കനിയുടെ പ്ലാനിംഗിനെപ്പറ്റി ടീമിലെ ആര്‍ക്കും അറിയില്ലായിരുന്നു; എന്റെ നേട്ടം കാണാന്‍ അച്ഛനില്ലെന്നത് സങ്കടം

ലോകം ഉറ്റു നോക്കുന്ന കാന്‍ ചലച്ചിത്ര മേളയില്‍ ഇന്ത്യയ്ക്കും മലയാള സിനിമയ്ക്കുമെല്ലാം അഭിമാനമായി മാറിയ ചിത്രമാണ് പായല്‍ കപാഡിയയുടെ ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്. ചിത്രത്തെ പ്രതിനിധീകരിച്ചു കൊണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കനി കുസൃതിയും ദിവ്യ പ്രഭയും കാനിന്റെ റെഡ് കാര്‍പ്പറ്റിലൂടെ നടന്നു നീങ്ങിയപ്പോള്‍ മലയാള സിനിമയും മലയാളിയും അഭിമാനത്തോടെയാണ് ആ നിമിഷത്തിന് സാക്ഷ്യം വഹിച്ചത്.

കാനില്‍ പാലസ്തീന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള കനിയുടെ തണ്ണിമത്തന്‍ ഹാന്‍ഡ് ബാഗ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. രാജ്യാന്തര മാധ്യമങ്ങള്‍ പോലും കനിയുടെ പ്രതിഷേധവും ഐക്യപ്പെടലും വാര്‍ത്തയാക്കി. ഇപ്പോഴിതാ ഈ സംഭവത്തെക്കുറച്ച് കനിക്കൊപ്പമുണ്ടായിരുന്ന ദിവ്യ പ്രഭ സംസാരിക്കുകയാണ്. ഗൃഹലക്ഷ്മിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ദിവ്യപ്രഭ മനസ് തുറന്നത്.

Divyaprabha

അത്തരമൊരു പ്ലാനിംഗിനെക്കുറിച്ച് ടീമിലെ ആര്‍ക്കും അറിവുണ്ടായിരുന്നില്ല. കാരണം അവര്‍ മുന്‍കൂട്ടി ഇത്തരം കാര്യങ്ങളൊന്നും ചെയ്യരുതെന്ന നിര്‍ദ്ദേശം തന്നിരുന്നു. പക്ഷെ കനിയുടേത് ബ്രില്യന്റ് ഐഡിയയായിരുന്നു. ആര്‍ക്കും വലിയ ദോഷമുണ്ടാകാത്ത, എന്നാല്‍ ആ വിഷയത്തെക്കുറിച്ച് മനസ്സിലാക്കാവുന്ന ഇടപെടല്‍. യുദ്ധമടക്കമുള്ള കാര്യങ്ങളെ എതിര്‍ക്കുന്ന വ്യക്തിയാണ് ഞാനും. എന്നാല്‍ അവര്‍ കര്‍ശനമായി പറഞ്ഞതുകൊണ്ട് വേറൊരു രീതിയില്‍ പ്രതിഷേധം രേഖപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിച്ചില്ലെന്ന് മാത്രം. മറിച്ച് സിനിമ ആഘോഷിക്കാനുള്ള മൂഡിലായിരുന്നു ഞാന്‍ എന്നാണ് ദിവ്യപ്രഭ പറയുന്നത്.

കാനിലെ പുരസ്‌കാര നേട്ടത്തോടെ ആളുകളുടെ സമീപനത്തില്‍ വന്ന മാറ്റത്തെക്കുറിച്ചും ദിവ്യപ്രഭ സംസാരിക്കുന്നുണ്ട്. മുന്‍പൊക്കെ സാധാരണ ഒരു അഭിനേത്രി എന്ന നിലയില്‍ മാത്രം കണ്ടവര്‍ ഇന്ന് എന്നെ അവരുടെ അഭിമാനമായി കാണുന്നു എന്ന സന്തോഷമുണ്ട്. ഇന്ത്യക്കാര്‍ക്ക് ഇങ്ങനെയൊരു അഭിമാന നിമിഷം സമ്മാനിച്ചതിന് നന്ദി പറഞ്ഞു പലരും. വളരെ വൈകാരികമാണ് ഓരോ അനുഭവവും എന്നാണ് താരം പറയുന്നത്. തന്റെ അച്ഛനേയും താരം ഓര്‍ക്കുന്നുണ്ട്..

അച്ഛന്‍ നാടകത്തില്‍ ഏറെ സജീവമായിരുന്ന ആളാണ്. സംവിധായകന്‍ പ്രിയനന്ദന്‍ അച്ഛന്റെ സുഹൃത്തായിരുന്നു. ഞാന്‍ ജീവിതത്തിലാദ്യമായി നേരില്‍ കണ്ട സിനിമാ നടന്‍ ഭരത് മുരളിയാണ്. മുംബൈയില്‍ നടന്ന നെയ്ത്തുകാരന്റെ പ്രീമിയറില്‍ വച്ചായിരുന്നു. ഞാനും അച്ഛനും പ്രിയനന്ദനനൊപ്പമാണ് അന്ന് മുംബൈയിലേക്ക് പോയത്. അവിടെ വച്ച് മുരളിയങ്കിളിനെ പരിചയപ്പെടുത്തി. നല്ല സിനിമകള്‍ തിരഞ്ഞെടുത്ത് അച്ഛന്‍ എനിക്ക് കാണിച്ചു തരുമായിരുന്നു. ഞാന്‍ അഭിനയത്തില്‍ എന്തെങ്കിലുമൊക്കെ നേടണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. എന്നാല്‍ ഇത്ര വലിയൊരു നേട്ടം കാണാന്‍ അദ്ദേഹമുണ്ടായില്ലെന്നാണ് താരം പറയുന്നത്.

Divyaprabha

സിനിമയില്‍ നേരിട്ട പ്രതിസന്ധികളെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. പ്രതിസന്ധികള്‍ നേരിട്ടിട്ടുണ്ട്. ഞാന്‍ സ്വതന്ത്രയായാണ് ജീവിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയടക്കമുള്ള വെല്ലുവിളികളുണ്ട്. സിനിമയില്‍ ഞാന്‍ ഇതുവരേയും ആരോടും അവസരം ചോദിച്ചിട്ടില്ല. ഓഡിഷനുകള്‍ക്ക് പോവുകയാണ് പതിവ്. എപ്പോഴും ഒരു അസ്ഥിരാവസ്ഥയുണ്ട്. ഒരു സിനിമ കഴിഞ്ഞ് അടുത്ത സിനിമ വരുമെന്ന് വിശ്വസിച്ച് മുന്നോട്ട് പോവുകയാണ്. നിരാശ തോന്നിയിട്ടില്ലെന്നാണ് ദിവ്യപ്രഭ പറയുന്നത്..

അവസരം ചോദിക്കുന്നതാണ് നല്ലതെന്നാണ് ഇപ്പോള്‍ തോന്നുന്നത്. മമ്മൂക്ക പറഞ്ഞതു പോലെ സിനിമയ്ക്ക് നമ്മളെയല്ല നമ്മള്‍ക്ക് സിനിമയെയാണ് ആവശ്യം. അവസരം ചോദിക്കാനുള്ള ആത്മവിശ്വാസം ഇപ്പോഴാണ് ഉണ്ടായത്. എളുപ്പത്തില്‍ എല്ലാം നേടാനായാല്‍ പിന്നെ അതിലൊരു സുഖമില്ലല്ലോ എന്നും ദിവ്യപ്രഭ ചോദിക്കുന്നു.

More from Filmibeat

Read more about: divyaprabha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X