ഇത് എന്റെ മൂന്നാമത്തെ റിലേഷന്‍ഷിപ്പെന്ന് അശ്വിന്‍; മറ്റുള്ളവര്‍ ദിയയെ റൂഡ് എന്ന് വിളിച്ചാലും എനിക്ക് ഭാഗ്യം!

നടന്‍ കൃഷ്ണകുമാറിന്റെ കുടുംബം സോഷ്യല്‍ മീഡിയയിലെ മിന്നും താരങ്ങളാണ്. ഭാര്യ സിന്ധു കൃഷ്ണയും മക്കളുമെല്ലാം തങ്ങളുടെ ചാനലുകളിലും പേജുകളിലുമെല്ലാം സജീവമായി ഇടപെടുന്നവരാണ്. കൃഷ്ണ സിസ്റ്റേഴ്‌സില്‍ സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യം രണ്ടാമത്തവളായ ദിയ കൃഷ്ണയാണ്. ദിയയുടെ വ്‌ളോഗുകളും റീലുകളുമെല്ലാം വൈറലായി മാറാറുണ്ട്.

ദിയയുടെ പ്രണയമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയങ്ങളിലൊന്ന്. ഈയ്യടുത്താണ് താനും സുഹൃത്തായ അശ്വിന്‍ ഗണേഷും പ്രണയത്തിലാണെന്ന് ദിയ വെളിപ്പെടുത്തുന്നത്. ദിയയെ അശ്വിന്‍ പ്രൊപ്പോസ് ചെയ്തിരുന്നു. പിന്നാലെ ഇരുവരും നല്‍കിയ അഭിമുഖങ്ങളും വൈറലായിരുന്നു. ഇപ്പോഴിതാ തങ്ങളുടെ പ്രണയത്തെക്കുറിച്ചും മറ്റും ദിയയും അശ്വിനും സംസാരിക്കുകയാണ്. ദിയയുടെ ചാനലില്‍ പങ്കുവച്ച ക്യു ആന്റ് എ വീഡിയോയിലൂടെയാണ് ഇരുവരും മനസ് തുറന്നത്.

Diya Krishna

ആദ്യത്തെ റിലേഷന്‍ഷിപ്പല്ല, തന്റെ മൂന്നാമത്തെ റിലേഷന്‍ഷിപ്പാണ് ദിയയുമായുള്ളതെന്നാണ് അശ്വിന്‍ പറയുന്നത്. ഇനി എല്ലാവര്‍ക്കും ഒന്ന് വിശ്രമിക്കാം. ഒരുപാട് റിലേഷന്‍ഷിപ്പുകളുണ്ടായിട്ടുള്ള ആള്‍ ഞാന്‍ മത്രമല്ലെന്ന് ദിയ ഉടനെ തന്നെ കൗണ്ടര്‍ അടിക്കുന്നുണ്ട്. ആളുകള്‍ കമന്റ് ചെയ്യുന്നത് അശ്വിന്‍ റിലേഷന്‍ഷിപ്പുകളെക്കുറിച്ചൊന്നും അറിയാത്ത പാവമാണെന്നും താന്‍ ആള്‍ക്കാരെ മാറ്റി മാറ്റിക്കളിക്കുന്ന ആളാണെന്നുമാണെന്നും ദിയ പറയുന്നുണ്ട്.

ഇത്രയും റൊമാന്റിക് ആയിട്ടുള്ള തനിക്ക് ഇത്രയും നാള്‍ ഒറ്റയ്ക്ക് ജീവിക്കാന്‍ പറ്റുമോ എന്നാണ് അശ്വിന്‍ ചോദിക്കുന്നത്. ആ റൊമാന്‍സൊക്കെ കാണിച്ചു. അത് പറ്റാത്തവര്‍ പോയി. ഒടുവില്‍ എന്നോട് കാണിച്ചുവെന്നാണ് ദിയ പറയുന്നത്. താനും അങ്ങനെ പലരോടും കാണിച്ചിട്ടും ആര്‍ക്കും വേണ്ടായിരുന്നുവെന്നാണ് ദിയയും പറയുന്നത്. ബാക്കിയുള്ളവരില്‍ നിന്നും ദിയയെ വ്യത്യസ്തയാക്കുന്ന ഒരു സ്വഭാവം എന്തെന്നും അശ്വിന്‍ പറയുന്നുണ്ട്.

ദിയ ഭയങ്കര സ്‌ട്രെയിറ്റ് ഫോര്‍വേര്‍ഡ് ആണ്. എതിരെ അമ്പതു പേരുണ്ടെങ്കിലും, ആരുടെ മുഖത്ത് നോക്കിയും തനിക്ക് തോന്നിയ കാര്യം പറയുമെന്നാണ് അശ്വിന്‍ പറയുന്നത്. അതേസമയം റൂഡ് ആയിട്ടുള്ളൊരു ആളല്ല താനെന്ന് ദിയ പറയുന്നത്. പങ്കാളിയുടെ വിജയം ആഗ്രഹിക്കുന്ന, എന്താണ് അവര്‍ക്ക് ഏറ്റവും ബെസ്റ്റ് എന്ന് ചിന്തിക്കുന്ന ആളാണ് ദിയയെന്ന് അശ്വിന്‍ പറയുന്നുണ്ട്. ഇഷ്ടമായില്ലെങ്കില്‍ അതും അപ്പോള്‍ തന്നെ പറയുമെന്നും അശ്വിന്‍ പറയുന്നുണ്ട്. ദിയ തന്നോട് അങ്ങനെക്കെ പറഞ്ഞു തന്നില്ലായിരുന്നുവെങ്കില്‍ മറ്റുള്ളവര്‍ ഇഷ്ടപ്പെടുന്ന തരത്തിലേക്ക് ഇംപ്രൂവ് ആകാന്‍ തനിക്ക് സാധിക്കില്ലായിരുന്നു എന്നാണ് അശ്വിന്‍ പറയുന്നത്.

Diya Krishna

തനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണ് ദിയയെന്നും അശ്വിന്‍ പറയുന്നത്. മറ്റുള്ളവര്‍ എന്തും പറയട്ടെ. റൂഡ് ആണെന്നും ബോസി ആണെന്നും പറഞ്ഞോട്ടെ. പക്ഷെ ഇങ്ങനെയുള്ള ദിയയെയാണ് തനിക്കിഷ്ടം. എല്ലാവരും എല്ലാം തികഞ്ഞവരായിരിക്കില്ല. തന്റെ കുറവുകള്‍ കറക്ട് ചെയ്യാന്‍ ഒരാളെ കിട്ടിയതില്‍ താന്‍ വളരെ സന്തുഷ്ടനാണ്. ഒരാള്‍ അങ്ങനെ പറയുമ്പോള്‍ ചിലര്‍ക്ക് ഈഗോ അടിക്കും. പക്ഷെ അതൊന്നും വേണ്ടതില്ല, എന്തുകൊണ്ടാണ് അവര്‍ അങ്ങനെ പറയുന്നതെന്ന് ചിന്തിച്ചാല്‍ മനസിലാകും. പിന്നീട് ചിന്തിക്കുമ്പോള്‍ അവരോട് അങ്ങനെ പറയണ്ടായിരുന്നുവെന്ന് തോന്നും. പക്ഷെ തനിക്ക് അങ്ങനെ ആകേണ്ട, അതുകൊണ്ട് താന്‍ കേള്‍ക്കുകയും അംഗീകരിക്കുകയും ചെയ്യുമെന്നാണ് അശ്വിന്‍ പറയുന്നത്.

ദിയയുടെ ഫിസിക്കല്‍ ഫീച്ചറുകളില്‍ തനിക്ക് ഏറ്റവും ഇഷ്ടം അടുക്കി വച്ചതു പോലുള്ള പല്ലുകളാണ്. ദിയയുടെ മുടിയും ചിരിയും തനിക്ക് ഇഷ്ടമാണെന്ന് അശ്വിന്‍ പറയുന്നുണ്ട്. തന്റെ വീട്ടിലെ ആര്‍ക്കും തന്റെ മുടി ഇഷ്ടമല്ലെന്നാണ് ദിയ പറയുന്നത്. അശ്വിന്‍ പറഞ്ഞതുകൊണ്ട് മാത്രമാണ് താനിപ്പോള്‍ മുടി വെട്ടാതെ വളര്‍ത്തുന്നതെന്നാണ് ദിയ പറയുന്നത്. ദിയയുടെ മോതിര വിരലും കാല്‍ വിരലുകളും തനിക്ക് ഇഷ്ടമാണെന്ന് അശ്വിന്‍ പറയുന്നുണ്ട്.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X