എങ്കിട്ടെ കൊടുക്കറുതുക്ക് ഒന്നുമേ ഇല്ലയേ അമ്മാ..! അശ്വിനെ ഞെട്ടിച്ച് ദിയയുടെ സര്‍പ്രൈസ്; വീഡിയോ വൈറല്‍

സോഷ്യല്‍ മീഡിയയിലെ താരമാണ് ദിയ കൃഷ്ണ. നടന്‍ കൃഷ്ണ കുമാറിന്റെ മകളും നടി അഹാന കൃഷ്ണയുടെ സഹോദരിയുമായ ദിയ സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ്. തന്റെ അച്ഛനേയും സഹോദരിമാരേയും പോലെ സിനിമയില്‍ സാന്നിധ്യം അറിയിച്ചിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ ഒരുപാട് ആരാധകരെ കണ്ടെത്താന്‍ ദിയയ്ക്ക് സാധിച്ചിട്ടുണ്ട്. ദിയയുടെ കല്യാണ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

ഈയ്യടുത്താണ് ദിയയും സുഹൃത്തായ അശ്വിന്‍ ഗണേഷും തമ്മിലുള്ള പ്രണയം ഇരുവരും തുറന്നു പറയുന്നത്. നാളുകളായി ഇരുവരും പ്രണയത്തിലാണോ എന്ന് സോഷ്യല്‍ മീഡിയ ചോദിക്കുന്നുണ്ടായിരുന്നു. എന്നാല്‍ അന്നെല്ലാം സുഹൃത്തുക്കള്‍ മാത്രമാണെന്നായിരുന്നു ദിയയും അശ്വിനും പറഞ്ഞത്. എന്നാല്‍ അശ്വിന്‍ ദിയയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ പങ്കിട്ടു കൊണ്ട് തങ്ങളുടെ പ്രണയം ഇരുവരും പരസ്യപ്പെടുത്തുകയായിരുന്നു.

Diya Krishna

ഇപ്പോഴിതാ ദിയ പങ്കുവച്ച പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. വാലന്റൈന്‍സ് ഡേ പ്രമാണിച്ച് അശ്വിന് മുന്‍കൂറായി സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ് ദിയ. തന്റെ യൂട്യൂബ് ചാനലിലൂടെ ദിയ പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. അശ്വിനായി പെട്ടിനിറയെ സമ്മാനങ്ങളാണ് ദിയ ഒരുക്കിയിരിക്കുന്നത്. ഇരുവരുടേയും ഒരുമിച്ചുള്ള ചിത്രങ്ങളും വാച്ചും വൈനും പെര്‍ഫ്യൂമുമെല്ലാം ദിയ നല്‍കിയ സമ്മാനപ്പെട്ടിയിലുണ്ടായിരുന്നു.

ദിയയുടെ സര്‍പ്രൈസില്‍ അശ്വിനാകെ ഞെട്ടിയിരിക്കുന്നതാണ് വീഡിയോയില്‍ കാണുന്നത്. തിരികെ നല്‍കാന്‍ എന്റെ കയ്യില്‍ ഒന്നും ഇല്ലല്ലോ എന്ന് പറയുന്ന അശ്വിനെ വീഡിയോയില്‍ കാണാം. എന്നും തനിക്ക് സര്‍പ്രൈസ് തന്ന് ഞെട്ടിക്കാറുള്ള അശ്വിന് താനൊരു സര്‍പ്രൈസ് നല്‍കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് ദിയ പറയുന്നത്. സന്തോഷം കൊണ്ട് ദിയയ്ക്ക് അശ്വിന്‍ ചുംബനം നല്‍കുകയും ചെയ്യുന്നുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്.

''ഫോട്ടോ താഴെ വീണപ്പോള്‍ കാണിച്ച ജെസ്റ്റര്‍, അവനെ വളരെ നന്നായിട്ടാണ് വളര്‍ത്തിയത്, ചേച്ചി ഒരിക്കലും ചേട്ടനെ നഷ്ടപ്പെടുത്തിക്കളയരുത്. നിഷ്‌കളങ്കനാണ്, കൊച്ചു കുട്ടിയെ പോലെ എക്‌സൈറ്റഡ് ആണ് അശ്വിന്‍, അച്ചോടാ! എങ്കിട്ടെ കൊടുക്ക്രതിക്ക് ഒന്നുമേ ഇല്ലൈ അമ്മാ, എന്തൊരു സ്വീറ്റാണ് അവന്‍, അശ്വിന്റെ കണ്ണുകളില്‍ നല്ല എക്‌സൈറ്റ്‌മെന്റുണ്ട്, ഇവനെപ്പോലൊരാളെ കിട്ടിയത് അവളുടെ ഭാഗ്യമാണ്, എനിക്ക് ഇവരെ കണ്ട് കണ്ണ് നിറയുന്നു. ആരുടേയും കണ്ണ് തട്ടാതെ ഇരിക്കട്ടെ, ഇവരുടെ സ്‌നേഹം കണ്ട് കണ്ണ് നിറഞ്ഞു എന്നും ഈ സന്തോഷം സ്‌നേഹം നിങ്ങളില്‍ ഉണ്ടാകട്ടൈ' എന്നിങ്ങനെയാണ് കമന്റുകള്‍.

Diya Krishna

ഈ വര്‍ഷമോ അടുത്ത വര്‍ഷമോ വിവാഹിതയാകുമെന്നാണ് ദിയ പറയുന്നത്. അശ്വിന്റെ വീട്ടില്‍ നിന്നുള്ള വീഡിയോകള്‍ ദിയ പങ്കുവെക്കാറുണ്ട്.അതേസമയം, വിവാഹക്കാര്യം വരെ ദിയ പരസ്യമായി പറഞ്ഞെങ്കിലും ദിയയുടെ വീട്ടുകാര്‍ ഇതേക്കുറിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. കൃഷ്ണകുമാറിനും കുടുംബത്തിനും ഈ ബന്ധത്തിന് സമ്മതമല്ലേയെന്ന് വരെ ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നു വന്നിട്ടുണ്ട്.

ഏറെ നാളുകളായി അശ്വിനും ദിയയും സുഹൃത്തുക്കളാണ്. അശ്വിന്‍ പ്രപ്പോസ് ചെയ്തപ്പോള്‍ യെസ് പറയാന്‍ ദിയ റെഡിയായിരുന്നു. ഇപ്പോഴും ദിയയെ സിനിമാറ്റിക്ക് സ്‌റ്റൈലില്‍ പ്രപ്പോസ് ചെയ്യുന്ന അശ്വിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ ട്രെന്റിങിലുണ്ട്. മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പിന് ഒടുവിലായിരുന്നു ദിയയെ അശ്വിന്‍ പ്രപ്പോസ് ചെയ്തത്. അതിനായി മോതിരം പണിയാന്‍ അളവ് കൊടുത്തത് അടക്കമുള്ള വീഡിയോ അശ്വിന്‍ പങ്കിട്ടിരുന്നു. അതേസമയം അശ്വിനും ദിയയും ഇപ്പോള്‍ ഒരു യാത്രയിലാണ്. ഇരുവരും ഒരുമിച്ച് ദുബായിലേക്കാണ് യാത്ര പോയിരിക്കുന്നത്.

Read more about: krishna kumar ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X