നിങ്ങളുടെ അച്ഛനെ പോലെ അദ്ദേഹവും മനുഷ്യനാണ്! അച്ഛനെ അവഹേളിക്കുന്നവരോട് ദിയ

മലയാളികള്‍ക്ക് സുപരിചിതരാണ് നടന്‍ കൃഷ്ണ കുമാറും കുടുംബവും. നടനായാണ് കൃഷ്ണ കുമാറിനെ മലയാളികള്‍ അറിയുന്നത്. ഇപ്പോള്‍ നടന്‍ എന്നതിലുപരിയായി രാഷ്ട്രീയത്തിലും അദ്ദേഹം സജീവമാണ്. ലോകസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായിരുന്നു കൃഷ്ണ കുമാര്‍. താരത്തിന്റെ പാതയിലൂടെയാണ് മകള്‍ അഹാന സിനിമയിലെത്തുന്നത്. ഇന്ന് മലയാളത്തിലെ മുന്‍നിര നടിയാണ് അഹാന. കൃഷ്ണകുമാറിന്റെ ഭാര്യയും മക്കളുമെല്ലാം ഇന്ന് സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്.

അഹാനയ്ക്ക് പിന്നാലെ സഹോദരിമാരും ക്യാമറയ്ക്ക് മുന്നിലേക്ക് എത്തുകയായിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമാണ് നാല് പേരും. അഹാനയേക്കാള്‍ സോഷ്യല്‍ മീഡിയയില്‍ സജീവം സഹോദരിമാരാണെന്നതാണ് വസ്തുത. സോഷ്യല്‍ മീഡിയയിലൂടെ കരിയര്‍ ഉണ്ടാക്കിയെടുക്കാന്‍ കൃഷ്ണ കുമാറിന്റെ മക്കള്‍ക്ക് സാധിച്ചിട്ടുണ്ട്.

Diya Krishna

കൃഷ്ണ സിസ്‌റ്റേഴ്‌സില്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റവും കൂടുതല്‍ സജീവമായിട്ടുള്ളത് ദിയ കൃഷ്ണയാണ്. തന്റെ സഹോദരിമാരെ പോലെ സിനിമയിലേക്ക് വന്നിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ മിന്നും താരമായി മാറാന്‍ ദിയയ്ക്ക് സാധിച്ചിട്ടുണ്ട്. തന്റെ ജീവിതത്തിലെ നല്ലതും ചീത്തയുമൊക്കെ ദിയ സോഷ്യല്‍ മീഡിയയിലൂടെ സ്ഥിരമായി പങ്കുവെക്കാറുണ്ട്. ഡാന്‍സും വ്‌ളോഗുകളുമൊക്കെ വൈറലായി മാറുന്നതും പതിവാണ്.

അതേസമയം കൃഷ്ണ കുമാറിന്റെ രാഷ്ട്രീയത്തിന്റെ പേരിലുള്ള വിമര്‍ശനങ്ങള്‍ക്കെതിരേയും ദിയ രംഗത്തെത്താറുണ്ട്. കൃഷ്ണ കുമാറിന്റെ ഇസ്രായേല്‍ അനുകൂല നിലപാടും മറ്റും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിന്റെ പേരിലും അദ്ദേഹം പരിഹസിക്കപ്പെട്ടിരുന്നു. സോഷ്യല്‍ മീഡിയയുടെ വിമര്‍ശനങ്ങളില്‍ നിന്നും അച്ഛനെ പ്രതിരോധിച്ചു കൊണ്ട് ദിയയും പലപ്പോഴും രംഗത്തെത്തിയിട്ടുണ്ട്. ദിയയുടെ നിലപാടുകളും പലപ്പോഴും ഇത്തരത്തില്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്.

ഇപ്പോഴിതാ അച്ഛനെക്കുറിച്ചുള്ള പരിഹാസങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി നല്‍കുകയാണ് ദിയ കൃഷ്ണ. അച്ഛനെക്കുറിച്ചുള്ള സഹോദരി ഹന്‍സികയുടെ പോസ്റ്റ് പങ്കുവച്ചു കൊണ്ടാണ് ദിയയുടെ പ്രതികരണം. സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തെ പരിഹസിക്കുകയും അവഹേളിക്കുകയും ചെയ്യുന്ന എല്ലാവരോടുമായി. അദ്ദേഹവും മനുഷ്യനാണ്. നിങ്ങളുടെ അച്ഛനെ പോലെ തന്നെ. പോസിറ്റിവിറ്റി പ്രചരിപ്പിക്കൂ. മനുഷ്യത്വം പ്രചരിപ്പിക്കുക എന്നാണ് ദിയ പറഞ്ഞിരിക്കുന്നത്.

Diya Krishna

ഈയ്യടുത്ത് തന്നെ വിമര്‍ശിച്ച പെണ്‍കുട്ടിയ്ക്ക് ദിയ നല്‍കിയ മറുപടി ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ ഈ പെണ്‍കുട്ടിയെ ഒസാമ ബിന്‍ ലാദനുമായി ചേര്‍ത്തുവെച്ചുവെന്ന വിമര്‍ശനം ദിയയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇത്തരത്തില്‍ മുമ്പും ദിയയ്ക്ക് വിമര്‍ശനം നേരിടേണ്ടി വന്നിട്ടുണ്ട്. അതേസമയം കൃഷ്ണ കുമാറഇന് ജന്മദിനാശംസ നേര്‍ന്നു കൊണ്ടുള്ള ഹന്‍സികയുടെ പോസ്റ്റും വീഡിയോയും വൈറലായി മാറുകയാണ്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.

ഈ പോസ്റ്റിലും കൃഷ്ണ കുമാറിനെ വിമര്‍ശിച്ച് ആളുകള്‍ രംഗത്തെത്തുന്നുണ്ട്. കുട്ടികളെ കൊന്നവരെ സപ്പോര്‍ട്ട് ചെയ്‌ത ഇവനെ ബഹുമാനിക്കാനോ.ചത്ത് നാറി കിടന്ന വേണെങ്കില്‍ കുഴിച്ചിടാ നാറ്റം മാറാന്‍ എന്നായിരുന്നു ഒരാളുടെ കമന്റ്. അതേസമയം പിന്തുണയുമായി എത്തുന്നവരുമുണ്ട്. ഈ അച്ഛന്‍ പൊളിയാ. ഒരു അച്ഛന്റെ സ്‌നേഹം കിട്ടാത്തവര്‍ക്ക് ഇത് കാണുമ്പോള്‍ ഒരു സന്തോഷം എന്നായിരുന്നു ഒരാളുടെ കമന്റ്. ഇത്തരത്തില്‍ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്.

Read more about: social media krishna kumar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X