പ്രണയം തോന്നാതെ എങ്ങനെ യെസ് പറയും! കാഴ്ചക്കാരെ പൊട്ടന്മാരാക്കിയോ? മറുപടിയുമായി ദിയ

നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. ഭാര്യയായ സിന്ധു കൃഷ്ണും നാല് മക്കളും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്നവരാണ്. കൃഷ്ണ കുമാറിന്റേയും സി്ന്ധുവിന്റേയും മക്കളില്‍ സോഷ്യല്‍ മീഡിയയിലെ മിന്നും താരം ദിയ കൃഷ്ണയാണ്. നാല് മക്കളില്‍ രണ്ടാമത്തെവളാണ് ദിയ. തന്റെ മൂത്ത സഹോദരി അഹാനയും ഇളയവരായ ഇഷാനിയും ഹന്‍സികയുമെല്ലാം ഇതിനോടകം തന്നെ സിനിമയില്‍ എത്തിയെങ്കിലും ദിയ ആ വഴി തിരഞ്ഞെടുത്തിട്ടില്ല.

മറിച്ച് സോഷ്യല്‍ മീഡിയയിലൂടെയാണ് ദിയ ആരാധകരെയുണ്ടാക്കിയത്. ദിയ പങ്കുവെക്കുന്ന യൂട്യൂബ് വീഡിയോകളും ഡാന്‍സ് റീലുകളുമെല്ലാം വൈറലായി മാറാറുണ്ട്. ദിയ പങ്കുവെക്കുന്ന ഓരോ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. ഇപ്പോഴിതാ ദിയയുടെ വിവാഹ വിശേഷമാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. സുഹൃത്തായ അശ്വിന്‍ ഗണേഷ് ആണ് ദിയയുടെ വരന്‍.

Diya Krishna

ഇരുവരും നാളുകളായി സുഹൃത്തുക്കളാണ്. എന്നാല്‍ തങ്ങള്‍ക്കിടയില്‍ പ്രണയമില്ലെന്നായിരുന്നു സോഷ്യല്‍ മീഡയയുടെ ചോദ്യങ്ങളോട് എന്നും ദിയയും അശ്വിനും പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം അശ്വിന്‍ ദിയയെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ പങ്കുവച്ചു കൊണ്ടാണ് ഇരുവരും തങ്ങളുടെ പ്രണയം പരസ്യപ്പെടുത്തുന്നത്. ഈ വീഡിയോ ഇപ്പോഴും യൂട്യൂബ് ട്രെന്റിംഗിലുണ്ട്.

പിന്നാലെ ഇരുവര്‍ക്കും ആശംസകളുമായി സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് എത്തിയത്. ഇതിനിടെ നല്‍കിയ അഭിമുഖവും വലിയ ഹിറ്റായി മാറിയിരുന്നു. എന്നാല്‍ ഇരുവരുടേയും പ്രണയത്തെ വിമര്‍ശിക്കാന്‍ വരുന്നവരുമുണ്ട് എന്നതാണ് വസ്തുത. ഇപ്പോഴിതാ തങ്ങളുടെ വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ്. യൂട്യൂബില്‍ പങ്കുവച്ച പുതിയ വീഡിയോയുടെ കമന്റിലൂടെയായിരുന്നു ദിയയുടെ പ്രതികരണം.

''നിങ്ങളുടെയെല്ലാം സ്‌നേഹത്തിനും ആശംസകള്‍ക്കും നന്ദി. പിന്നെ കശ്മീരിലെ ഇന്റിമേറ്റ് ചിത്രങ്ങള്‍ കണ്ട് കാഴ്ചക്കാരെ പൊട്ടന്മാരാക്കിയെന്ന് പറയുന്ന വിഡ്ഢികളോട്, ഞാനൊന്ന് വിശദീകരിക്കട്ടെ. ഒരാളോട് പ്രണയം തോന്നാതെ എങ്ങനെയാണ് പ്രൊപ്പോസ് ചെയ്ത ഉടനെ തന്നെ ഞാന്‍ എങ്ങനെയാണ് യെസ് പറയുക? ഒരാളെ സ്‌നേഹിക്കാനും മനസിലാക്കാനും ഉള്ള സമയം ആയി കണക്കാക്കണം അത്.'' എന്നാണ് ദിയ പറയുന്നത്.

Diya Krishna

പിന്നെ എന്റെ പാസ്റ്റില്‍ നിന്നും ഞാന്‍ പഠിച്ചൊരു പാഠമാണ് ശാശ്വതമാകുന്നത് വരെ എല്ലാം സ്വകാര്യമാക്കി വെക്കണം എന്നത്. ഞങ്ങള്‍ ഉടന്‍ വിവാഹം കഴിക്കാന്‍ ആലോചിക്കുന്നതിനാലാണ് ഞങ്ങളുടെ ബന്ധം പരസ്യപ്പെടുത്താന്‍ തീരുമാനിച്ചത്. മണ്ടത്തരങ്ങള്‍ കമന്റ് ചെയ്യും മുമ്പ് ചിന്തിക്കുക. പൊട്ടന്‍ ആകാന്‍ തീരുമാനിച്ച് ഇറങ്ങിയാല്‍ ആര്‍ക്കും എവിടേയും പൊട്ടന്‍ ആകാം. ബാക്കിയെല്ലാവരോടും, കെട്ടിപ്പിടുത്തം, ഉമ്മകള്‍'' എന്നു പറഞ്ഞാണ് ദിയ മറുപടി അവസാനിപ്പിക്കുന്നത്.

അതേസമയം, ദിയ പങ്കുവച്ച പുതിയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. വാലന്റൈന്‍സ് ഡേ പ്രമാണിച്ച് അശ്വിന് സര്‍പ്രൈസ് നല്‍കിയിരിക്കുകയാണ് ദിയ. തന്റെ യൂട്യൂബ് ചാനലിലൂടെ ദിയ പങ്കുവച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഇരുവരുടേയും ഒരുമിച്ചുള്ള ചിത്രങ്ങളും വാച്ചും വൈനും പെര്‍ഫ്യൂമുമെല്ലാം ദിയ നല്‍കിയ സമ്മാനപ്പെട്ടിയിലുണ്ടായിരുന്നു. അതേസമയം അശ്വിനും ദിയയും ഇപ്പോള്‍ ഒരു യാത്രയിലാണ്. ഇരുവരും ഒരുമിച്ച് ദുബായിലേക്കാണ് യാത്ര പോയിരിക്കുന്നത്. വിമാനത്തില്‍ നിന്നുള്ള ചിത്രം ദിയ പങ്കുവച്ചിരുന്നു.

More from Filmibeat

Read more about: social media ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X