് അയാളെ പറ്റില്ലെന്ന് പറഞ്ഞു. പക്ഷെ ദിലീപ് പറഞ്ഞു, ചേട്ടൻ ഡയറക്റ്റ ചെയ്യ് നിർമ്മാതാവിനെ ഞാൻ നോക്കിക്കോളാമെന്ന്. അങ്ങനെ ഞാൻ സത്യനോട് പറഞ്ഞു. സത്യൻ താൻ പോയി ധൈര്യമായി ചെയ്യടോ എന്ന് പറഞ്ഞു. തനിക്ക് എപ്പോ വേണേലും ചെയ്യാമെന്ന് പറഞ്ഞു.

  Also Read: സായിക്ക് പിറന്നാൾ സർപ്രൈസ് ഒരുക്കി നവ്യയും ഭർത്താവും; മകന് ലക്ഷങ്ങൾ വിലയുള്ള ഗിഫ്റ്റ്!, വീഡിയോ വൈറൽ

  അത് ഇനി എന്നെ ഒഴിവാക്കാൻ ആയിരുന്നോ എന്ന് എനിക്ക് സംശയമുണ്ട്. അങ്ങനെ ഞാൻ ഒക്കെ പറഞ്ഞു. അങ്ങനെയാണ് പട്ടണത്തിൽ സുന്ദരൻ സംഭവിക്കുന്നത്. ദിലീപിന്റെ താല്പര്യത്തിലാണ് ആ സിനിമ സംഭവിച്ചത്. പിന്നീട് ഷൂട്ട് ചെയ്തു. അതിന്റെ ഡബ്ബിങ്ങിൽ ഒക്കെ ഒരുപാട് പ്രശ്‌നങ്ങൾ ഉണ്ടായിരുന്നു. നവ്യ നായരുടെ ശബ്‍ദം വേണ്ടെന്ന് നിർമ്മാതാവ് പറഞ്ഞു. ഞാൻ സമ്മതിച്ചില്ല.

  നവ്യയുടെ ശബ്ദം എല്ലവർക്കും അറിയുന്നത് ആണ്. അത് മാറ്റാൻ പറ്റില്ലെന്ന് പറഞ്ഞു. അത് പൈസയുടെ എന്തോ പ്രശ്‌നത്തിന് പുറത്തായിരുന്നു. പിന്നെ മാറ്റിയില്ല. നവ്യ തന്നെയാണ് ഡബ്ബ് ചെയ്തത്. പിന്നെ ഒരു സംഭവം ഉണ്ടായത്. അടുത്ത സുഹൃത്തുക്കൾ ആണെങ്കിലും ഞങ്ങളുടെ രണ്ടുപേരുടെയും സിനിമ ഒരേദിവസമാണ് ഇറങ്ങിയത്. മനസ്സിനക്കരെ ഇറങ്ങിയ ദിവസം.

  ആ മത്സരത്തിൽ ഞാൻ തോറ്റു. ഷീലാമ്മയുടെ കരീഷ്മയോടൊപ്പം പിടിച്ചു നിൽക്കാൻ പട്ടണത്തിൽ സുന്ദരന് കഴിഞ്ഞില്ല. പരസ്യം ഒക്കെ കുറവായിരുന്നു. പിന്നെ എന്നെ ആർക്കും അറിയില്ലായിരുന്നു. എനിക്ക് സിനിമയ്ക്ക് ന്യായമായ പ്രതിഫലം ലഭിച്ചിട്ടില്ല. പുള്ളി ചിലപ്പോൾ തന്നെന്ന് ഒക്കെ പറയുമായിരിക്കും. പുള്ളി എന്നോട് പറഞ്ഞത് വിചാരിച്ച പോലെ പടം ഓടിയില്ലെന്നാണ്. അന്ന് ദിലീപിനും നവ്യക്കും ഒക്കെ കാശ് കുറവായിരുന്നു.' വിപിൻ മോഹൻ പറഞ്ഞു.

  Read more about: dileep
  English summary
  Director Vipin Mohan Opens Up About His Directorial Debut Movie Pattanathil Sundaran Starring Dileep
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X