അശ്വിനെ ക്ഷണിച്ചത് ഇഷാനിയും അമ്മുവും; നെഗറ്റീവ് പറഞ്ഞാല്‍ സഹിക്കില്ല; മറുപടിയുമായി ദിയ

നടന്‍ കൃഷ്ണ കുമാറിന്റെ മകള്‍ ദിയ കൃഷ്ണ സോഷ്യല്‍ മീഡിയയിലെ താരമാണ്. ജീവിതത്തില്‍ പുതിയ ഘട്ടത്തിലേക്ക് കടക്കാന്‍ തയ്യാറെടുക്കുകയാണ് ദിയ ഇപ്പോള്‍. ദിയ കൃഷ്ണയുടെ വിവാഹം സെപ്റ്റംബറില്‍ ആണ് നടക്കുന്നത്. അശ്വിന്‍ ഗണേഷ് ആണ് വരന്‍. ഇരുവരും ഏറെനാളുകളായി പ്രണയത്തിലായിരുന്നു. സോഷ്യല്‍ മീഡിയയുടെ പ്രിയപ്പെട്ട ജോഡിയാണ് ദിയയും അശ്വിനും.

വിവാഹത്തിന്റെ ആഘോഷങ്ങള്‍ ഇതിനോടകം തന്നെ തുടങ്ങിക്കഴിഞ്ഞു. ബ്രൈഡല്‍ ഷവറിന്റെ വീഡിയോ ദിയ കഴിഞ്ഞ ദിവസം യൂട്യൂബ് ചാനലില്‍ പങ്കുവെച്ചിരുന്നു. ഈ വീഡിയോ ഇപ്പോള്‍ ട്രെന്റിംഗില്‍ ഒന്നാമതാണ്. ദിയയും സഹോദരിമാരായ അഹാനയും ഇഷാനിയും ഹന്‍സികയും അമ്മ സിന്ധുവുമൊക്കെ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

Diya Krishna

മനോഹരായ വീഡിയോയ്ക്ക് കമന്റുമായി നിരവധി പേരാണ് എത്തുന്നത്. വീഡിയോയുടെ ഇടയ്ക്ക് വെച്ച് അശ്വിനും എത്തുന്നുണ്ട്. എല്ലാവരും ഭക്ഷണം കഴിക്കുന്ന സമയത്താണ് അശ്വിന്‍ എത്തിയത്. അശ്വിന്‍ ദിയയുടെ അടുത്ത് വന്നിരിക്കുന്നുണ്ട്. അശ്വിന് ദിയ ഭക്ഷണം വാരി നല്‍കുന്നതും വീഡിയോയില്‍ കാണാം. അതേസമയം വീഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകളില്‍ ചിലര്‍ വിമര്‍ശനങ്ങളും ഉന്നയിക്കുന്നുണ്ട്.

പലരും ഇഷാനിയെ കുറ്റപ്പെടുത്തിക്കൊണ്ടാണ് കമന്റ് ഇടുന്നത്. അശ്വിനെ ഇഷാനി മൈന്റ് ചെയ്തില്ലെന്നാണ് കമന്റുകള്‍.'ആരൊക്കെ മൈന്‍ഡ് ചെയ്തില്ലെങ്കിലും കുഴപ്പമില്ല, ദിയയ്ക്ക് അശ്വിനെ ഭയങ്കര ഇഷ്ടവും. ഒരുപാട് സ്‌നേഹവും ആണ്. ആരൊക്കെ ഉണ്ടെങ്കിലും അവരല്ലേ ഒരുമിച്ച് ജീവിക്കേണ്ടത്. അവര്‍ ഹാപ്പി ആയി ജീവിച്ചോട്ടെ. ആരും നെഗറ്റീവ് പറയണ്ട, പേളിയുടെ വീട്ടുക്കാര്‍ ശ്രീനിയുടെ വീട്ടുക്കാര്‍ക്ക് കൊടുക്കുന്ന പരിഗണന കണ്ട് പഠിക്കണം, ഇഷാനി ഇതു വരെ ഭക്ഷണം കണ്ടിട്ടില്ലേ ഒരാള്‍ വന്നാല്‍ റെസ്പെക്ട് വേണ്ടേ'' എന്നിങ്ങനെയാണ് കമന്റുകള്‍.

''ഇഷാനി കുറച്ചു ഓവര്‍ അയില്ലേ. അശ്വിന്‍ അവിടെ വന്നത് ഒന്നു മൈന്‍ഡ് പോലും ആക്കിയില്ല, അശ്വിന്‍ കേറി വന്നു അവിടെ ഇരുന്നിട്ട് പോലും ഇഷാനി ഒന്ന് മുഖത്തേക്ക് ഓര്‍ അവന്റെ നേരെ ഒന്ന് നോക്കിയത്‌പോലും ഇല്ല! എത്ര സമയം കഴിഞ്ഞിട്ട് പോലും ആ സൈഡിലേക്ക് നോക്കിയിട്ടേ ഇല്ല .കുടുംബത്തിലെ ബാക്കി ഉള്ളവരാണ് അവളെ തിരുത്തേണ്ടത്. കഴിഞ്ഞ ഇന്റര്‍വ്യൂവില്‍ ഇഷാനിയെ എല്ലാവരും നെഗറ്റീവ് പറയുന്നു എന്നു പറഞ്ഞപ്പോള്‍ ഇത്രയും പ്രതീക്ഷിച്ചില്ല ഞാന്‍. ഇപ്പോ മനസിലായി'' എന്നിങ്ങനെയാണ് കമന്റുകള്‍.

Diya Krishna

അതോടെ കമന്റുകള്‍ക്ക് മറുപടിയുമായി ദിയ തന്നെ രംഗത്തെത്തിയിരിക്കുന്നത്. ''ഇഷാനിയും അമ്മുവുമാണ് അക്ഷരാര്‍ത്ഥത്തില്‍ എല്ലാം ഓര്‍ഗനൈസ് ചെയ്തത്. അവരാണ് അശ്വിനെ ക്ഷണിച്ചതും. അതിനാല്‍ ആരെങ്കിലും അവരെപ്പറ്റി നെഗറ്റീവ് പറഞ്ഞാല്‍, എന്റെ ചാനലില്‍ അതൊന്നും ടോളറേറ്റ് ചെയ്യില്ല. എല്ലാവരേയും എനിക്ക് ബ്ലോക്ക് ചെയ്യേണ്ടി വരും. മണ്ടത്തരം കമന്റ് ചെയ്യുന്നതിന് മുമ്പ് അതിനാല്‍ ചിന്തിക്കുക'' എ്ന്നായിരുന്നു ദിയയുടെ മറുപടി.

അതേസമയം നിരവധി പേര്‍ പിന്തുണയുമായും എത്തുന്നത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് അശ്വിനും ദിയ കൃഷ്ണയും വിവാഹിതരാകുന്നത്. ഇരുവരുടേയും പ്രൊപ്പോസല്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരുന്നു. അശ്വിന്റേയും ദിയയുടേയും വിവാഹത്തിനായി സോഷ്യല്‍ മീഡിയയും കാത്തിരിക്കുകയാണ്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X