»   » ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഒരു നായിക കൂടി തിരിച്ചുവരവിനൊരുങ്ങുന്നു, എന്താവുമോ? എന്തോ?

ഭര്‍ത്താവിനെ ഉപേക്ഷിച്ച് ഒരു നായിക കൂടി തിരിച്ചുവരവിനൊരുങ്ങുന്നു, എന്താവുമോ? എന്തോ?

Posted By:
Subscribe to Filmibeat Malayalam
ദിവ്യ ഉണ്ണി മലയാളത്തിലേക്ക് മടങ്ങിയെത്തുന്നു | filmibeat Malayalam

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാണ് ദിവ്യ ഉണ്ണി. മൂന്ന് വയസ്സ് മുതല്‍ നൃത്തം അഭ്യസിച്ചിരുന്ന താരം ബാലതാരമായാണ് സിനിമയില്‍ തുടക്കം കുറിച്ചത്. പത്താം ക്ലാസില്‍ പഠിക്കുന്നതിനിടയില്‍ നായികയായി തുടക്കം കുറിക്കാനുള്ള ഭാഗ്യവും താരത്തിന് ലഭിച്ചു. വിനയന്‍ സംവിധാനം ചെയ്ത കല്യാണസൗഗന്ധികത്തിലൂടെയായിരുന്നു ദിവ്യ ഉണ്ണി നായികയായി തുടക്കം കുറിച്ചത്.

കാവ്യ മാധവനും മീനാക്ഷിയും ഒപ്പമില്ലാതെ എന്താഘോഷം? കുടുംബസമേതം ദിലീപ് ദുബായിലേക്ക്!

മോഹന്‍ലാലും ടൊവിനോയും പ്രതികരിച്ചത് കണ്ടാണ് മമ്മൂട്ടി മിണ്ടാതിരുന്നത്.. അപാര തൊലിക്കട്ടി തന്നെ!

വിവാഹത്തോടെ അമേരിക്കയിലേക്ക് പോയ ദിവ്യ ഉണ്ണി സിനിമയില്‍ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. നൃത്ത വിദ്യാലയവുമായി ബന്ധപ്പെട്ട തിരക്കിനിടയില്‍ സിനിമയെക്കുറിച്ച് ചിന്തിച്ചിരുന്നില്ലെന്ന് താരം മുന്‍പ് പറയുകയുണ്ടായി. ഡോ സുധീറുമായുള്ള വിവാഹ മോചനത്തിന് ശേഷം കേരളത്തിലേക്ക് തിരിച്ചെത്തിയ താരം സിനിമയില്‍ സജീവമാവാനുള്ള തയ്യാറെടുപ്പിലാണ്. നൃത്തപരിപാടികളിലും സജീവമാണ്. അടുത്തിടെ നടന്ന സൂര്യ ഫെസ്റ്റിവലില്‍ ദിവ്യ ഉണ്ണി നൃത്തം അവതരിപ്പിച്ചിരുന്നു.

ബാലതാരമായി തുടക്കം കുറിച്ചു

നീയെത്ര ധന്യ എന്ന സിനിമയിലെ ബാലതാരമായാണ് ദിവ്യ ഉണ്ണി അഭിനയജീവിതം ആരംഭിച്ചത്. മുരളിയും കാര്‍ത്തികയും നായികാനായകന്‍മാരായി അഭിനയിച്ച ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും പ്രേക്ഷകര്‍ ഓര്‍ത്തിരിക്കുന്നവയാണ്. മലയാള സിനിമയിലെ മികച്ച പ്രണയ ഗാനങ്ങളിലൊന്നായി വിശേഷിക്കപ്പെടുന്ന അരികില്‍ നീയുണ്ടായിരുന്നുവെങ്കിലെന്ന ഗാനം ഈ സിനിമയിലേതാണ്.

കാവ്യാ മാധവന്‍റെ ആദ്യ സിനിമയില്‍

കാവ്യ മാധവന്‍ അഭിനയിച്ച ആദ്യ സിനിമയായ പൂക്കാലം വരവായി എന്ന സിനിമയിലും ബാലതാരമായി താന്‍ അഭിനയിച്ചിരുന്നുവെന്ന് ദിവ്യ പറയുന്നു. റിപ്പോര്‍ട്ടര്‍ ചാനലിന്റെ നക്ഷത്രപ്പിറവി എന്ന പരിപാടിയിലാണ് താരം ഇക്കാര്യം പങ്കുവെച്ചത്. ചിത്രത്തിലെ അനേകം ബാലതാരങ്ങളിലൊരാളായാണ് ദിവ്യയും വേഷമിട്ടത്.

ദൂരദര്‍ശന്‍ സീരിയലുകളില്‍

നൃത്തവുമായി ബന്ധപ്പെട്ട പരിപാടികളില്‍ മാത്രമല്ല സ്‌മൈലിങ്ങ് കോണ്ടസ്റ്റ് തുടങ്ങിയ പരിപാടികളിലും അച്ഛനും അമ്മയും തന്നെ പങ്കെടുപ്പിച്ചിരുന്നു. പിന്നീടാണ് ദൂരദര്‍ശനിലെ സീരിയലുകളില്‍ അഭിനയിക്കാനുള്ള അവസരം ലഭിച്ചതെന്ന് താരം പറയുന്നു.

വിനയന്‍ നല്‍കിയ വാക്ക്

വിനയന്‍ സംവിധാനം ചെയ്ത ഇനി ഒന്നു വിശ്രമിക്കട്ടെ എന്ന സീരിയലില്‍ അഭിനയിച്ചിരുന്നു. ദിവ്യയെ സിനിമയിലും നായികയാക്കുമെന്ന് അന്ന് അദ്ദേഹം വാക്ക് നല്‍കിയിരുന്നു. ശിപായി ലഹള എന്ന സിനിമയുടെ ചിത്രീകരണമായിരുന്നു അന്ന് നടക്കുന്നത്. അടുത്ത പ്രൊജക്ടിനെക്കുറിച്ച് അദ്ദേഹം ഉറപ്പിച്ചിരുന്നില്ല. അതിനിടയിലാണ് സിനിമയില്‍ പരിചയപ്പെടുത്താമെന്ന് പറഞ്ഞത്.

പത്താം ക്ലാസിലെത്തിയപ്പോള്‍

കലാരംഗത്തെ പങ്കാളിത്തം കുറച്ച് പഠനത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തീരുമാനിച്ച സമയത്താണ് സിനിമയിലെ അവസരം തേടിയെത്തിയത്. കല്യാണസൗഗന്ധികമെന്ന സിനിമയാിലൂടെയിരുന്നു അത്. ദിലീപായിരുന്നു ചിത്രത്തിലെ നായകന്‍.

പഠനം ഉഴപ്പരുത്

പത്താം ക്ലാസ് പഠനത്തിനിടയില്‍ നായികയായി അരങ്ങേറിയതിനെക്കുറിച്ച് പറയുമ്പോള്‍ പഠിത്തം ഉഴപ്പരുത് എന്ന നിര്‍ദേശമായിരുന്നു വീട്ടുകാര്‍ മുന്നോട്ട് വെച്ചത്. നായികയാവുന്നതിന്റെ പരിഭ്രമമൊന്നും അന്നുണ്ടായിരുന്നില്ലെന്ന് താരം പറയുന്നു.

തെറ്റായെന്ന് പറയിപ്പിക്കരുത്

നായികയാക്കാമെന്ന് പറഞ്ഞ വിനയന് താന്‍ ചെയ്തത് തെറ്റായി, അബദ്ധമായി എന്ന് തോന്നിപ്പിക്കരുതെന്നും വീട്ടുകാര്‍ പറഞ്ഞിരുന്നു. അതിന് വേണ്ടി ശ്രദ്ധിക്കണമെന്നായിരുന്നു അച്ഛനും അമ്മയും പറഞ്ഞത്.

നിര്‍മ്മാതാക്കളുടെ ഉറപ്പ്

പുതുമുഖമായതിനാല്‍ നിര്‍മ്മാതാക്കള്‍ വന്ന് കണ്ടതിന് ശേഷമേ നായികയാവുന്നതിനെക്കുറിച്ച് സ്ഥിരീകരിക്കാന്‍ പറ്റുകയുള്ളൂവെന്ന് വിനയന്‍ പറഞ്ഞിരുന്നു. നായികയായാക്കിയെന്ന തരത്തില്‍ ആരോടും പറഞ്ഞതിന് ശേഷം വരേണ്ടെന്ന് അദ്ദേഹം നിര്‍ദേശിച്ചിരുന്നു.

മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു

ദിലീപ് സോളോ ഹീറോ ആവുന്ന ചിത്രത്തില്‍ ദിവ്യ ഉണ്ണിയെ നായികയാക്കുന്നതില്‍ നിര്‍മ്മാതാക്കള്‍ ആദ്യം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. കുറച്ച് ഭാഗം ചിത്രീകരിച്ച് ആ വിഷ്വല്‍സ് കണ്ടതിന് ശേഷം ഇക്കാര്യം തീരുമാനിച്ചൂടെയന്ന് താന്‍ ചോദിച്ചിരുന്നുവെന്ന് വിനയന്‍ പറയുന്നു.

വിഷ്വല്‍സ് കണ്ടതിന് ശേഷം

ആ വിഷ്വല്‍സ് കണ്ടതിന് ശേഷം ആ കുട്ടി അസാധ്യമായി ചെയ്തിട്ടുണ്ടെന്നായിരുന്നു അവര്‍ അഭിപ്രായപ്പെട്ടത്. അതിന് ശേഷം ദിവ്യയെത്തന്നെ നായികയാക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കെപിഎസി ലളിതയുടെ ഒപ്പം തുടക്കം

മൂവി ക്യാമറയില്‍ കെപിഎസി ലളിതക്കൊപ്പമാണ് താന്‍ തുടക്കം കുറിച്ചതെന്ന് ദിവ്യ ഉണ്ണി പറയുന്നു. ചിത്രീകരണത്തിനിടയില്‍ ചെറിയ ചെറിയ ടിപ്‌സുകള്‍ അവര്‍ തരുമായിരുന്നു. ഇത് ഏറെ സഹായകമായിരുന്നു.

സിനിമ റിലീസ് ചെയ്തപ്പോള്‍

10സിയിലെ മുഴുവന്‍ പേരും ഒരുമിച്ചാണ് സിനിമയക്ക് പോയത.് അധ്യാപകരും കൂടെയുണ്ടായിരുന്നു. യൂനിറ്റ് ടെസ്റ്റിനിടയിലായിരുന്നു സിനിമ ചിത്രീകരിച്ചത്. എന്നാല്‍ അത് റിസല്‍ട്ടിനെ ബാധിച്ചിരുന്നില്ലെന്ന് താരം പറയുന്നു.

നൃത്തത്തില്‍ നിന്നും സിനിമയിലേക്കെത്തി

മൂന്ന് വയസ്സു മുതല്‍ നൃത്ത പഠനം ആരംഭിച്ചിരുന്നു ഇത് തന്നെയാണ് സിനിമയില്‍ അഭിനയിക്കാന്‍ സഹായകമായതെന്നും താരം പറയുന്നു. നൃത്തപഠനം സിനിമയിലും ഒരുപാട് സഹായിച്ചിട്ടുണ്ട്.

ആകാശഗംഗയിലെ വേഷം

കല്യാണസൗഗന്ധികത്തിന് ശേഷം ആകാശഗംഗയിലാണ് അഭിനയിച്ചത്. തികച്ചും വ്യത്യസ്തമായിരുന്നു ആ സിനിമയിലെ വേഷം. ആദ്യമായാണ് ലെന്‍സ് വെച്ച് അഭിനയിച്ചത്. മിക്ക രംഗങ്ങളും രാത്രിയിലായിരുന്നു ചിത്രീകരിച്ചത്.

മുന്‍നിര സംവിധായകര്‍ക്കൊപ്പം

ഐവി ശശി, ഭരതന്‍, സിബി മലയില്‍ തുടങ്ങി മുന്‍നിര സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചിരുന്നു. പലരെയും വീണ്ടും കാണാന്‍ പറ്റിയില്ലല്ലോയെന്ന സങ്കടമുണ്ടായിരുന്നുവെന്ന് താരം പറയുന്നു.

പാട്ട് കേട്ട് ഫ്‌ളാറ്റായി

പത്താം ക്ലാസ് കഴിഞ്ഞ് നില്‍ക്കുന്ന സമയത്താണ് വര്‍ണ്ണപ്പകിട്ടില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്. പഠനം ഉഴപ്പുമെന്ന് പറഞ്ഞ് ആദ്യം ആ സിനിമ സ്വീകരിച്ചിരുന്നില്ല. പിന്നീടാണ് ഐവി ശശി മാണിക്യക്കല്ലാല്‍ എന്ന ഗാനം കേള്‍പ്പിച്ചത്. മോഹന്‍ലാലിനൊപ്പം അഭിനയിക്കാമെന്ന് പറഞ്ഞിട്ടും അമ്മ സമ്മതിച്ചിരുന്നില്ല. പക്ഷേ ഈ പാട്ട് കേട്ടതിന് ശേഷം തീരുമാനം മാറുകയായിരുന്നുവെന്ന് താരം പറയുന്നു.

മഞ്ജു വാര്യരുമായുള്ള സൗഹൃദം

പ്രണയവര്‍ണ്ണങ്ങള്‍ എന്ന സിനിമയില്‍ മഞ്ജു ചേച്ചിക്കൊപ്പം ഒരുമിച്ച് അഭിനയിച്ചിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം ചേച്ചി സിനിമയിലേക്ക് തിരിച്ചുവന്നപ്പോള്‍ ഒരുപാട് സന്തോഷിച്ചിരുന്നുവെന്നും ദിവ്യ ഉണ്ണി പറയുന്നു.

സിനിമ ഒഴിവാക്കിയതല്ല

അമേരിക്കയില്‍ പോയപ്പോള്‍ സിനിമ ഒഴിവാക്കിയതല്ല. നല്ല കഥയും അവസരവും ലഭിച്ചാല്‍ അഭിനയിക്കമെന്നായിരുന്നു അന്ന് പറഞ്ഞിരുന്നത്. നൃത്തത്തോടൊപ്പം തന്നെ സിനിമയിലും സജീവമാവാനുള്ള തയ്യാറെടുപ്പിലാണ് താരം ഇപ്പോള്‍.

നൃത്തപരിപാടികളില്‍ സജീവം

വിവാഹ മോചനമൊക്കെ കഴിഞ്ഞുവെങ്കിലും പ്രൊഫഷന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് താരം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അമേരിക്കയിലായപ്പോഴും താരം നൃത്തത്തില്‍ സജീവമായിരുന്നു.

സൂര്യ ഫെസ്റ്റിവലില്‍ നൃത്തം അവതരിപ്പിച്ചു

കൊച്ചിയിലേക്കുള്ള തിരിച്ചുവരവില്‍ നൃത്തത്തില്‍ സജീവമാവുമെന്ന് പറഞ്ഞ ദിവ്യ ഉണ്ണി സൂര്യ ഫെസ്റ്റിവല്‍ വേദിയില്‍ ഭരതനാട്യം അവതരിപ്പിച്ചിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷമായിരുന്നു താരം അനന്തപുരിയില്‍ നൃത്തം അവതരിപ്പിച്ചത്.

സിനിമയിലേക്ക് തിരിച്ചു വരും

ഒരുകാലത്ത് സിനിമയില്‍ നിറഞ്ഞു നിന്നിരുന്ന താരങ്ങള്‍ വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം തിരിച്ച് വരാറുണ്ട്. അത്തരത്തില്‍ സിനിമയില്‍ തിരിച്ചുവരാന്‍ താല്‍പര്യമുണ്ടെന്ന് ദിവ്യയും വ്യക്തമാക്കിയിരുന്നു.

ഇടയ്ക്ക് അഭിനയിച്ചിരുന്നു

വിവാഹ ശേഷം ശംഖുപുഷ്പം എന്ന സീരിയലിലും മുസാഫര്‍ എന്ന സിനിമയില്‍ അതിഥിയായും ദിവ്യ ഉണ്ണി എത്തിയിരുന്നു. മികച്ച കഥാപാത്രം ലഭിക്കുന്നതിനായുള്ള കാത്തിരിപ്പിലാണ് താരം ഇപ്പോള്‍. ടെലിവിഷന്‍ പരിപാടികളില്‍ സജീവമായി പങ്കെടുക്കുന്നതിനിടയിലാണ് താരം തിരിച്ചുവരവിനെക്കുറിച്ച് സൂചിപ്പിച്ചത്.

English summary
Divya Unni back to Film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X