ദിയ കൃഷ്ണ മനോവിഷമം മൂലം ആറ്റില്‍ ചാടി ചാവാന്‍ പോകുന്നു എന്നേ ഇനി വരാനുള്ളൂ! മറുപടിയുമായി ദിയ

ആരാധകര്‍ക്ക് സുപരിചിതരാണ് അഹാന കൃഷ്ണയും സഹോദരിമാരും. നടന്‍ കൃഷ്ണ കുമാറിന്റെ മക്കളായ നാല് പേരും ഇന്ന് സോഷ്യല്‍ മീഡിയയിലൂടെ താരങ്ങളാണ്. അഹാന നായികയായി മാറിയപ്പോള്‍ പിന്നാലെ മറ്റ്ുള്ളവരും സിനിമയിലെത്തുകയായിരുന്നു. നാലു പേരില്‍ സിനിമയിലേക്ക് കടന്നു വരാത്തത് ദിയ കൃഷ്ണയാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവാണ്.

തന്റെ ജീവിതത്തിലെ രസകരമായ നിമിഷളും ഡാന്‍സും റീലുമൊക്കെ ദിയ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. താരപുത്രിയുടെ സോഷ്യല്‍ മീഡിയ പേജുകളും യൂട്യൂബ് ചാനലുമൊക്കെ ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദിയയുടെ പ്രണയ തകര്‍ച്ചയാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.

ആരേയും ഒന്നും ബോധിപ്പിക്കേണ്ടതില്ല

ഇതിനിടെ ഇപ്പോഴിതാ ദിയ പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുകയാണ്. ആളുകള്‍ നിങ്ങളുടെ ഭാഗം അറിയാതിരിക്കുന്നതിന് ഓക്കെയായിരിക്കുവാന്‍ പഠിക്കുക. നിങ്ങള്‍ക്ക് ആരേയും ഒന്നും ബോധിപ്പിക്കേണ്ടതില്ല എന്നാണ് ദിയ കൃഷ്ണ തന്റെ സ്‌റ്റോറിയില്‍ പങ്കുവെച്ചിരിക്കുന്നത്. ഇതിനിടെ തന്റെ വീഡിയോയ്ക്ക് ലഭിച്ചൊരു കമന്റിന് ദിയ നല്‍കിയ മറുപടിയും ആരാധകരുടെ ശ്രദ്ധ നേടുന്നുണ്ട്.

തോണിയാത്ര

തോണിയാത്ര ചെയ്യുന്ന തന്റെ വീഡിയോ ദിയ പങ്കുവച്ചിരുന്നു. ഇതിന് രസകമായൊരു കമന്റുമായി ഒരാള്‍ എത്തുകയായിരുന്നു. ദിയ കൃഷ്ണ മനോവിഷമം കാരണം ആറ്റില്‍ ചാടി ചാവാന്‍ പോകുന്നു എന്ന വാര്‍ത്ത കൂടെ ഇനി യൂട്യൂബില്‍ വരാനുള്ളു. നോ ദിയ നോ എന്നായിരുന്നു ഇതിന് ഒരാള്‍ നല്‍കിയ കമന്റ്. അതിന് ചിരിച്ചു കൊണ്ട് കറക്ട് എന്ന് മറുപടി നല്‍കിയിരിക്കുകയാണ് ദിയ. അധികം വൈകാതെ തന്നെ താരത്തിന്റെ മറുപടിയും ആരാധകരുടെ ശ്രദ്ധ നേടുകയായിരുന്നു.

കഴിഞ്ഞ ദിവസം തന്റെ പ്രണയ തകര്‍ച്ച വാര്‍ത്തകളോടുള്ള ദിയയുടെ പ്രതിരണവും വൈറലായിരുന്നു. പ്രണയം തകര്‍ന്ന് പൊട്ടിക്കരയുകയാണ് ദിയ കൃഷ്ണ എന്ന വാര്‍ത്തയോടായിരുന്നു ദിയയുടെ പ്രതികരണം. ''എന്തൊക്കെ കാണണം'' എന്നായിരുന്നു ദിയയുടെ പ്രതികരണം. തന്റെ പേരില്‍ വന്ന ഓണ്‍ലൈന്‍ വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചായിരുന്നു ദിയയുടെ പ്രതികരണം. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു.

കാമുകനുമായി പിരിഞ്ഞു


അതേസമയം, ദിയ കൃഷ്ണ കാമുകനുമായി പിരിഞ്ഞുവെന്ന വാര്‍ത്ത കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ് പിന്നാലെ ആ വാര്‍ത്തകള്‍ ശരിവച്ച് ദിയ തന്നെ രംഗത്തെത്തുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു ദിയയുടെപ്രതികരണം. ഇന്‍സ്റ്റഗ്രാമില്‍ ക്യു ആന്റ് എ സെഷനിലൂടെ ആരാധകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ദിയ. ഈ സമയത്ത് ഒരാള്‍ താരത്തോട് ഇപ്പോള്‍ ആരെയാണ് ഡേറ്റ് ചെയ്യുന്നതെന്ന് താരപുത്രിയോട് ചോദിക്കുകയായിരുന്നു. എന്നാല്‍ താന്‍ സിംഗിള്‍ ആണെന്നായിരുന്നു ദിയ നല്‍കിയ മറുപടി.

ആരേയും വിശ്വസിക്കരുത്

മറ്റൊരു ചോദ്യത്തിന് ദിയ നല്‍കിയ മറുപടിയും ശ്രദ്ധ നേടിയിരുന്നു. ജീവിതത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ പഠിച്ച പാഠങ്ങള്‍ എന്തൊക്കെയാണ്? ആ പാഠങ്ങള്‍ ജീവിതത്തില്‍ പ്രായോഗികമാക്കിയിട്ടുണ്ടോ? എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. കുടുംബത്തെയല്ലാതെ വേറെ ആരേയും വിശ്വസിക്കരുതെന്നായിരുന്നു ഇതിന് ദിയ നല്‍കിയത്. പതിവ് പോലെ തന്നെ ആ വാർത്തയും ചർച്ചയായി മാറുകയായിരുന്നു.

പ്രണയം

ദിയ കൃഷ്ണയും സുഹൃത്ത് വൈഷ്ണവും ഏറെ നാളുകളായി പ്രണയത്തിലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ഇരുവരും തങ്ങളുടെ പ്രണയ നിമിഷങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. അതുകൊണ്ട് തന്നെ ആ പ്രണയത്തെക്കുറിച്ച് ആരാധകര്‍ക്കും അറിയാമായിരുന്നു. പ്രണയ വാര്‍ത്തകള്‍ സജീവമായപ്പോള്‍ വൈഷ്ണവ് തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അത് സ്ഥിരീകരിച്ചതും. പ്രണയ തകര്‍ച്ചയെക്കുറിച്ച് താരം ഇതുവരേയും സംസാരിച്ചിട്ടില്ല.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X