സിന്ദൂരമില്ല, അശ്വിനേയും കുടുംബത്തേയും ഒഴിവാക്കി; ഇത് അവര്‍ക്കുള്ള മറുപടി; കമന്റിന് കയ്യടിച്ച് ദിയയും
സോഷ്യല്‍ മീഡിയയുടെ പ്രിയപ്പെട്ടവരാണ് ദിയ കൃഷ്ണയും അശ്വിന്‍ ഗണേഷും. ഈയ്യടുത്തായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. നടന്‍ കൃഷ്ണ കുമാറിന്റെ മകളും നടി അഹാന കൃഷ്ണയുടെ സഹോദരിയുമാണ് ദിയ കൃഷ്ണ. ദിയയുടേയും അശ്വിന്റേയും വിവാഹത്തിനായി ആരാധകരും കാത്തിരിക്കുകയായിരുന്നു. ഓണ്‍ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും വിവാഹം കളറാക്കിയിരിക്കുകയാണ് ഇരുവരുടേയും കുടുംബങ്ങള്‍.
വിവാഹ ശേഷമുള്ള ആദ്യ ഓണവും ആഘോഷമാക്കിയിരിക്കുകയാണ് അശ്വിനും ദിയയും. ഇരുവരുടേയും കുടുംബങ്ങള്‍ ഒരുമിച്ചാണ് ഓണം ആഘോഷിച്ചത്. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കിട്ടിരിക്കുകയാണ് ദിയ. ചിത്രങ്ങള്‍ വൈറലായി മാറിയിരിക്കുകയാണ്. നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്.

നേരത്തെ തന്റെ കുടുംബത്തോടൊപ്പമുള്ള ഓണം ഫോട്ടോഷൂട്ടും ദിയ പങ്കുവച്ചിരുന്നു. അച്ഛനും അമ്മയ്ക്കും സഹോദരങ്ങള്‍ക്കുമൊപ്പമുള്ളതായിരുന്നു ഈ ചിത്രങ്ങള്‍. ഇതും വൈറലായി മാറിയിരുന്നു. ഇതിനിടെ ചിലര്‍ ദിയയ്‌ക്കെതിരെ രംഗത്തെത്തി. വിവാഹ ശേഷമുള്ള ആദ്യ ഓണത്തിന് ഭര്‍ത്താവിനും അദ്ദേഹത്തിന്റെ കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചില്ല, സിന്ദുരം തൊട്ടില്ല എന്നിങ്ങനെയായിരുന്നു വിമര്‍ശനങ്ങള്‍. അശ്വിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചില്ല എന്നും ചിലര്‍ വിമര്‍ശിച്ചു.
ഇതിനിടെയാണ് ദിയ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. പിന്നാലെ നേരത്തെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ദിയയുടെ ആരാധകര്‍ ഓടിയെത്തിയിരിക്കുകയാണ്. നിരവധി പേരാണ് വിമര്‍ശകര്‍ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. ഇതിലൊരു കമന്റിന് ദിയയുടെ കയ്യടി ലഭിക്കുകയും ചെയ്തിട്ടുണ്ട്.
''സിന്ദൂരം തൊട്ടില്ല, അശ്വിന്റെ കൂടെ ഫോട്ടോ എടുത്തില്ല. അശ്വിന്റെ ഫാമിലി ടെ കൂടെ ഓണം ആഘോഷിച്ചില്ല എന്ന് ഒക്കെ പറയുന്ന കൊറേ കുലസ്ത്രീകളും മറ്റും എവിടെ എല്ലാത്തിന്റെയും അണ്ണാക്കില്‍ അടിച്ചു കൊടുത്തിട്ട് ഉണ്ട്. എല്ലാം കൂടി ഒറ്റ ഫ്രെയിമില്‍. അവരു ഒരുമിച്ചു ആഘോഷിച്ചോ സിന്ദൂരം തൊട്ടോ എന്ന് കൂടി അറിയില്ല അതിനു മുന്‍പ് നെഗറ്റീവ് ആയിട്ട് വന്നേക്കുവാ. നെഗറ്റീവ് ടീംസ്'' എന്നായിരുന്നു ശ്രദ്ധ നേടിയ കമന്റ്. ദിയ കമന്റിന് മറുപടി നല്‍കുകയും ചെയ്തിട്ടുണ്ട്.
ദിയ സിന്ദൂരം തൊട്ടപ്പോള്‍ എന്ത് ഭാഗിയാ കാണാന്‍. നല്ലൊരു കൊച്ചു രാജകുമാരിയേ പോലെ.. തമിള്‍ പെണ്ണ്. എല്ലാവരും കൂടി നില്‍ക്കുന്ന കാണുമ്പോള്‍ കണ്ണിനും മനസ്സിനും സന്തോഷം. ഇനിയും കുടുംബം വളരട്ടെ. ആളുകള്‍. കൂടട്ടെ. ദിയ നല്ല സുന്ദരിക്കുട്ടി എന്നായിരുന്നു മറ്റൊരു കമന്റ്. നിരവധി പേരാണ് സ്‌നേഹം കമന്റുകളിലൂടെ അറിയിച്ചിരിക്കുന്നത്.

വിവാഹ ശേഷം പുതിയ ഫ്‌ളാറ്റിലേക്ക് താമസം മാറിയിരിക്കുകയാണ് അശ്വിനും ദിയയും. വീടിന് അടുത്തു തന്നെയാണ് പുതിയ ഫ്‌ളാറ്റ്. ഇ്‌രുവരും നാളുകളായി പ്രണയത്തിലായിരുന്നു. അടുത്ത സുഹൃത്തുക്കളില്‍ നിന്നും കമിതാക്കളിലേക്കുള്ള തങ്ങളുടെ യാത്രയെക്കുറിച്ച് ഇരുവരും പലപ്പോഴും സംസാരിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയുടെ പ്രിയപ്പെട്ട താരജോഡിയാണ് അശ്വിനും ദിയയും.
തന്റെ ജീവിതത്തിലെ വിഷമഘട്ടത്തില്‍ കൂടെ നിന്നത് അശ്വിനാണെന്നും തന്നെ രാജകുമാരിയെ പോലെയാണ് അശ്വിന്‍ നോക്കുന്നതെന്നും നേരത്തെ ദിയ പറഞ്ഞിരുന്നു. ഈ ഓണത്തിന്റെ പ്രത്യേകത അശ്വിനാണെന്നും കുടുംബത്തിലേക്ക് ഒരാള്‍ കൂടി വന്നിരിക്കുകയാണെന്നുമാണ് ദിയയുടെ അമ്മ സിന്ധു കൃഷ്ണ നേരത്തെ പറഞ്ഞത്. വീട്ടിലെ അടുത്ത വിവാഹം മൂത്ത മകള്‍ അഹാനയുടേത് ആയിരിക്കുമെന്നും സിന്ധു പറയുന്നുണ്ട്.


Click it and Unblock the Notifications











