twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നല്ലത് പോലെ പറ്റിക്കപ്പെട്ടിട്ടുണ്ട്, പക്ഷെ അതുകൊണ്ട് ജീവിതം തീരില്ല; തേപ്പിനെക്കുറിച്ച് ദിവ്യ പിള്ള

    |

    ജീവിതത്തില്‍ പ്രണയിക്കാത്തവരായി ആരുമുണ്ടായിരിക്കില്ല. എന്നാല്‍ എല്ലാ പ്രണയവും വിജയിക്കണമെന്നുമില്ല. ചിലപ്പോഴൊക്കെ പ്രതീക്ഷിച്ച വഴികളിലൂടെയായിരിക്കില്ല പ്രണയം കടന്നു പോവുകയാണ്. അങ്ങനെ പാതിയില്‍ അവസാനിപ്പിക്കേണ്ടി വന്നതോ നഷ്ടപ്പെട്ടതോ ആയ പ്രണയം മിക്കവരുടേയും ജീവിതത്തിലുണ്ടാകും. ഇപ്പോഴിതാ തന്റെ പ്രണയ പരാജയങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ദിവ്യ പിള്ള.

    Also Read: പ്ലാസ്റ്റിക് സർജറിയല്ല, ചുണ്ടുകൾക്ക് താൽക്കാലിക വലുപ്പം തോന്നിക്കുന്ന ടെക്നിക്ക്; തുറന്ന് പറഞ്ഞ അനുഷ്കAlso Read: പ്ലാസ്റ്റിക് സർജറിയല്ല, ചുണ്ടുകൾക്ക് താൽക്കാലിക വലുപ്പം തോന്നിക്കുന്ന ടെക്നിക്ക്; തുറന്ന് പറഞ്ഞ അനുഷ്ക

    മലയാൡകള്‍ക്ക് സുപരിചിതയാണ് ദിവ്യ പിള്ള. നടിയായും അവതാരകയായുമെല്ലാം ദിവ്യയെ മലയാളികള്‍ക്കറിയാം. തേപ്പ് കിട്ടിയിട്ടുണ്ടോ എന്ന ചോദ്യത്തിന് ദിവ്യ നല്‍കിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. എല്ലാവരെയും പോലെ തനിയ്ക്കും തേപ്പ് കിട്ടിയിട്ടുണ്ട് എന്ന് തുറന്ന് പറഞ്ഞിരിയ്ക്കുകയാണ ദിവ്യ പിള്ള. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    Divya Pillai

    തേപ്പ് കിട്ടിയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍ ഉണ്ട്. ആര്‍ക്കാണ് ഇല്ലാത്തത്. നല്ലത് പോലെ പറ്റിക്കപ്പെട്ടിട്ടുണ്ട് എന്നാണ് ദിവ്യ പറയുന്നത്. പക്ഷെ അതുകൊണ്ട് എല്ലാം തീര്‍ന്നു എന്നൊന്നും കരുതുന്നില്ലെന്നും കിട്ടിയ തേപ്പ് ഒന്നും അത്ര വലിയ സീരിയസ് ആയിട്ട് എടുത്തിട്ടില്ല എന്നുമാണ് ദിവ്യ പറയുന്നത്. ജീവിതം അങ്ങനെയൊക്കെയാണ് എന്ന രീതിയില്‍ ആണ് താന്‍ മുന്നോട്ട് പോകുന്നത് എന്നും ദിവ്യ പറയുന്നു.

    കല്യാണത്തെക്കുറിച്ചും താരം മനസ് തുറക്കുന്നുണ്ട്. കല്യാണം എന്തിനാണ് ഇപ്പോള്‍ വെറുതേ കഴിച്ച് തലവേദന ഉണ്ടാക്കുന്നത്. കഴിച്ചവരില്‍ ആരും പറഞ്ഞ് കേട്ടിട്ടില്ല, ഹൊ സ്വസ്തം എന്ന്. കല്യാണം കഴിച്ചവരോട് ചോദിച്ചാല്‍ അവര്‍ ഇങ്ങോട്ട് ചോദിയ്ക്കുന്നത്, 'എന്തിനാ വെറുതേ വേണ്ടാത്ത പണിക്ക് പോകുന്നത്' എന്നാണ് എന്നും ദിവ്യ പറയുന്നു.

    എന്നു കരുതി തനിക്ക് കല്യാണം ഒരു ഡെയ്ഞ്ചറസ് സോണ്‍ ആണെന്ന് ചിന്തയും തനിക്കില്ലെന്ന് താരം വ്യക്തമാക്കുന്നുണ്ട്. പക്ഷെ ശരിയായ ആളെ അല്ല കഴിക്കുന്നത് എങ്കില്‍ ഒരുപക്ഷെ ഡെയ്ഞ്ചറസ് സോണ്‍ ആണ് എന്നും ദിവ്യ പറയുന്നുണ്ട്. അതേസമയം, എന്റെ ചിന്താഗതിയോട് യോജിച്ച് പോകുന്ന ഒരു പങ്കാളിയെ കിട്ടിയാല്‍ തീര്‍ച്ചയായും ഞാന്‍ കല്യാണം കഴിക്കും എന്നും ദിവ്യ പിള്ള വ്യ്ക്തമാക്കുന്നു.

    പക്ഷെ ഇപ്പോള്‍ എനിക്ക് കല്യാണത്തെ കുറിച്ച് ചിന്തിക്കാന്‍ പോലും നേരമില്ല. ഇപ്പോള്‍ അതിനുള്ള സമയമല്ല. എനിക്ക് ഒരു നല്ല നടിയാവണം എന്നാണ് ദിവ്യ പിള്ള പറയുന്നത്. നടിയുടേതായി ഒരുപിടി സിനിമകള്‍ ഈയ്യടുത്ത് റിലീസ് ചെയ്തിരുന്നു. പിന്നാലെ വരാനിരിക്കുന്ന സൈമണ്‍ ഡാനിയല്‍ എന്ന ചിത്രത്തിന്റെ റിലീസിങ് തിരക്കുകളിലാണിപ്പോള്‍ നടി. ഷഫീഖിന്റെ സന്തോഷം, നാലാംമുറ തുടങ്ങിയ സിനിമകളും അണിയറയിലുണ്ട്.

    Read more about: divya pillai
    English summary
    Divya Pillai About Being Cheated In Love And Plans Of Marriage
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X