എന്തെങ്കിലും കാണിക്ക്, പുല്ല് വില കൊടുക്കാതെ ദിയ, പേളിയെ യുവതയ്ക്ക് തകർക്കാനാകില്ല; കാരണം
സോഷ്യൽ മീഡിയയിൽ വലിയൊരു കൂട്ടം പേളി മാണിക്കെതിരെ തിരിഞ്ഞ സാഹചര്യമാണിപ്പോൾ. സിജെപി പ്രതിഷേധത്തിൽ വ്യക്തമായ നിലപാട് പറയാത്തതാണ് പേളി മാണിക്ക് വിനയായത്. രണ്ട് ലക്ഷം പേർ ഇതിനകം പേളിയെ ഇൻസ്റ്റഗ്രാമിൽ നിന്നും അൺഫോളോ ചെയ്തു. യൂട്യൂബ് ചാനലും അൺസബ്സ്ക്രെെബ് ചെയ്യുന്നവർ ഏറെ. കേരളത്തിൽ ഏറ്റവും ജനശ്രദ്ധ ലഭിക്കുന്ന ഇൻഫ്ലുവൻസറാണ് പേളി മാണി. പേളിക്ക് ഇങ്ങനെയാെരു സാഹചര്യം നേരിടേണ്ടി വരുമെന്ന് ആരാധകർ പോലും കരുതിയിരുന്നില്ല. അത്രയും സൂക്ഷമായി പേളി കെട്ടിപ്പടുത്ത ഇമേജും പേരുമാണ് തകർന്ന് വീഴുന്നത്.
പേളി സമരത്തെ നേരിട്ട് എതിർത്തിട്ടില്ല. എന്നിട്ട് പോലും ഇത്രയും പ്രത്യാഘാതങ്ങളുണ്ടായി. ദിയ കൃഷ്ണയാണ് വിമർശനം നേരിടുന്ന മറ്റൊരു ഇൻഫ്ലുവൻസർ. പേളിയുടെ നിലപാടല്ല ദിയ സ്വീകരിച്ചത്. പ്രതിഷേധിക്കുന്നവരെ പാടേ തള്ളിക്കളഞ്ഞ് സർക്കാരിനൊപ്പം നിന്നു. ഇതിന്റെ പേരിൽ ദിയക്ക് കടുത്ത വിമർശനം നേരിടേണ്ടി വന്നു. അൺഫോളോ ക്യാമ്പയിനുണ്ടായി. എന്നാൽ ഇതൊന്നും ദിയയെ പിന്നോട്ട് വലിക്കുന്നില്ല. നിങ്ങളെന്ത് ചെയ്താലും ഞാൻ എന്റെ നിലപാട് മാറ്റില്ല എന്ന നിലയിൽ ഉറച്ച് നിൽക്കുകയാണ് ദിയ കൃഷ്ണ.

ദിയയുടെയും പേളിയുടെയും യൂട്യൂബ് വ്ലോഗുകൾക്ക് ഇപ്പോഴും ഒരുപാട് വ്യൂവേർസുണ്ട്. ഇവർക്കെതിരെയുള്ള ക്യാൻസൽ ആഹ്വാനങ്ങൾ വിജയിക്കുമോ എന്ന് കണ്ടറിയണം. പുതുതലമുറ വിചാരിച്ചാൽ ഇളക്കിമാറ്റാൻ പറ്റുന്നതല്ല പേളി മാണിക്കുള്ള ജനപ്രീതിയുടെ അടിത്തറ. വീട്ടമ്മമാരുടെയും മധ്യവയസ്കരുടെയുമെല്ലാം മനസിൽ വലിയ സ്ഥാനം പേളി നേടിയിട്ടുണ്ട്. യുവതലമുറയല്ല പേളിയുടെ വ്യൂവേർസിന്റെ ഭൂരിഭാഗം.
യുവതലമുറ എത്ര കിണഞ്ഞ് പരിശ്രമിച്ചാലും ഇവരെ പേളിയിൽ നിന്ന് അകറ്റാൻ സാധിച്ചേക്കില്ല. മാത്രമല്ല സോഷ്യൽ മീഡിയ ഹേറ്റ് സീസണൽ ആയാണ് ഏവരും ഇന്ന് കാണുന്നത്. പുതിയ വിഷയം വരുമ്പോൾ ജനം അതിന് പിറകെ പോകും. പേളി ഒന്ന് വെെകാരികമായി സംസാരിച്ചാൽ ആരാധകർ ഒന്നടങ്കം പേളിക്കൊപ്പം നിൽക്കുകയും ചെയ്യും. ദിയ കൃഷ്ണയാണെങ്കിൽ സോഷ്യൽ മീഡിയ മാത്രം വരുമാന മാർഗമാക്കി ജീവിക്കുന്നയാളല്ല. മാസം ലക്ഷങ്ങളുടെ ബിസിനസ് നടത്തുന്നയാളാണ് ദിയ കൃഷ്ണ.


Click it and Unblock the Notifications
