പ്രണയം പൊട്ടിത്തകര്‍ന്നു, കണ്ണീരോടെ ദിയകൃഷ്ണ! വാര്‍ത്തകളോട് പ്രതികരിച്ച് താരപുത്രി

മലയാളികള്‍ക്ക് സുപരിചിതരാണ് നടന്‍ കൃഷ്ണ കുമാറും കുടുംബവും. കൃഷ്ണ കുമാറിനും ഭാര്യ സിന്ധുവിനും നാല് മക്കളാണുള്ളത്. നാലു പേരും ഇന്ന് പ്രേക്ഷകര്‍ക്ക് സുപരിചിതരാണ്. അച്ഛന്റെ പാതയിലൂടെ മൂത്ത മകള്‍ അഹാന കൃഷ്ണയാണ് ആദ്യ ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. ഇന്ന് മലയാളത്തിലെ മിന്നും താരമാണ് അഹാന. പിന്നാലെ സഹോദരിമാരും സിനിമയിലേക്കും മറ്റും എത്തുകയായിരുന്നു.

സോഷ്യല്‍ മീഡിയയിലും വളരെ സജീവമാണ് അഹാനയും സഹോദരിമാരും. നാല് പേര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലുകളും മറ്റുമൊക്കെയുണ്ട്. തങ്ങളുടെ രസകരമായ വീഡിയോകളിലൂടെ ഇവര്‍ എന്നും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കാറുണ്ട്. കൃഷ്ണ സിസ്‌റ്റേഴ്‌സില്‍ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ആളാണ് ദിയ കൃഷ്ണ. അടുത്തറിയുന്നവരും ആരാധകരുമൊക്കെ ദിയയെ ഓസിയെന്നാണ് വിളിക്കുന്നത്.

പ്രണയത്തകര്‍ച്ച

തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളും നൃത്തവും മറ്റും ദിയ കൃഷ്ണ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കാറുണ്ട്. തന്റെ പ്രണയത്തെക്കുറിച്ചും ദിയ കൃഷ്ണ സോഷ്യല്‍ മീഡിയയിലൂടെ സംസാരിക്കാറുണ്ട്. ഇപ്പോഴിതാ ദിയയുടെ പ്രണയവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ സജീവമായി മാറിയിരിക്കുന്നത്. ദിയ പ്രണയത്തകര്‍ച്ചയിലാണെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

എന്തൊക്കെ കാണണം

ഇതിനിടെ ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ പ്രതികരിച്ച് രംഗത്തുവന്നിരിക്കുകയാണ് ദിയ കൃഷ്ണ. തന്റെ പ്രണയ വാര്‍ത്തയോടാണ് താരം സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചത്. ''എന്തൊക്കെ കാണണം'' എന്നായിരുന്നു ദിയയുടെ പ്രതികരണം. തന്റെ പേരില്‍ വന്ന ഓണ്‍ലൈന്‍ വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചായിരുന്നു ദിയയുടെ പ്രതികരണം. അധികം വൈകാതെ തന്നെ താരത്തിന്റെ പ്രതികരണവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയായിരുന്നു.

കാമുകനുമായി പിരിഞ്ഞു

ദിയ കൃഷ്ണ കാമുകനുമായി പിരിഞ്ഞുവെന്ന വാര്‍ത്ത കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. പിന്നാലെ ആ വാര്‍ത്തകള്‍ ശരിവച്ച് ദിയ തന്നെ രംഗത്തെത്തുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ദിയയുടെപ്രതികരണം. ഇന്‍സ്റ്റഗ്രാമില്‍ ക്യു ആന്റ് എ സെഷനിലൂടെ ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ദിയ. ഇതിനിടെ ചില ചോദ്യത്തിന് ദിയ നല്‍കിയ മറുപടി ശ്രദ്ധ നേടുകയായിരുന്നു.

ജീവിതത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ പഠിച്ച പാഠങ്ങള്‍ എന്തൊക്കെയാണ്? ആ പാഠങ്ങള്‍ ജീവിതത്തില്‍ പ്രായോഗികമാക്കിയിട്ടുണ്ടോ? എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. കുടുംബത്തെയല്ലാതെ വേറെ ആരേയും വിശ്വസിക്കരുതെന്നായിരുന്നു ഇതിന് ദിയ നല്‍കിയത്. പിന്നാലെ ദിയ ആരേയാണ് ഇപ്പോള്‍ ഡേറ്റ് ചെയ്യുന്നത് എന്ന ചോദ്യത്തിനും താരം മറുപടി നല്‍കുന്നുണ്ട്. ആരേയുമില്ല, സിംഗിള്‍ ആസ് എ പ്രിംഗിള്‍ എന്നായിരുന്നു ദിയയുടെ മറുപടി. ഇതോടെയാണ് വാര്‍ത്ത ശരിയാണെന്ന അനുമാനത്തിലേക്ക് സോഷ്യല്‍ മീഡിയ എത്തുന്നത്.

ക്യു ആന്റ് എ

ഇതിനിടെ മകളുടെ ക്യു ആന്റ് എയിലേക്ക് ചോദ്യവുമായി അമ്മ സിന്ധു കൃഷ്ണയുമെത്തിയിട്ടുണ്ട്. ഓസി നിനക്ക് എന്നെ ഇഷ്ടമാണോ എന്നാണ് അമ്മയുടെ ചോദ്യം. ഇതിന് അമ്മയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചു കൊണ്ട് യാ ബ്രോ എന്നാണ് ദിയ നല്‍കുന്ന മറുപടി. നിങ്ങളുടെ ആരാധകര്‍ക്ക് നല്‍കാനുള്ള ഉപദേശം എന്താണെന്നായിരുന്നു മറ്റൊരാള്‍ ദിയയോട് ചോദിച്ചത്. ജീവിതം പൂര്‍ണമായ അര്‍ത്ഥത്തില്‍ ജീവിക്കുക എന്നായിരുന്നു താരം നല്‍കിയ മറുപടി.

സോഷ്യല്‍ മീഡിയ

ദിയ കൃഷ്ണയും സുഹൃത്ത് വൈഷ്ണവും ഏറെ നാളുകളായി പ്രണയത്തിലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ഇരുവരും തങ്ങളുടെ പ്രണയ നിമിഷങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. അതുകൊണ്ട് തന്നെ ആ പ്രണയത്തെക്കുറിച്ച് ആരാധകര്‍ക്കും അറിയാമായിരുന്നു. പ്രണയ വാര്‍ത്തകള്‍ സജീവമായപ്പോള്‍ വൈഷ്ണവ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അത് സ്ഥിരീകരിച്ചതും. പ്രണയ തകർച്ചയെക്കുറിച്ച് താരം ഇതുവരേയും സംസാരിച്ചിട്ടില്ല.

More from Filmibeat

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X