എല്ലാവരും ചെയ്യുന്ന കാര്യമല്ല, അക്കാര്യത്തില്‍ അശ്വിനോട് ബഹുമാനം; ഇഷ്ടപ്പെടാനുള്ള കാരണം പറഞ്ഞ് ദിയ
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് കൃഷ്ണ കുമാറിന്റെ മക്കളെല്ലാം. കൂട്ടത്തില്‍ സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് ദിയ കൃഷ്ണ. തന്റെ ചാനലിലൂടേയും റീലുകൡലൂടേയും ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട് ദിയ കൃഷ്ണ. ദിയയുടെ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചകളിലൊന്ന്. ഈയ്യടുത്താണ് തങ്ങള്‍ പ്രണയത്തിലാണെന്ന കാര്യം ദിയയും അശ്വിനും തുറന്ന് പറയുന്നത്. അശ്വിന്‍ ദിയയോട് വിവാഹാഭ്യര്‍ത്ഥന നടത്തുകയും ദിയ സമ്മതം പറയുകയും ചെയ്യുന്ന വീഡിയോ വൈറലായി മാറിയിരുന്നു. ഇരുവരും ഇപ്പോള്‍ ദുബായ് യാത്രയിലാണുള്ളത്.
ഇപ്പോഴിതാ അശ്വിനെക്കുറിച്ച് ദിയ മനസ് തുറക്കുകയാണ്. യൂട്യൂബ് ചാനലില്‍ പങ്കുവച്ച ക്യു ആന്റ് എയിലൂടെയാണ് ദിയ മനസ് തുറന്നത്. അശ്വിന്‍ ഈസ് ദ വണ്‍ എന്ന് തീരുമാനിക്കുള്ള കാരണം എന്തെന്ന ചോദ്യത്തിന് വീഡിയോയില്‍ ദിയ മറുപടി നല്‍കുന്നുണ്ട്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

''അവന്‍ എന്റെ ബെസ്റ്റ് ഫ്രണ്ടാണ്. കാമുകനോടോ പങ്കാളിയോടോ സംസാരിക്കുന്നത് പോലെ ഇവനോട് സംസാരിക്കേണ്ടതില്ല. എന്റെ ഏറ്റവും അടുത്ത സുഹൃത്താണ് അഞ്ജലി. അഞ്ജലിയോട് പോലും പറയാത്ത കാര്യങ്ങള്‍ ഞാന്‍ അശ്വിനോടാണ് സംസാരിക്കുന്നത്. ചില കാര്യങ്ങള്‍ പെണ്‍കുട്ടികള്‍ക്ക് പെണ്‍കുട്ടികളോട് മാത്രവും ചില കാര്യങ്ങള്‍ ആണ്‍കുട്ടികള്‍ക്ക് ആണ്‍കുട്ടികളോട് മാത്രവുമേ സംസാരിക്കാന്‍ പറ്റൂ എന്നുണ്ട്. പക്ഷെ ഞാനും അശ്വിനും തമ്മില്‍ ആ അതിര്‍വരമ്പില്ല. നൂറ് ശതമാനം സുതാര്യമാണ്. എന്തിനെക്കുറിച്ചും ഞങ്ങള്‍ സംസാരിക്കാം. അത്രയ്ക്ക് ഓപ്പണും അണ്ടര്‍സ്റ്റാന്‍ഡിംഗുമാണ്. അതാണ് ഹീ ഈസ് ദ വണ്‍ എന്ന് ഞാന്‍ തിരിച്ചറിയാനുള്ള കാരണം'' ദിയ പറയുന്നു.
ചിലരുടെ കൂടെ നില്‍ക്കുമ്പോള്‍ ഇയാള്‍ തെറ്റാണെന്നും ഇത് ശരിയായിട്ടല്ല പോകുന്നത് എന്നും നമുക്ക് തോന്നലുണ്ടാകും. എന്റെ മുന്‍ ബന്ധങ്ങളില്‍ അതുണ്ടായിട്ടുണ്ട്. അവര്‍ കാണിച്ചതൊക്കെ ഞാന്‍ കാണുകയും അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ എന്റെ ജീവിതത്തില്‍ വന്നു പോയിട്ടുള്ള ഓരോരുത്തന്മാരുടേയും പരിപാടികള്‍ കണ്ടപ്പോള്‍ എനിക്ക് അത് തോന്നിയിട്ടുണ്ട്. എന്നാല്‍ അശ്വിനില്‍ നിന്നും അതുണ്ടായിട്ടില്ലെന്നും ദിയ പറയുന്നു.
മുമ്പുണ്ടായിരുന്നവര്‍ അവരുടെ ഫോണിന്റെ പാസ് വേര്‍ഡ് ഒക്കെ ഇടയ്ക്ക് മാറ്റും. ചോദിക്കുമ്പോള്‍ പറയുക വീട്ടിലുള്ളവര്‍ എടുത്തു നോക്കും എന്നായിരുന്നു. പക്ഷെ അശ്വിന്‍ നിനക്ക് ഇഷ്ടമുള്ളൊരു പാസ് വേര്‍ഡ് കൊടുത്തോളൂ, നിന്റെ ഫേസ് റെക്കഗ്നിഷന്‍ കൂടെ വച്ചോളൂ എന്നാണ് പറഞ്ഞത്. ഇങ്ങനേയും ചെക്കന്മാരുണ്ടോ എന്നാണ് ഞാന്‍ ചിന്തിച്ചത്. മുമ്പത്തെ ബന്ധങ്ങളില്‍ എന്നെ ഇന്‍സെക്യൂര്‍ ആക്കിയ കാര്യങ്ങള്‍ ഒരുപാടുണ്ട്. പക്ഷെ ഈ ബന്ധത്തില്‍ ഞാന്‍ സെക്യൂര്‍ഡ് ആണെന്നും ദിയ പറയുന്നു. അശ്വിനില്‍ ഇഷ്ടപ്പെട്ട ക്വാളിറ്റികളും ദിയ പറയുന്നുണ്ട്.
വളരെ ജെനുവിനാണ്. സത്രീകളെ ബഹുമാനിക്കുന്നു. എന്റെ സുഹൃത്തുക്കളാണെങ്കിലും അശ്വിനെ മീറ്റ് ചെയ്തിട്ടുള്ളവരെല്ലാം പറഞ്ഞിട്ടുള്ളത് എന്തൊരു ഡീസന്റ് ചെക്കനാണെങ്കില്‍ അല്ലെങ്കില്‍ എന്തൊരു പാവമാണ് എന്നാണ്. ഞാന്‍ അവന്റെ സുഹൃത്തായിരുന്ന സമയത്ത് പോലും ഗ്രൂപ്പ് ഫോട്ടോയെടുക്കുമ്പോള്‍ എന്റെ തോളത്ത് കൈ വെക്കുക പോലും ചെയ്തിട്ടില്ല. എന്റെയെന്നല്ല ഒരു പെണ്‍കുട്ടിയുടേയും. ഹലോ സിനിമയിലെ മോഹന്‍ലാലിനെ പോലെയാണ് പോസ് ചെയ്യുക. ഇപ്പോഴും പെണ്‍കുട്ടികളുടെ കൂടെ ഫോട്ടോ എടുക്കുമ്പോള്‍ അങ്ങനെയാണ് നില്‍ക്കുക. ഇത്രയും എയര്‍പിടിക്കണ്ടാന്ന് ഞാന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും ദിയ പറയുന്നു.

തന്റെ വര്‍ക്ക് ലൈഫും എന്റെ എന്റര്‍ടെയ്ന്‍മെന്റ് ലൈഫും നന്നായി ബാലന്‍സ് ചെയ്യുന്നുണ്ട്. എന്റെ ലൈഫ് എപ്പോഴും ഹാപ്പനിംഗ് ആണ്. എന്റെ കൂടെ നടക്കുന്നയാള്‍ എപ്പോഴും വര്‍ക്കുമായി നടക്കുന്ന ആളാണെങ്കില്‍ ആ ബന്ധം മുന്നോട്ട് പോകില്ല. എനിക്ക് ഒറ്റയ്‌ക്കൊന്നും എവിടേയും പോകാനാകില്ല. അതിനാല്‍ അശ്വിന്‍ തന്റെ വര്‍ക്ക് ലൈഫും എന്നെ എന്റര്‍ടെയ്ന്‍ ചെയ്യുന്നതും ബാലന്‍സ് ചെയ്യുന്നുണ്ട്. അത് ഞാന്‍ ഒത്തിരി ബഹുമാനിക്കുന്ന കാര്യമാണ്. എല്ലാവരും ചെയ്യുന്ന ഒന്നല്ല അതെന്നും ദിയ പറയുന്നു.
എനിക്കറിയാവുന്ന ഒരുപാട് ബന്ധങ്ങളില്‍ പെണ്‍കുട്ടികളുടെ പ്രധാന പ്രശ്‌നമേ പയ്യന്മാര്‍ സമയം തരുന്നില്ല എന്നതാണ്. അശ്വിന്‍ ജോലി ചെയ്യുന്നത് പോലും എന്റെ മുന്നിലാണ്. രാവിലെ മുതല്‍ രാത്രി പത്ത് മണിവരെ എല്ലാ ദിവസവും എന്റെ കൂടെ തന്നെയുണ്ട്. എനിക്കു വേണ്ടി കുറേ കാര്യങ്ങള്‍ അവന്‍ അഡ്ജസ്റ്റ് ചെയ്യുന്നുണ്ട്. ഞാനതിനെ ഒരുപാട് റെസ്‌പെക്ട് ചെയ്യുന്നുവെന്നും ദിയ പറയുന്നു.


Click it and Unblock the Notifications











