ഈ തള്ളയ്ക്ക് വേറൊരു പണിയും ഇല്ലേ? അമ്മയെ കളിയാക്കിയവന് ദിയയുടെ മുഖമടച്ച മറുപടി

മലയാളികള്‍ക്ക് സുപരിചിതയാണ് ദിയ കൃഷ്ണ. നടന്‍ കൃഷ്ണ കുമാറിന്റെ മകളും അഹാന കൃഷ്ണയുടെ സഹോദരിയുമായ ദിയ കൃഷ്ണ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ താരമായി മാറിയിട്ടുണ്ട്. തന്റേതായ ആരാധകരേയും ദിയ നേടിയെടുത്തിട്ടുണ്ട്. ദിയയുടെ വ്‌ളോഗുകളും ഡാന്‍സ് റീലുകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറാറുണ്ട്. തന്റെ അഭിപ്രായങ്ങള്‍ പറയുന്നത് പോലെ തന്നെ ജീവിതത്തെക്കുറിച്ചും ദിയ സോഷ്യല്‍ മീഡിയയില്‍ മറയില്ലാതെ സംസാരിക്കാറുണ്ട്.

ഇപ്പോള്‍ കുടുംബ സമേതം യുകെയില്‍ അവധി ആഘോഷിക്കുകയാണ് ദിയ കൃഷ്ണ. യാത്രയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം താരം പങ്കുവെക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയിലെ താരമായതിനാല്‍ സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള സൈബര്‍ ആക്രമണവും ദിയയ്ക്ക് നിരന്തരം നേരിടേണ്ടി വരാറുണ്ട്. എന്നാല്‍ അത്തരക്കാരെ നിലയ്ക്ക് നിര്‍ത്താനും ദിയയ്ക്ക് അറിയാം.

Diya Krishna

ഇപ്പോഴിതാ മോശം കമന്റുമായി എത്തിയ ഒരാള്‍ക്ക് ദിയ നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. കഴിഞ്ഞ ദിവസം അമ്മ സിന്ധു കൃഷ്ണയ്ക്കും സഹോദരി ഇഷാനിയ്ക്കുമൊപ്പമുള്ളൊരു ഡാന്‍സ് വീഡിയോ ദിയ പങ്കുവച്ചിരുന്നു. രസകരമായ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തു. നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. മക്കള്‍ക്കൊപ്പം ചുവടുവെക്കുന്ന സിന്ധുവിനും സോഷ്യല്‍ മീഡിയ കയ്യടിക്കുന്നുണ്ട്. എന്നാല്‍ ഒരാള്‍ ശ്രമിച്ചത് സിന്ധുവിനെ അവഹേളിക്കാനായിരുന്നു.

തള്ളയ്ക്ക് വേറെ ഒരു പണിയും ഇല്ലേ? എന്നായിരുന്നു ഒരാളുടെ കമന്റ്. പിന്നാലെ ദിയ ഇയാള്‍ക്ക് മറുപടിയുമായി എത്തുകയായിരുന്നു. തന്നെ പ്രസവിച്ചപ്പോ എല്ലാരും നിന്റെ അമ്മയോട് ചോദിച്ച അതേ ചോദ്യം എന്തിനാ മോനെ ഇവിടെ ആവര്‍ത്തിക്കുന്നത് എന്നായിരുന്നു ദിയയുടെ മറുപടി. കമന്റും താന്‍ നല്‍കിയ മറുപടിയും ദിയ സ്‌റ്റോറിയായി പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. തനിക്ക് ചെയ്യേണ്ടി വന്നുവെന്ന് പറഞ്ഞാണ് ദിയ കമന്റിന്റെ സ്‌ക്രീന്‍ ഷോട്ട് സ്‌റ്റോറിയാക്കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം റിയാസ് സലീമിന് നല്‍കിയ മറുപടിയുടെ പേരിലും ദിയ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. നേരത്തെ, നടന്‍ കൃഷ്ണകുമാറിന്റെ തൊട്ടുകൂടായ്മയെ നൊസ്റ്റാള്‍ജിയ ആക്കി അവതരിപ്പിക്കുന്ന വാക്കുകള്‍ക്കെതിരെ റിയാസ് സലീം നടത്തിയ പരാമര്‍ശം വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ കൃഷ്ണകുമാറിന്റെ ഇളയമകള്‍ ഹന്‍സികയ്ക്കെതിരെ റിയാസ് നടത്തിയ ആരോപണവും അതിന് മൂത്തമകള്‍ അഹാന നല്‍കിയ മറുപടിയുമെല്ലാം ചര്‍ച്ചയായി മാറിയിരുന്നു.

Diya Krishna

ഹന്‍സിക ഹോമോഫോബിക് ആണെന്ന തരത്തിലുള്ളതായിരുന്നു റിയാസ് നടത്തിയ വിവാദ പരാമര്‍ശം. എന്നാല്‍ പിന്നീട് റിയാസ് ഈ സ്‌റ്റോറി പിന്‍വലിക്കുകയും ചെയ്തു. ഇതിനെതിരെയാണ് അഹാന രംഗത്തെത്തിയത്. ഹന്‍സികയുടെ വീഡിയോയില്‍ ഹോമോഫോബിക് ആയ പരാമര്‍ശം ഉണ്ടായിരുന്നില്ലെന്നും റിയാസിന് തെറ്റ് പറ്റിയതാണെന്നും നേരത്തെ വ്യക്തമായിരുന്നു. ഇതോടെയാണ് താരം തന്റെ സ്റ്റോറി പിന്‍വലിച്ചത്. തുടര്‍ന്നായിരുന്നു ദിയയുടെ വൈറലായ പ്രതികരണം.

ഞാനിന്ന് ഉറക്കമുണര്‍ന്നത് എന്റെ കുടുംബാംഗങ്ങള്‍ക്കെതിരെ അനാവശ്യമായി കുരച്ചു കൊണ്ടിരുന്ന ഒരു പട്ടിയുടെ വാല് മുറിക്കപ്പെട്ടു എന്ന് കേട്ടു കൊണ്ടാണ് എന്നായിരുന്നു ദിയയുടെ പ്രതികരണം. ദിയ ആരുടേയും പേരെടുത്ത് പറയാതെയായിരുന്നു പ്രതികരിച്ചത്. എങ്കിലും സംഭവം റിയാസിനെതിരെയുള്ളതാണെന്ന് വ്യക്തമായിരുന്നു. സംഭവം വിവാദമായതോടെ പ്രതികരണവുമായി റിയാസും രംഗത്തെത്തിയിരുന്നു. അഹാന തന്റേയും കുടുംബത്തിന്റേയും വൃത്തികെട്ട രാഷ്ട്രീയം വെളുപ്പിക്കാനായി സഹോദരിയെ ഉപയോഗിക്കുകയാണെന്നായിരുന്നു റിയാസിന്റെ പ്രതികരണം.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X