നീ അഭിനയം നിര്‍ത്തുമോ എന്ന് ചോദിച്ച് അമ്മ കരഞ്ഞു! ആള്‍ക്കാരുടെ മനസില്‍ ഞാന്‍ ക്രൂരനായി: രവീന്ദ്രന്‍
ഒരു കാലഘട്ടത്തില്‍ മലയാള സിനിമയിലെ മാത്രമല്ല തെന്നിന്ത്യന്‍ സിനിമയിലെ തന്നെ തരംഗമായിരുന്നു രവീന്ദ്രന്‍. ഡിസ്‌കോ രവീന്ദ്രന്‍ എന്നായിരുന്നു രവീന്ദ്രന്‍ അറിയപ്പെട്ടിരുന്നത്. തന്റെ ചടുലമായ നൃത്തവും വേറിട്ട അഭിനയ ശൈലിയും രവീന്ദ്രനെ താരമാക്കി. മലയാളത്തിന് പുറണെ തമിഴിലും സജീവമായിരുന്നു രവീന്ദ്രന്‍. എന്നാല്‍ പിന്നീട് സിനിമയില്‍ നിന്നെല്ലാം വിട്ടു നിന്ന രവീന്ദ്രന്‍ കോര്‍പ്പറേറ്റ് ബിസിനസ് രംഗത്തേക്ക് കടന്നു.
അവിടേയും വിജയം നേടാന്‍ രവീന്ദ്രന് സാധിച്ചു. പക്ഷെ ആ പഴയ ഡിസ്‌കോ രവീന്ദ്രനെ അങ്ങനെയങ്ങ് വിടാന്‍ സിനിമ ഒരുക്കമായിരുന്നില്ല. നീണ്ടൊരു ഇടവേളയ്ക്ക് ശേഷം മടങ്ങിയെത്തിയ രവീന്ദ്രന്‍ തിരിച്ചുവരവില്‍ ഇടുക്കു ഗോള്‍ഡ് പോലുള്ള ചിത്രങ്ങളിലൂടെ വീണ്ടും സജീവമായി. ഇപ്പോഴിതാ തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് രവീന്ദ്രന്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്.

ഞാന്‍ തമിഴ് സിനിമയിലൂടെയാണ് വന്നത്. അവിടെ വന്‍ വിജയങ്ങള്‍ നേടിയതിനാല്‍ എന്നെയൊരു തമിഴ് നടനായാണ് പിന്നീട് കണ്ടത് എന്നാണ് രവീന്ദ്രന്‍ ഓര്‍ക്കുന്നത്. അന്ന് ഇന്ത്യയിലെ തന്നെ വലിയ നിര്‍മ്മാണ കമ്പികളായ എവിഎം, ദേവര്‍ ഫിലിംസ്, വിജയവാഹിനി തുടങ്ങിയവര്‍ക്കൊപ്പമാണ് രവീന്ദ്രന്‍ സിനിമകള്‍ ചെയ്തത്. ഐവി ശശി, ഹരിഹരന്‍, കെ ബാലചന്ദര്‍, എസ്പി മുത്തുരാമന്‍ തുടങ്ങിയവര്‍ പ്രമുഖര്‍ക്കൊപ്പവും സിനിമകള്‍ ചെയ്തു.
ഐവി ശശിയുടെ സിനിമയിലൂടെയാണ് രവീന്ദ്രന്‍ മലയാളത്തിലെത്തുന്നതെന്നാണ്. രവീന്ദ്രന്‍ അഭിനയിച്ച് വലിയ ഹിറ്റായി മാറിയ സിനിമയായിരുന്നു മദ്രാസിലെ മോന്‍. യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയ സിനിമയായിരുന്നു അത്. ആ സിനിമയ്ക്ക് പക്ഷെ രവീന്ദ്രന്റെ ജീവിതവുമായി ബന്ധമുണ്ടായിരുന്നു. ''മദ്രാസിലെ മോന്‍ അറിയപ്പെട്ട റെനി എന്റെ അടുത്ത സുഹൃത്തായിരുന്നു. ഞങ്ങള്‍ തമ്മിലുള്ള സൗഹൃദം പിരിഞ്ഞ് മാസങ്ങള്‍ക്കകമാണ് കരിക്കിന്‍ വില്ല കൊലപാതക കേസില്‍ അവനെ അറസ്റ്റ് ചെയ്ത വാര്‍ത്ത കേള്‍ക്കുന്നത്. പിന്നീട് സിനിമയില്‍ ആ കഥാപാത്രമായി എനിക്ക് തന്നെ സാധിച്ചുവെന്നത് യാദൃശ്ചികതയാവാം'' എന്നാണ് രവീന്ദ്രന്‍ പറയുന്നത്.
അതേയമം, ആ സിനിമ ഇറങ്ങി 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞങ്ങളുടെ സൗഹൃദത്തിന്റെ കഥ ജനം അറിഞ്ഞതെന്നും രവീന്ദ്രന്‍ പറയുന്നു. അതേസമയം തന്റെ അമ്മ രവീന്ദ്രനോട് സിനിമാ അഭിനയം തന്നെ നിര്‍ത്താന്‍ ആവശ്യപ്പെട്ടിരുന്നു. അതും താന്‍ അഭിനയിച്ച സിനിമ സൂപ്പര്‍ ഹിറ്റായ സമയത്ത്.

''പപ്പയുടെ സ്വന്തം അപ്പൂസ് ഇറങ്ങി വലിയ ഹിറ്റായപ്പോള്‍ എന്റെ അമ്മയ്ക്ക് ഞാന്‍ അഭിനയം നിര്‍ത്തണമെന്നായിരുന്നു ആഗ്രഹം. കാരണം അമ്മയുടെ അടുത്ത് വരുന്ന രോഗികള്‍ പറഞ്ഞിരുന്നത്, ഡോക്ടറെന്ത് പാവമാണ് എന്നാല്‍ മോന്‍ എന്തൊരു ദുഷ്ടനാണെന്ന് അറിയാമോ. പപ്പയുടെ സ്വന്തം അപ്പൂസില്‍ ആ പാവം കൊച്ചിനെ ചവിട്ടിയിട്ട് ഓ കണ്ണില്‍ച്ചോരയില്ല. എല്ലാവരും ഇത് പറഞ്ഞപ്പോള്‍ അമ്മ എന്റെ അടുത്ത് വന്ന് കരഞ്ഞിട്ടുണ്ട്'' എന്നാണ് രവീന്ദ്രന്‍ പറയുന്നത്.
നീ ഈ സിനിമാ അഭിനയം ഒന്ന് നിര്‍ത്തുമോ എന്ന് അമ്മ ചോദിച്ചുവെന്നാണ് താരം പറയുന്നത്. അതേമസമയം, ഇപ്പോഴും തന്നെ കാണുമ്പോള്‍ പല പഴയ കാല സ്ത്രീകളും ആ സിനിമയില്‍ കൊച്ചിനെ ചവിട്ടിയ കാര്യമാണ് പറയുന്നത് എ്ന്നും രവീന്ദ്രന്‍ ഓര്‍ക്കുന്നുണ്ട്. നമ്മുടെ അഭിനയത്തിന്റേയും സിനിമയുടേയും കാര്യത്തില്‍ വിജയമാണെങ്കിലും ആള്‍ക്കാരുടെ മനസില്‍ ഞാനൊരു ക്രൂരനായി മാറിയെന്നാണ് രവീന്ദ്രന്‍ പറയുന്നത്.


Click it and Unblock the Notifications











