കുട്ടികളെ നോക്കുന്നതിന് എനിക്ക് പൈസ കിട്ടുമായിരുന്നു; തങ്കമകൻ പോലെയൊരു ജീവിതമാണ് വേണ്ടത്: ദിയ പറഞ്ഞത്
ദിയ- അശ്വിൻ എന്ന പേര് കുറച്ച് നാളുകളായി സോഷ്യൽ മീഡിയയിലൂടെ വൈറലാണ്. ദിയ കൃഷ്ണയെ പോലെ തന്നെ അശ്വിൻ ഗണേഷിനേയും പ്രേക്ഷകർ ഇരു കൈയും നീട്ടി സ്വീകരിച്ചു. മോഡലിംഗും ബിസിനസുമായി തിരക്കുള്ള ദിയ അശ്വിനുമായി പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും പെട്ടെന്നാണ് വൈറലാവുന്നത്. വിവാഹത്തിന്റെ വാർത്തകൾ വന്നതു മുതൽ ആരാധകർ ഏറെ ആവേശത്തിലാണ്. എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്ന ദിയ വിവാഹ വാർത്തകളും അനുബന്ധ വിവരങ്ങൾ ഷെയർ ചെയ്യാൻ മറക്കാറില്ല.
ദിയയുടെ എൻഗേജ്മെന്റ് ഫോട്ടോസും വീഡിയോസും ഏറെ ശ്രദ്ധേയമായിരുന്നു. അതിനെ കുറിച്ച് ദിയ പറഞ്ഞ ബിഹൈൻറ് വുഡ്സിലൂടെ കാര്യങ്ങളാണ് വീണ്ടും ചർച്ച ചെയ്യപ്പെടുന്നത്. താൻ ഒരു ഇൻഡിപെന്റൻ്ഡ് സ്ത്രീയാണെന്നും, വിവാഹം ചെയ്യാൻ പ്രായമല്ല അത്യാവശ്യം എന്നുമാണ് ദിയ പറയുന്നത്. "ഒരു ആൺ ഒരു പെണ്ണിനെ ഇഷ്ടമാണെന്ന് പറയുന്നത് കുടുംബത്തിനെ മൊത്തം വിളിച്ച് വന്നിട്ടല്ല.
ആണിനും പെണ്ണിനും പരസ്പരം ഇഷ്ടമാണെങ്കിൽ അതുമായി മുന്നോട്ട് പോവുക. പിന്നീട് വീട്ടുകാരുമായി സംസാരിക്കണം. അല്ലാതെ എല്ലാം വീട്ടുകാരുടെ കൈയിൽ അല്ല. അശ്വിന്റെ വീട്ടിൽ ആദ്യമേ എല്ലാം അറിയാമായിരുന്നു. എന്റെ വീട്ടിൽ പിന്നീടാണ് പറഞ്ഞത്."

"പക്ഷേ വീട്ടുകാർ എനിക്കൊപ്പം നിൽക്കുമെന്ന് അറിയാമായിരുന്നു. അതിനാൽ വലിയ ബുദ്ധിമുട്ടുകൾ ഉണ്ടായില്ല." ദിയ തന്റെ എൻഗേജ്മെന്റ് വീഡിയോയെ കുറിച്ച് മുൻപൊരിക്കൽ സംസാരിച്ചതാണിത്. ഒരു പെൺകുട്ടിയുടെ പ്രായമല്ല വിവാഹത്തിനു മാനദണ്ഢം. സാമ്പത്തികമായി സ്ത്രീകൾ ശക്തരാണെങ്കിൽ തീർച്ചയായും അവർക്ക് പ്രായപൂർത്തിയായാൽ വിവാഹം കഴിക്കുന്നതിനു ഒരു പ്രശ്നവുമില്ല. അതായത് സ്ത്രീകൾ എപ്പോൾ ഇത്തരത്തിൽ താത്പര്യം കാണിക്കുന്നുവോ അപ്പോൾ വിവാഹം കഴിക്കുന്നതിൽ ഒരു തെറ്റുമില്ല. മാത്രമല്ല ദിയ ശരിക്കും വിവാഹം, വിവാഹ ശേഷമുള്ള ജീവിതം എല്ലാത്തിനേ കുറിച്ചും വലിയ സ്വപ്നങ്ങളുള്ള വ്യക്തിയാണ്.
ചെറുപ്പം തൊട്ടേ തനിക്ക് കുട്ടികളെ വലിയ ഇഷ്ടമായിരുന്നെന്നും അതിനാൽ കുട്ടികളെ നോക്കാൻ വലിയ ഇഷ്ടമാണെന്നും ദിയ പറഞ്ഞു. എന്റെ കസിൻ ബ്രദേഴ്സിനെ ചെറുപ്പത്തിൽ നോക്കി കൊണ്ടിരുന്നത് ഞാനായിരുന്നു. അതിനു ഡെയ്ലി എനിക്ക് അങ്കിൾ 500 രൂപ വെച്ച് തരുവായിരുന്നു. അത് കളക്ട് ചെയ്ത് ഏകദേശം 15000 രൂപ വരെ ഉണ്ടാക്കിയിട്ടുണ്ട്. ദിയ കൂട്ടി ചേർത്തു. തങ്കമകൻ പോലെയൊരു ജീവിതം തനിക്ക് ആഗ്രഹമുണ്ടെന്നും അത്തരത്തിലൊരു റിലേഷൻഷിപ്പ് ഇഷ്ടമാണെന്നും ദിയ പറഞ്ഞു.

ഒരു സിമ്പിൾ ലൈഫ് ആഗ്രഹിക്കുന്നയാളാണ് ദിയ കൃഷ്ണ. "സിനിമയിൽ എന്തുകൊണ്ട് വന്നില്ല എന്ന് പലരും ചോദിച്ചിരുന്നു. സിനിമയിലേക്ക് അവസരം നോക്കിയിരുന്നു. എന്നാൽ അവസരങ്ങൾ ലഭിക്കാതിരുന്നപ്പോൾ അത് വിട്ടു." ശേഷം സ്വന്തമായി ബിസിനസും മോഡലിംഗുമായി മുന്നോട്ടു പോവുകയാണ് ദിയ. അശ്വിൻ ദിയക്ക് മോതിരം അണിഞ്ഞു കൊണ്ടുള്ള വീഡിയോ വൈറലായിരുന്നു. അതായിരുന്നു ദിയയുടെ ഒഫീഷ്യൽ എൻഗേജ്മെന്റ്.
സെപ്റ്റംബറിൽ ദിയയുടേയും അശ്വിന്റേയും വിവാഹം തീരുമാനിച്ചിരിക്കുകയാണ്. വിവാഹം ഉറപ്പിച്ചതു മുതൽ ഇരുവരും വിവാഹ തിരക്കുകളിലാണ്. കഴിഞ്ഞ ദിവസം അശ്വിനും കുടുംബത്തിനുമൊപ്പം താലി പൂജിക്കുവാനായി നാഗർകോവിലിൽ ഉള്ള ക്ഷേത്രത്തിലേക്ക് ദിയയും പോയിരുന്നു. അതിന്റെ വിശേഷങ്ങൾ തന്റെ യൂട്യൂബ് ചാനലിലൂടെ ദിയ പങ്കു വെച്ചിരുന്നു. ദിയ എന്നും വളരെ ലിബറലായി ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്നയാളാണ്.


Click it and Unblock the Notifications