കല്യാണം ഈ വര്‍ഷം തന്നെയുണ്ടാകും! അശ്വിന് പണിയൊന്നുമില്ലേ? മറുപടിയുമായി ദിയയും അശ്വിനും

സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് ദിയ കൃഷ്ണ. നടന്‍ കൃഷ്ണ കുമാറിന്റെ മകളും നടി അഹാന കൃഷ്ണയുടെ സഹോദരിയുമാണ് ദിയ കൃഷ്ണ. അഹാനയും സഹോദരിമാരും അമ്മയുമെല്ലാം സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ്. സഹോദരിമാരില്‍ അഹാനയും ഇഷാനിയും ഹന്‍സികയുമെല്ലാം ഇതിനോടകം തന്നെ സിനിമകളില്‍ അഭിനയിച്ചുവെങ്കിലും ദിയ സോഷ്യല്‍ മീഡിയയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ദിയ. ദിയയുടെ യൂട്യൂബ് ചാനലും ഇന്‍സറ്റഗ്രാം പേജുമെല്ലാം ജനപ്രീയമാണ്. തന്റെ ജീവിതത്തിലെ വിശേഷങ്ങളും ഡാന്‍സ് റീലുകളും വ്‌ളോഗുകളുമെല്ലാം ദിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ദിയയുടെ പ്രണയകഥയും പ്രൊപ്പോസലുമൊക്കെ ഈയ്യടുത്ത് വൈറലായി മാറിയിരുന്നു.

Diya Krishna

അശ്വിന്‍ ഗണേഷാണ് ദിയയുടെ പ്രതിശ്രുത വരന്‍. ഇരുവരും തങ്ങളുടെ പ്രണയ കഥ ഈയ്യടുത്ത് തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ദിയയും അശ്വിനും മറുപടി നല്‍കുകയാണ്. ദിയയുടെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ദിയയും അശ്വിനും തങ്ങളുടെ വിവാഹത്തെക്കുറിച്ചും മറ്റും സംസാരിക്കുന്നത്.

എപ്പോഴാണ് കല്യാണം? എന്നായിരുന്നു പലര്‍ക്കും അറിയേണ്ടിയിരുന്നത്. മിക്കവാറും ഈ വര്‍ഷം തന്നെയുണ്ടാകും. അതിനാണ് ശ്രമിക്കുന്നതെന്നും അശ്വിനും ദിയയും പറയുന്നു. എന്താണ് ജോലി, എവിടെയാണ് ജോലി ചെയ്യുന്നത്? എന്നായിരുന്നു അശ്വിനോടായി മറ്റൊരാള്‍ ചോദിച്ചത്. ഞാനിപ്പോള്‍ സോഫ്റ്റ് വെയര്‍ എഞ്ചിനീയറാണ്. ഒരു എംഎല്‍സിയിലാണ് ജോലി ചെയ്യുന്നത്. ബാംഗ്ലൂരാണ് ജോലി ചെയ്യുന്നത്. അയര്‍ലാന്‍ഡ് ബേസ് ആയിട്ടുള്ള കമ്പനിയാണെന്നും അശ്വിന്‍ പറയുന്നത്. ഇങ്ങനെ കറങ്ങി കടക്കുകയല്ലാതെ അശ്വിന് പണിയൊന്നുമില്ലേ എന്ന് പലരും ചോദിക്കുന്നുണ്ട്. പക്ഷെ എന്റെ ബുദ്ധിമുട്ട് എനിക്കേ അറിയൂ. എവിടെ പോയാലും ലാപ് ടോപ്പുമായാണ് താന്‍ പോകുന്നതെന്നും അശ്വിന്‍ പറയുന്നു.

താന്‍ ഡിസംബറിലും ന്യൂ ഇയറിനുമൊന്നും ലീവെടുത്തിട്ടില്ലെന്നും അശ്വിന്‍ പറയുന്നുണ്ട്. ആ സമയത്ത് ദിയ ലണ്ടനിലായിരുന്നു. അതിനാല്‍ താന്‍ എവിടേയും പോയിരുന്നില്ല, വീട്ടില്‍ തന്നെയായിരുന്നുവെന്നാണ് അശ്വിന്‍ പറയുന്നത്. എന്നാല്‍ താന്‍ അശ്വിനോട് ലീവെടുത്ത് എവിടെയെങ്കിലും പോകാന്‍ പറഞ്ഞിരുന്നു. അല്ലാതെ അശ്വിനെ താന്‍ പിടിച്ചു വച്ചിട്ടില്ലെന്നും തനിക്ക് പൊസസീവ്‌നെസ് ഇല്ലെന്നും ദിയ പറയുന്നു.

Diya Krishna

അശ്വിനോട് സുഹൃത്തക്കളോടൊപ്പം പോകാന്‍ പറഞ്ഞതാണെന്ന് ദിയ വ്യക്തമാക്കുന്നുണ്ട്. സുഹൃത്തുക്കള്‍ വിളിച്ചിട്ടും അശ്വിന്‍ പോയില്ലെന്നാണ് ദിയ പറയുന്നത്. താന്‍ ലീവ് ദുബായില്‍ പോകാനായി മാറ്റിവെക്കുകയായിരുന്നുവെന്നാണ് അശ്വിന്‍ പറയുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.

ഏറെനാളുകളായി സുഹൃത്തുക്കളാണ് അശ്വിനും ദിയയും. ഇരുവരും പതിയെ പ്രണയത്തിലാവുകയായിരുന്നു. എന്നാല്‍ തങ്ങളുടെ പ്രണയം അശ്വിനും ദിയയും വെളിപ്പെടുത്തിയിരുന്നില്ല. ദിയയുടെ വ്‌ളോഗുകളിലെല്ലാം അശ്വിന്‍ സ്ഥിരം സാന്നിധ്യമായിരുന്നു. ആരാധകര്‍ ചോദിക്കുമ്പോഴെല്ലാം തങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമാണെന്നായിരുന്നു ദിയയും അശ്വിനും പറഞ്ഞത്. എന്നാല്‍ ഈയ്യടുത്ത് ദിയയെ അശ്വിന്‍ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ പുറത്ത് വിട്ട് തങ്ങളുടെ പ്രണയവും ഇരുവരും വെളിപ്പെടുത്തുകയായിരുന്നു. ഇരുവരുടേയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X