ഇനി മീനമ്മയുടെ മരുമകൾ... ദിയക്ക് താലി ചാർത്തി അശ്വിൻ; പ്രേക്ഷകർ ഏറെ കാത്തിരുന്ന മുഹൂർത്തം ഇന്നായിരുന്നു...

പ്രേക്ഷകർ ഏറെ കാത്തിരുന്ന ദിയ കൃഷ്ണയുടെ വിവാഹം ഇന്ന് കഴിഞ്ഞിരിക്കുന്നു. വരൻ അശ്വിൻ ​ഗണേഷ്. പ്രേക്ഷകരെല്ലാം ആകാംഷയോടെ കാത്തിരുന്ന വിവാഹമായിരുന്നു ദിയയുടേത്. മറ്റു താരപുത്രിമാരെ പോലെ ആർഭഢത്തോടെയുള്ള ഒരു വിവാഹം തനിക്ക് വേണ്ടെന്ന് നേരത്തെ ദിയ പറഞ്ഞിരുന്നു. ഇതുവരെയും വിവാഹത്തിന്റെ ഡെയ്റ്റ് എന്നാണെന്ന് ആർക്കും അറിവില്ലായിരുന്നു. ഇന്ന് രാവിലെ ദിയ ഇൻസ്റ്റ​ഗ്രാമിൽ ഒരു സ്റ്റോറി പോസ്റ്റ് ചെയ്തിരുന്നു. അതായിരുന്നു വിവാഹത്തിനുള്ള സൂചനയെന്നത് മനസിലാക്കാം.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പല വീഡിയോകളും ദിയയും സഹോദരിമാരും അമ്മ സിന്ധുവും ചേർന്ന് അപ്ലോഡ് ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ വിവാഹ തിയ്യതി അപ്പോഴും മറച്ചു വെച്ചു. മെഹന്ദി ആഘോഷങ്ങൾ നടത്തിയെന്നും അതുമായി ബന്ധപ്പെട്ട് സഹോദരിമാരെല്ലാം മെഹന്ദിയുടെ ചിത്രങ്ങൾ അപ്ലോഡ് ചെയ്തിരുന്നു. ഇന്നലെ കസിൻസുമോത്ത് ദിയയും അശ്വിനും വിവാഹത്തിനു മുന്നോടിയായി ഡാൻസും പാട്ടുമായി ഏറെ സന്തോഷത്തിലായിരുന്നു.

Diya Krishna And Ashwin

ഇന്ന് രാവിലെയാണ് കണ്ണാടി കൊണ്ട് മുഖം മറച്ച ഒരു ചിത്രം ദിയ സ്റ്റോറി ആക്കിയത്. ആരാധർക്കു വേണ്ടി അച്ഛൻ കൃഷ്മകുമാർ സന്തോഷം അറിയിക്കുന്നുണ്ട്. മകളുടെ കല്യാണം കഴിഞ്ഞതിൽ ഒരുപാട് സന്തോഷമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്ത ചെറിയ ചടങ്ങായിരുന്നു. കുറച്ച് പേരെ മാത്രമാണ് ക്ഷണിച്ചത്. റിസപ്ഷനെ കുറിച്ച് ചോദിച്ചപ്പോൾ പറഞ്ഞത് കോവിഡ് സമയത്ത് 25 പേരെ വെച്ച് വിവാഹം നടത്താവൂ എന്നല്ലെ പറഞ്ഞത് എന്നായിരുന്നു കൃഷ്ണകുമാറിന്റെ മറുപടി.

വിവാഹത്തോടെ ആഘോഷങ്ങൾ അവസാനിച്ചു എന്നാണ് കൃഷ്ണകുമാർ പറഞ്ഞത്. സാധാരണയായി എല്ലാവർക്കും വേണ്ടി ​ഗ്രാൻ്റ് റിസപ്ഷൻ ഒരുക്കാറുണ്ട്. എന്നാൽ ദിയ- അശ്വിൻ വിവാഹത്തിനു അത്തരം ആഢംബരങ്ങൾ ഇല്ല. വിവാഹത്തിന്റെ 90 ശതമാനത്തോളം ചിലവും വഹിച്ചത് ദിയ തന്നെയാണ്. മാത്രമല്ല വിവാഹവുമായി ബന്ധപ്പെട്ട് എല്ലാ വിശേഷങ്ങളും താരം തന്നെ പ്രേക്ഷകരോട് അറിയിക്കുമെന്നായിരുന്നു പറഞ്ഞത്.

Diya Krishna And Ashwin

അശ്വിനും അമ്മ മീനമ്മയുമൊത്തുള്ള വീഡിയോകളെല്ലാം ദിയ പങ്കുവെക്കാറുണ്ടായിരുന്നു. എല്ലാ വീഡിയോകളിലും അശ്വിന്റെ വീട്ടുകാരുമായി എത്ര ഈസിയായിട്ടാണ് ദിയ ഇടപഴകുന്നത് എന്ന് തോന്നിപ്പോകും. സ്വന്തം വീട്ടിൽ പെരുമാറുന്ന അതേ രീതിയിലാണ്. ദിയക്ക് മീനമ്മയുടെ പാചകം ഒരുപാട് ഇഷ്ടമാണ് ഏറ്റവും ഇഷ്ടം മീനമ്മ സ്പെഷ്യൽ പഴം പൊരിയാണെന്ന് ദിയ മുൻപൊരിക്കൽ പറഞ്ഞിട്ടുണ്ട്.

സിന്ധു കൃഷ്ണക്കും സഹോദരിമാർക്കും ഓസി മറ്റൊരു വീട്ടിലേക്ക് പോകുന്നതിന്റെ വിഷമം ഉണ്ടായിരുന്നു എങ്കിലും അവരും ഏറെ സന്തോഷത്തിലായിരുന്നു, 'വീട്ടിൽ എന്തോ വലിയ പരിപാടി നടക്കാനുണ്ട് എന്ന ഫീൽ ഉണ്ട്. അതിനപ്പുറം ദിയ വിവാഹം കഴിഞ്ഞ് പോകുമെന്ന ചിന്തകൾ ഇതുവരെ തോന്നിയിട്ടില്ലെന്നാണ്' മൂത്ത സഹോദരി അഹാന ഒരു വ്ലോ​ഗിൽ പറഞ്ഞത്. വിവാഹത്തിനു ശേഷം ഇരുവരും പുതിയ ഫ്ലാറ്റിലേക്ക് മാറി താമസിക്കുമെന്നും നേരത്തെ പറഞ്ഞിരുന്നു.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X