വിവാഹം കഴിഞ്ഞ് ആദ്യ നാളുകളിൽ തോന്നി, പുറത്തേക്ക് കാണിച്ചില്ല; എല്ലാം സ്വന്തമായി നോക്കണം: അശ്വിൻ പറഞ്ഞത്

By Desk

വിവാഹശേഷം ജീവിതം മാറി മറിഞ്ഞയാളാണ് ഇൻഫ്ലുവൻസർ ദിയ കൃഷ്ണയുടെ ഭർത്താവ് അശ്വിൻ ​ഗണേശ്. മിഡിൽ ക്ലാസ് ജീവിതത്തോ‌ട് അശ്വിൻ ബെെ പറഞ്ഞു. പേരും പ്രശസ്തിയും ലഭിച്ചു. എന്നാൽ ഇതിന് വലിയ വില അശ്വിന് കൊടുക്കേണ്ടി വന്നു. എവിടെ നോക്കിയാലും അശ്വിനെതിരെയുള്ള വിമർശനങ്ങളും ട്രോളുകളുമാണ്. കുഞ്ഞിന്റെ ഒന്നാം പിറന്നാൾ ആഘോഷത്തിൽ അശ്വിന്റെ വീട്ടുകാരെ ക്ഷണിച്ചിരുന്നില്ല. ദിയയുടെ മാതാപിതാക്കൾ ഒരുക്കിയ സർപ്രെെസ് ആഘോഷമായിരുന്നു.

Also Read
ഒരു വരിപോലും തെറ്റാതെ പ്രാർത്ഥിച്ചിരുന്നു, എന്നിട്ട് എന്തിന് ഇത് തന്നുവെന്ന് ചോദിച്ചു, പഴയതെല്ലാം ആലോചിക്കും!
ഒരു വരിപോലും തെറ്റാതെ പ്രാർത്ഥിച്ചിരുന്നു, എന്നിട്ട് എന്തിന് ഇത് തന്നുവെന്ന് ചോദിച്ചു, പഴയതെല്ലാം ആലോചിക്കും!

സ്വന്തം പേരക്കുട്ടിയുടെ ഒന്നാം പിറന്നാളാഘോഷത്തിൽ പങ്കെടുക്കാൻ കഴിയാത്ത അശ്വിന്റെ വീട്ടുകാരുടെ സാഹചര്യം വലിയ ചർച്ചയായി. ഇതിനിടെ ദിയ അടുത്തതായി പങ്കുവെച്ച വ്ലോ​ഗിൽ ബന്ധുക്കളെ ക്ഷണിക്കാതെ പിറന്നാളോഘോഷം നടത്തുന്നതിനെക്കുറിച്ച് സംസാരിച്ചു. നാട്ടിൽ വെറുതെ ഹോട്ടൽ റൂമെടുത്ത് വെറുതെ പെെസ ചെലവാക്കി കുറേ പേരെ വിളിക്കണം. അവർ വന്ന് കൊച്ചിനെ എടുത്തോണ്ട് പോകുന്നു, തിരിച്ച് തരുന്നില്ല എന്ന സാഹ​ചര്യം വേണ്ടെന്ന് കരുതിയെന്നാണ് ദിയ പറഞ്ഞത്. ഇതോടെ അശ്വിനെതിരെ വ്യാപക വിമർശനം വന്നു.

Diya Krishna

വിവാഹ ജീവിതത്തിന്റെ ആദ്യ നാളുകളിൽ അശ്വിൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
എല്ലാവർക്കും ഇങ്ങനെയാണോ എന്നറിയില്ല. കല്യാണം കഴിഞ്ഞ ആദ്യത്തെ നാളുകളിൽ ഒരു പേടി കാണും. എനിക്കാ ഫീൽ ഉണ്ടായിരുന്നു. എല്ലാം സ്വന്തമായി നോക്കണമെന്ന ഭയം. പുറത്ത് കാണിക്കുന്നില്ലെങ്കിലും അകത്ത് കുറച്ച് ഉണ്ടായിരുന്നു. ഇപ്പോൾ അത് മറികടന്നു. അതാണ് ജീവിതമെന്ന് അശ്വിൻ പറഞ്ഞു. എന്നായാലും ഈ സാഹചര്യം ഫേസ് ചെയ്തേ പറ്റൂയെന്നും അശ്വിൻ ചൂണ്ടിക്കാട്ടി. കല്യാണം കഴിക്കാൻ പോകുന്നവർക്കും മാറി താമസിക്കാൻ പോകുന്നവർക്കും തുടക്കത്തിൽ ആ തോന്നലുണ്ടാകും. അത് മാറുന്നതാണോ ശീലമാകുന്നതാണോ എന്നറിയില്ലെന്നും അശ്വിൻ അന്ന് പറഞ്ഞു.

മക്കൾ ഓരോരുത്തരായി വിമർശനം ശക്തമാകവെയും പിതാവ് കൃഷ്ണകുമാർ പ്രതികരിച്ചിട്ടില്ല. വിവാദങ്ങൾ കാര്യമാക്കരുതെന്നാണ് മുമ്പൊരിക്കൽ കൃഷ്ണകുമാർ മക്കൾക്ക് നൽകിയ ഉപദേശം. പലതും ഒരു വളർച്ചയുണ്ടാകുമ്പോൾ അതിന്റെ ഭാ​ഗമായി സംഭവിക്കുന്നതാണ്. അതിനെ ആ രീതിയിൽ കണ്ടാൽ മതി. കൊടുങ്കാറ്റിനകത്ത് കൂടെ കടന്ന് പോയാൽ ചെറിയ ചെറിയ കാറ്റുകൾ ഏൽക്കില്ല. ഈ നടന്നതെല്ലാം നല്ലതിനാണെന്ന് വിചാരിക്കുക. ഒരിക്കലും ഒരാളോടും ദേഷ്യവും വൈരാ​ഗ്യവും വേണ്ട. നമ്മുടെ വളർച്ചയിലേക്ക് ശ്രദ്ധ നൽകുക. ഉത്സവത്തിന് പോകുന്ന ആനയായി നമ്മൾ നമ്മളെ സ്വയം വിചാരിക്കുക. ആന വിരിഞ്ഞ് നടന്ന് പോകും. സൈഡിൽ നിന്ന് പട്ടികൾ കുരയ്ക്കും. പക്ഷെ ആരും ശ്രദ്ധിക്കില്ല. ആന ശ്രദ്ധിക്കാതെ നടന്ന് പോകും. ആനയുടെ ഉന്നം ഉത്സവത്തിനെത്തി ഉത്സവം മേളമാക്കുക എന്നതാണെന്നും കൃഷ്ണ കുമാർ പറഞ്ഞു.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X