നിയമപരമായി വിവാഹിതയാകാത്ത ഞാന്‍ എങ്ങനെ വിവാഹ മോചനം നേടും? ഗോസിപ്പുകള്‍ക്ക് ദിവ്യയുടെ മറുപടി

അയാള്‍ ഞാനല്ല എന്ന സിനിമയിലൂടെ അരങ്ങേറിയ നടിയാണ് ദിവ്യ പിള്ള. പിന്നീട് നിരവധി ഹിറ്റ് സിനിമകളില്‍ നായികയായി എത്തി. കളയിലെ പ്രകടനത്തിലൂടെ കയ്യടി നേടിയ ദിവ്യയുടെ അഭിനയ ജീവിതം മമ്മൂട്ടി ചിത്രം ബസൂക്കയിലെത്തി നില്‍ക്കുകയാണ്. ഇതിനിടെ ഇപ്പോഴിതാ തന്റെ വിവാഹ മോചനത്തെക്കുറിച്ച് മനസ് തുറക്കുകയാണ് ദിവ്യ പിള്ള. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യ മനസ് തുറന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

മഴയില്‍ നനയാത്ത ചില ഇലകളില്ലേ? അതുപോലെയാണ് ഞാനും. ഫേക്ക് ഐഡിയുടെ പിന്നില്‍ ഇരുന്ന് ആര്‍ക്കും എന്തും പറയാം. എന്റെ റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് എന്റെ സ്വകാര്യതയല്ലേ? എന്തിനാണ് മറ്റുള്ളവര്‍ അവിടേക്ക് എത്തി നോക്കുന്നത്? ഞാന്‍ പ്രണയിക്കുന്നതും വിവാഹം കഴിക്കുന്നതും എന്റെ തീരുമാനങ്ങളാണ്. എന്നെ മാത്രം ബാധിക്കുന്ന കാര്യങ്ങള്‍. അതേക്കുറിച്ച് കൂടുതല്‍ സംസാരിക്കേണ്ടതുണ്ട് എന്നും തോന്നുന്നില്ലെന്നാണ് ദിവ്യ പറയുന്നത്.

Divya Pillai

ആദ്യ വിവാഹത്തെക്കുറിച്ചും വിവാഹ മോചനത്തെക്കുറിച്ചും പല കഥകളും പ്രചരിക്കുന്നുണ്ട്. അതിനുള്ള മറുപടി ഇപ്പോള്‍ പറയാം. ഞങ്ങള്‍ പ്രണയത്തിലായിരുന്നു. മൂകാംബിക ക്ഷേത്രത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍. അദ്ദേഹം വിദേശി ആയതിനാല്‍ വിവാഹം നിയമപരമായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞില്ല. അതിന്റെ നടപടികളുമായി മുന്നോട്ട് പോകുന്നതിനിടയില്‍ ഞങ്ങള്‍ തമ്മില്‍ ചില അസ്വാരസ്യങ്ങളുണ്ടായി. നല്ല സൗഹൃദം നശിപ്പിക്കേണ്ടല്ലോ എന്നു കരുതി സ്‌നേഹത്തോടെ പിരിഞ്ഞുവെന്നാണ് ദിവ്യ പറയുന്നത്.

''നിയമപരമായി വിവാഹിതയാകാത്ത ഞാന്‍ എങ്ങനെയാണ് വിവാഹ മോചനം നേടുക? ഇതൊക്കെ നടന്നു വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇപ്പോള്‍ അദ്ദേഹം മറ്റൊരു വിവാഹം കഴിച്ചു സന്തോഷത്തോടെ ജീവിക്കുന്നു'' ദിവ്യ പറയുന്നു. അച്ഛനും അമ്മയ്ക്കുമൊപ്പം മാവേലിക്കരയിലാണ് ഇപ്പോള്‍ ദിവ്യ താമസിക്കുന്നത്. ദുബായ് ജീവിതം അവസാനിപ്പിച്ച് അച്ഛനും അമ്മയും നാട്ടിലേക്ക് വരികയായിരുന്നു. ചേച്ചിയും കുടുംബവും ചെന്നൈയിലാണ് താമസം. തന്നെ താനായി കാണുന്ന ഈ മനുഷ്യരാണ് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമെന്നും തന്റെ ലോകമെന്നും ദിവ്യ പറയുന്നു.

Divya Pillai

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ദിവ്യ പിള്ള. വിനീത് കുമാര്‍ ആദ്യം സംവിധാനം ചെയ്ത അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിലേക്കെത്തുന്നത്. ഊഴമാണ് ദിവ്യ പിള്ളി പിന്നീട് അഭിനയിച്ച ചിത്രം. പിന്നാലെ മൈ ഗ്രേറ്റ് ഗ്രാന്‍ഡ് ഫാദര്‍, കള, കാത്തുവാക്കുള്ള രെണ്ട് കാതല്‍, ഷഫീക്കിന്റെ സന്തോഷം ജയിലര്‍, ഗരുഡന്‍, മംഗളവാരം നടികര്‍ തുടങ്ങിയ ചിത്രങ്ങളിലും ദിവ്യ അഭിനയിച്ചിട്ടുണ്ട്.

അതേസമയം, താന്‍ ഇപ്പോള്‍ ഡേറ്റിംഗിലാണെന്നും ദിവ്യ തുറന്ന് പറഞ്ഞിരുന്നു നേരത്തെ. എന്നാല്‍ താന്‍ അതേക്കുറിച്ച് കൂടുതല്‍ പങ്കുവെക്കാന്‍ മാനസികമായി തയ്യാറാകുന്നത് വരെ രഹസ്യമായി വെക്കാനാണ് തീരുമാനിച്ചതെന്നും താരം പറയുന്നു. ഡേറ്റിംഗിലാണ് എന്നത് സത്യമാണ്. അല്ലെന്ന് കള്ളം പറയാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷെ ആരാണ് ആ വ്യക്തിയെന്ന് ഇപ്പോള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല എന്നാണ് ദിവ്യ വ്യക്തമാക്കുന്നത്

More from Filmibeat

Read more about: divya pillai
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X