For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അച്ഛന്റെ വിടവ് ഇപ്പോഴും അനുഭവിക്കുന്നു, പോയിട്ട് ഒരു കൊല്ലമായി; മനസ് തുറന്ന് ദിവ്യ ഉണ്ണി

  |

  മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ദിവ്യ ഉണ്ണി. ആരാധകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ഒരുപാട് ഹിറ്റ് ചിത്രങ്ങളിലെ നായികയായിരുന്നു ദിവ്യാ ഉണ്ണി. ഒരുകാലത്ത് മലയാള സിനിമയിലെ ന്യൂജനറേഷന്‍ നായികയായിരുന്നു ദിവ്യ ഉണ്ണി. വിവാഹ ശേഷം താരം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. എന്നാല്‍ നൃത്തവേദികളില്‍ ഇന്നും സജീവമാണ് ദിവ്യ ഉണ്ണി. വിദേശത്ത് സ്ഥിരതാമസമാക്കിയ ദിവ്യ നൃത്ത വിദ്യാലയവും നടത്തുന്നുണ്ട്.

  Also Read: ക്യാന്‍സര്‍ വന്നതോടെ ഭാര്യയും മകളും ഉപേക്ഷിച്ചു പോയി; ഒറ്റപ്പെടുത്തിയെന്ന് കൊല്ലം തുളസി

  ഈയ്യടുത്ത് താരം ടെലിവിഷന്‍ പരിപാടികളിലൂടെ വീണ്ടും മലയാളികളുടെ മുന്നിലെത്തിയിരുന്നു. ഇപ്പോഴിതാ ജമേഷിന് ദിവ്യ ഉണ്ണി നല്‍കിയ അഭിമുഖം ആരാധകരുടെ ശ്രദ്ധ നേടുകയാണ്. സിനിമയിലെ മീടു ആരോപണത്തെക്കുറിച്ചും പുതിയ കാലത്തെ നായികമാരെക്കുറിച്ചുമൊക്കെ ദിവ്യ ഉണ്ണി മനസ് തുറക്കുന്നുണ്ട്.

  Divya Unni

  പഴയ താരങ്ങള്‍ മീടു ആരോപണവുമായി പിന്നീട് വരുന്നതിനെ എങ്ങനെയാണ് കാണുന്നത്? എന്ന ചോദ്യത്തിനാണ് താരം മറുപടി പറയുന്നത്.

  ഞാന്‍ രണ്ട് ലോകവും കണ്ടിട്ടുണ്ടെന്നാണ് തോന്നുന്നത്. പ്രേക്ഷക എന്ന നിലയിലും സിനിമാ ലോകത്തെ കണ്ടിട്ടുണ്ട്, അതുപോലെ തന്നെ അഭിനേത്രിയെന്ന നിലയിലും സിനിമാ ലോകത്തെ നോക്കി കാണാന്‍ സാധിച്ചിട്ടുണ്ട്. അതിനാല്‍ നേരായിട്ടുള്ള കാര്യം ആള്‍ക്കാരിലേക്ക് എത്തിക്കുക, പൊതുബോധത്തോടെ കാണുകയോ സ്റ്റാംപ് അടിക്കുകയോ ചെയ്യാതിരിക്കുക എന്നത് എന്റെ ഉത്തരവാദിത്തമായി തോന്നിയിട്ടുണ്ട്.

  ഒരു സംഭവമുണ്ടാകുമ്പോള്‍ അത് ഒരാളുടെ മാത്രം അനുഭവമാണെന്നും അല്ലാതെ പൊതുവെ ഇങ്ങനെയല്ലെന്നും തിരുത്തേണ്ടത് എന്റെ കൂടി ഉത്തരവാദിത്തമാണ്. ജനങ്ങള്‍ അങ്ങനെ വിചാരിക്കുകയാണെങ്കില്‍ അത് മാറ്റണം. അതേസമയം ഇത് ഭയങ്കര ഈസിയായൊരു ലോകമാണെന്ന് കരുതിയാല്‍ അല്ല, ഇങ്ങനൊരു നിഴല്‍ കൂടിയുണ്ടെന്നും ആ വിവേചനത്തോടെ തന്നെ സമീപിക്കേണ്ടതുണ്ടെന്നും നമ്മളുടെ ഉത്തരവാദിത്തമാണെന്നും താരം പറയുന്നു.

  ആരെങ്കിലും ആരെയെങ്കിലും കുറിച്ച് പറഞ്ഞാല്‍ എങ്ങനെ അറിഞ്ഞുവെന്ന് ഞാന്‍ ചോദിക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ നമ്മളെ അറിയാത്തവരിടുന്ന ഒരു കമന്റ് വരെ നമ്മളെ വേദനിപ്പിക്കാറുണ്ട്. അങ്ങനെയുള്ളപ്പോള്‍ നമ്മള്‍ ജഡ്ജ്‌മെന്റല്‍ ആകരുത്. നമ്മള്‍ കാണുകയോ കേള്‍ക്കുകയോ ചെയ്തിട്ടുണ്ടെങ്കില്‍ ഓക്കെയാണ്. ഒരു കാര്യം കേട്ടെന്ന് കരുതി മൊത്തം ഇങ്ങനെയാണെന്ന് സ്റ്റാംപടിക്കാന്‍ പോകരുത്. തിരിച്ച് പ്രേക്ഷകരല്ലേ ഇവര്‍ക്കെന്തറിയാം എന്ന് പറയുന്നതും ഞാന്‍ കണ്ടിട്ടുണ്ട്. അതും ശരിയല്ലെന്നും ദിവ്യ ഉണ്ണി പറയുന്നു.

  Also Read: നടനുമായുള്ള ലിപ്‌ലോക്ക് രംഗത്തിനിടെ ഇറങ്ങിയോടി, കാരവനില്‍ പോയിരുന്ന് കരഞ്ഞു: അഞ്ജലി

  അന്ന് നായികമാര്‍ അച്ഛനും അമ്മയ്ക്കുമൊപ്പം വന്നിരുന്നത് മിക്കവരും ഒമ്പതിലും പത്തിലുമൊക്കെ പഠിക്കുന്നവരായിരുന്നുവെന്നതാണ്. ഇപ്പോള്‍ ആ പ്രായത്തില്‍ സിനിമയിലേക്ക് വരുന്നവരുണ്ടോ എന്നറിയില്ല. മിനിമം ഡിഗ്രി കഴിഞ്ഞിട്ടുണ്ടാകും. അത്രയും ചെറുപ്പത്തില്‍ ഇപ്പോള്‍ കുട്ടികള്‍ വരാറില്ല. ആ പ്രായത്തില്‍ അച്ഛനും അമ്മയും വരുന്നത് ഓക്കെയാണ്. കൊച്ചല്ലേ. എനിക്കത് വലിയൊരു അനുഗ്രഹമായിരുന്നുവെന്നും താരം പറയുന്നു.

  അച്ഛന്‍ പോയിട്ട് ഒരു വര്‍ഷമാവുകയാണ്. പക്ഷെ അച്ഛന്റെ വിടവ് ഞാനിപ്പോഴും അനുഭവിക്കുന്നുണ്ട്. അച്ഛനായിരുന്നു എന്റെ പിആര്‍ഒയും മാനേജരുമൊക്ക. എല്ലാം അച്ഛനായിരുന്നു. അന്നത്തെ എല്ലാവരുടേയും അവസ്ഥ അതായിരുന്നു. അച്ഛനും അമ്മയുമൊക്കെ ദീര്‍ഘവീഷണത്തോടെയാണ് കാര്യങ്ങള്‍ തീരുമാനിച്ചിരുന്നത്. നമ്മളൊക്കെ ആ ചിറകിന് കീഴെ പോയിരുന്ന് അങ്ങോട്ട് നോക്കു ഇങ്ങോട്ട് നോക്കൂവെന്ന് പറയുമ്പോള്‍ നോക്കുമെന്ന് മാത്രം എന്നാണ് ദിവ്യ ഉണ്ണി പറയുന്നത്.

  Divya Unni

  പിന്നാലെ ഭരതനാട്യത്തിന്റെ ഡ്രസുമിട്ട് പെട്രോള്‍ അടിച്ച അനുഭവവും ദിവ്യ ഉണ്ണി പങ്കുവെക്കുന്നുണ്ട്.

  അവിടെ ഞാന്‍ തന്നെയാണ് എല്ലാം മാനേജ് ചെയ്യുന്നത്. മേക്കപ്പും ക്രിയേഷനുമൊക്കെ ഞാന്‍ തന്നെയാണ്. ഒരു പരിപാടിയ്ക്കായി പോകാന്‍ വേണ്ടി ഇറങ്ങിയ ശേഷമാണ് പെട്രോള്‍ തീര്‍ന്നുവെന്ന സിഗ്നല്‍ വരുന്നത്. അപ്പോള്‍ ഞാന്‍ പമ്പിലേക്ക് പോവുകയും വണ്ടിയില്‍ നിന്നും ഇറങ്ങി പെട്രോള്‍ അടിക്കുകയും ചെയ്തു. ഭരതനാട്യത്തിനുള്ള ഫുള്‍ കോസ്റ്റിയൂമിലാണ് നില്‍ക്കുന്നത്.

  ഈ സമയത്ത് ഒരു വിദേശി അടുത്ത് വന്ന് നിങ്ങള്‍ ഏതെങ്കിലും പാര്‍ട്ടിയ്ക്ക് പോവുകയാണോ എന്ന് ചോദിച്ചു. അല്ല എന്ന് പറഞ്ഞപ്പോള്‍ ഈ വേഷമിട്ട് ഏതെങ്കിലും പാര്‍ട്ടിക്ക് പോകണ്ടേയെന്ന് ചോദിച്ചു. പാര്‍ട്ടിയ്ക്ക് പോവുകയല്ല എനിക്ക് ഡാന്‍സ് പെര്‍ഫോമന്‍സുണ്ടെന്നും ഞാനവരോട് പറഞ്ഞു. ഭരതനാട്യത്തിനുള്ള ഫുള്‍ ഡ്രസും മേക്കപ്പുമിട്ടാണ് വണ്ടിയില്‍ പെട്രോള്‍ അടിച്ചു കൊണ്ടു നില്‍ക്കുന്നതെന്നാണ് താരം പറയുന്നത്.

  Read more about: divya unni
  English summary
  Divya Unni Says She Can Still Feel The Void Left By Her Father
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X