വീണ്ടും പ്രണയത്തിൽ? ദിയയോട് ചോദ്യം ആവർത്തിച്ച് ആരാധകർ; മനസു തുറന്ന് താരപുത്രി!
സോഷ്യല്‍ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് ദിയ കൃഷ്ണ. നടന്‍ കൃഷ്ണകുമാറിന്റെ നാല് മക്കളില്‍ ഒരാളാണ് ദിയ കൃഷ്ണ. അച്ഛന്റെയും ചേച്ചി അഹാനയുടെയും പാത പിന്തുർന്ന് സിനിമയിൽ എത്തിയെങ്കിലും ദിയ താരമാകുന്നത് സോഷ്യൽ മീഡിയയിലൂടെയാണ്. ഓസി ടോക്കീസ് എന്ന പേരില്‍ യുട്യൂബ് ചാനലുള്ള ദിയ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇടയ്ക്ക് ഇൻസ്റ്റാഗ്രാമിലൂടെ ആരാധകരുമായി സംവദിക്കാനും ദിയ സമയം കണ്ടെത്താറുണ്ട്.
ദിയയുടെ പ്രണയവും സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ ഒന്നാണ്. തന്റെ പ്രണയത്തെ കുറിച്ച് ആരാധകരോട് തുറന്നു പറഞ്ഞിട്ടുള്ള താരം കാമുകനോടൊപ്പമുള്ള ചിത്രങ്ങളും ഡാൻസ് വീഡിയോകളും പങ്കുവയ്ക്കുന്നത് പതിവായിരുന്നു. എന്നാൽ അടുത്തിടെ ആ ബന്ധം ദിയ അവസാനിപ്പിക്കുകയുണ്ടായി. മാസങ്ങൾക്ക് മുൻപ് ദിയയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ നിന്നാണ് ഇക്കാര്യം ആരാധകർ അറിയുന്നത്. പിന്നാലെ ഇത് വലിയ ചർച്ചയായി.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നതിനിടെയാണ് പ്രണയബന്ധം തകർന്നു എന്ന സൂചന ദിയ നൽകിയത്. കുടുംബത്തെയല്ലാതെ വേറെ ആരേയും വിശ്വസിക്കരുത് എന്നാണ് ജീവിതത്തില്‍ പഠിച്ച ഏറ്റവും വലിയ പാഠം എന്നായിരുന്നു ഒരു ചോദ്യത്തിന് ദിയ നല്‍കിയ മറുപടി. ഇപ്പോള്‍ ആരേയാണ് ഡേറ്റ് ചെയ്യുന്നത് എന്ന ചോദ്യത്തിന്, ആരേയുമില്ല. സിംഗിള്‍ ആസ് എ പ്രിങ്കിള്‍ എന്നായിരുന്നു ദിയ പറഞ്ഞത്. ഇതോടെ താരത്തിന്റെ പ്രണയം തകർന്നെന്ന് ആരാധകർ ഉറപ്പിച്ചു.
അടുത്തിടെ ദിയ സുഹൃത്തായ അശ്വിനൊപ്പം മാലി ദ്വീപിൽ അവധി ആഘോഷിക്കാൻ പോയതിന്റെ വിശേഷങ്ങൾ യൂട്യൂബ് ചാനലിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെ വീണ്ടും പ്രണയത്തിലായോ എന്നുള്ള ചോദ്യവുമായി നിരവധി പേർ എത്തുകയുണ്ടായി. അശ്വിനാണോ ദിയയുടെ പുതിയ കാമുകൻ എന്നായിരുന്നു എല്ലാവർക്കും അറിയേണ്ടിയിരുന്നത്. അശ്വിനുമായി ഡേറ്റിങിലാണോ എന്ന് ചോദിച്ച് നിരവധി കമന്റുകൾ വീഡിയോക്ക് താഴെ വന്നു.
ഇപ്പോഴിതാ വീണ്ടും ദിയയോട് ഡേറ്റിങ്ങിലാണോ എന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് ആരാധകർ. കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിൽ ആരാധകർക്ക് ചോദ്യങ്ങൾ ചോദിക്കാൻ അവസരം നൽകിയപ്പോൾ ആയിരുന്നു ഇത്. ഇപ്പോൾ ആരെയെങ്കിലും ഡേറ്റ് ചെയ്യുന്നുണ്ടോ എന്നായിരുന്നു ഒരാളുടെ ചോദ്യം. വലിയൊരു 'നോ' ആയിരുന്നു ദിയയുടെ മറുപടി. വീഡിയോയിലൂടെയാണ് ദിയ പ്രതികരിച്ചത്. പ്രായം ചോദിച്ച ആളോട് 25 ആയെന്നും എന്നാൽ കണ്ടാൽ പറയില്ലെന്നും ദിയ പറയുന്നു.

നിങ്ങളും അശ്വിനും ഒന്നിച്ചു കാണാൻ വളരെ ക്യൂട്ട് ആണെന്ന് പറഞ്ഞയാളോട് നന്ദി പറയുകയും ഒപ്പം അശ്വിനെ വീഡിയോയിൽ കാണിക്കുകയും ചെയ്യുന്നുണ്ട് ദിയ. അതേസമയം നേരത്തെ അശ്വിൻ ആണോ പുതിയ ബോയ്ഫ്രണ്ട് എന്ന് ചോദിച്ചു വന്ന ഒരു കമന്റിന് ദിയ കൃത്യമായ മറുപടി നൽകിയിരുന്നു. തങ്ങൾ ഡേറ്റിങിൽ അല്ലെന്നും ഉറ്റ സുഹൃത്തുക്കൾ മാത്രമാണെന്നും മാലിദ്വീപ് അശ്വിന് ഇഷ്ടമുള്ള സ്ഥലമായതുകൊണ്ടാണ് അവനെ യാത്രയിൽ ഒപ്പം കൂട്ടിയതെന്നുമാണ് ദിയ പറഞ്ഞത്.
വ്ലോഗർ എന്നതിലുപരി സംരംഭക കൂടിയാണ് ദിയ. തന്റെ യൂട്യൂബ് ചാനലിലൂടെ ഡാൻസും യാത്ര വിശേഷങ്ങളുമാണ് ദിയ കൂടുതലും പങ്കുവയ്ക്കാറുള്ളത്. കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവുമെല്ലാം ദിയ യാത്രകൾ പോകാറുണ്ട്. ദിയയുടെ അമ്മ സിന്ധു കൃഷ്ണയും മൂന്ന് സഹോദരിമാരും യൂട്യൂബിൽ സജീവമാണ്.


Click it and Unblock the Notifications