»   » മോഹന്‍ലാലും ടൊവിനോയും പ്രതികരിച്ചത് കണ്ടാണ് മമ്മൂട്ടി മിണ്ടാതിരുന്നത്.. അപാര തൊലിക്കട്ടി തന്നെ!

മോഹന്‍ലാലും ടൊവിനോയും പ്രതികരിച്ചത് കണ്ടാണ് മമ്മൂട്ടി മിണ്ടാതിരുന്നത്.. അപാര തൊലിക്കട്ടി തന്നെ!

Posted By:
Subscribe to Filmibeat Malayalam
ആരാധകസ്നേഹം അതിരുകടന്നപ്പോള്‍ മമ്മൂട്ടി ചെയ്തത്, WATCH VIDEO | filmibeat Malayalam

ആരാധക സ്‌നേഹം കാരണം പലപ്പോഴും താരങ്ങള്‍ ബുദ്ധിമുട്ടാറുണ്ട്. തലോടലും തോണ്ടലുമൊക്കെ അസഹ്യമാവുമ്പോള്‍ താരങ്ങള്‍ പ്രതികരിച്ച് പോവാറുണ്ട്. അപ്പോള്‍ താരങ്ങളെ അഹങ്കാരിയായി മുദ്രകുത്തും. ആരാധകരുടെ സ്‌നേഹ പ്രകടനം കൂടിയപ്പോള്‍ മിണ്ടാതെ നില്‍ക്കുകയായിരുന്നു മമ്മൂട്ടി. മനാമയിലെ ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് പോയപ്പോഴാണ് ആരാധകസ്‌നേഹം മമ്മൂട്ടിക്ക് തലവേദനയായി മാറിയത്.

മമ്മൂട്ടിയാണ് ഉദ്ഘാടകനെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരംഭിച്ച തിക്കും തള്ളും താരം എത്തിയപ്പോഴും തുടര്‍ന്നു. കാറില്‍ നിന്ന് ഇറങ്ങി ജ്വല്ലറിക്കകത്തേക്ക് കയറുന്നതിനിടയില്‍ താരം വീഴാനും പോയി. ഒരുവിധത്തിലാണ് താരം ജ്വല്ലറിക്കകത്തേക്ക് എത്തിയത്. ഉദ്ഘാടനത്തിന് ശേഷം തിക്ക് കൂടിയതോടെ സെക്യൂരിറ്റിയെത്തിയാണ് താരത്തെ പുറത്തെത്തിച്ചത്.

ആരാധക സ്‌നേഹം കാരണം പണി കിട്ടിയ താരങ്ങള്‍

പൊതുപരിപാടികളിലും മറ്റും പങ്കെടുക്കാനത്തുന്ന താരങ്ങളെ ആരാധകര്‍ സ്‌നേഹിച്ചു കൊല്ലാറുണ്ട്. തിക്കിലും തിരക്കിലും പെട്ട് ഒരുവിധത്തിലാണ് താരങ്ങള്‍ ലക്ഷ്യസ്ഥാനത്തെത്താറുള്ളത്. മുന്‍പ് മോഹന്‍ലാല്‍, ടൊവിനോ തോമസ് എന്നിവര്‍ക്കും ആരാധക സ്‌നേഹം കാരണം പണികിട്ടിയിരുന്നു.

പ്രതികരിക്കാന്‍ പാടില്ല

തോണ്ടലും പിച്ചലും അസഹ്യമാവുമ്പോള്‍ താരങ്ങള്‍ പ്രതികരിക്കാറുണ്ട്. എന്നാല്‍ പ്രതികരിച്ച് കഴിഞ്ഞാല്‍ താരങ്ങള്‍ അഹങ്കാരികളാണെന്ന് മുദ്ര കുത്തും. അതുകൊണ്ട് തന്നെ പലപ്പോഴും താരങ്ങള്‍ പ്രതികരിക്കന്‍ നില്‍ക്കാറില്ല.

മമ്മൂട്ടിക്ക് കിട്ടിയ പണി

ബഹ്‌റൈനില്‍ ജ്വല്ലറി ഉദ്ഘാടനത്തിനായെത്തിയപ്പോഴാണ് മമ്മൂട്ടിക്ക് ആരാധക സ്‌നേഹം തലവേദനയായത്. മമ്മൂട്ടി വരുന്നതറിഞ്ഞ് ആരാധകരുടെ വലിയൊരു കൂട്ടം എത്തിയിരുന്നു.

വീഴാതെ രക്ഷപ്പെട്ടു

മമ്മൂട്ടി വരുന്നതറിഞ്ഞ് നിരവധി പേരാണ് സ്ഥലത്തെത്തിയത്. കാറില്‍ നിന്നും ഇറങ്ങിയ താരത്തിന് ബൊക്കെ നല്‍കി സ്വീകരിച്ചതിന് പിന്നാലെയാണ് ജ്വല്ലറിക്കകത്തേക്ക് ആനയിച്ചത്. നടന്നു നീങ്ങുന്നതിനിടയില്‍ കൈയ്യിലെ ബൊക്കെ താഴെപ്പോവുകയും താരം വീഴാന്‍ പോവുകയും ചെയ്തിരുന്നുവത്രേ.

ഉദ്ഘാടനത്തിന് ശേഷവും

ജ്വല്ലറിക്കകത്ത് എത്തിയതിന് ശേഷം തിരക്ക് കുറയുമെന്നായിരുന്നു മമ്മൂട്ടി കരുതിയിരുന്നത്. എന്നാല്‍ ഉദ്ഘാടനത്തിന് ശേഷവും തിരക്ക് തുടരുകയായിരുന്നു. ഒരു വിധത്തിലാണ് താരം സ്ഥലത്തുനിന്നും മടങ്ങിയത്.

പ്രകടിപ്പിച്ചില്ല

ആരാധകരുടെ സ്‌നേഹം കാരണം അസ്വസ്ഥനായെങ്കിലും അതൊന്നും പുറത്തു കാണിക്കാതെ ആരാധകരോടൊപ്പം നിന്ന് ഫോട്ടോയെടുത്തതിന് ശേഷമാണ് മമ്മൂട്ടി മടങ്ങിയത്. പരിപാടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ആരാധക സ്നേഹം കാരണം താരങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍

ആരാധകരില്ലാതെ സിനിമയില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ലെന്ന് താരങ്ങള്‍ക്ക് ബോധ്യമുണ്ട്. ആരാധകരുടെ ഇഷ്ടാനിഷ്ടങ്ങള്‍ ചിലപ്പോഴൊക്കെ താരങ്ങള്‍ പരിഗണിക്കാറുണ്ട്. എന്നാല്‍ ആരാധക സ്നേഹം കാരണം താരങ്ങള്‍ ബുദ്ധിമുട്ടാറുണ്ട്. അത്തരത്തിലൊരു സംഭവമായിരുന്നു കഴിഞ്ഞ ദിവസം അരങ്ങേറിയത്.

മമ്മൂട്ടി പ്രതികരിക്കാതിരുന്നതിന് പിന്നില്‍

കൈ നിറയെ സിനിമകളുമായി മുന്നേറുന്നതിനിടയില്‍ ആരാധകരെ വെറുപ്പിക്കാന്‍ മമ്മൂട്ടി തയ്യാറല്ല. ആരാധകരുടെ ഇടയില്‍ നിന്ന് വീര്‍പ്പുമുട്ടുന്നതിനിടയിലും യാതൊരുവിധ എതിര്‍പ്പും താരം പ്രകടിപ്പിച്ചില്ലെന്നത് ശ്രദ്ധേയമാണ്.

മോഹന്‍ലാല്‍ പ്രതികരിച്ചപ്പോള്‍

പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയ മോഹന്‍ലാല്‍ തന്നെ ചുംബിക്കാന്‍ ശ്രമിച്ച ആരാധകനെ തട്ടി മാറ്റിയ സംഭവം വിവാദമായിരുന്നു. ഈ സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

ടൊവിനോയുടെ അനുഭവം

മെക്‌സിക്കന്‍ അപാരതയുടെ പ്രമോഷന്‍ പരിപാടിക്കിടയില്‍ തന്നെ വേദനിപ്പിച്ച സംഭവത്തില്‍ ടൊവിനോ പ്രതികരിച്ചിരുന്നു. എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെ രൂക്ഷമായ വിമര്‍ശനമാണ് താരത്തിന് നേരിടേണ്ടി വന്നത്.

English summary
Mammootty didn't response to followers love.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam