ബിസിനസ് വളരാൻ കാരണം അശ്വിനാണ്; ദേഷ്യം വന്നാൽ നാ​ഗവല്ലിയായി മാറും, പിന്നീട് മിണ്ടില്ല: ദിയ പറയുന്നു

അശ്വിൻ വന്നതിനു ശേഷം ഓസിക്കു ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പെട്ടെന്ന് മനസിലാവും. ഓസി കൂടുതൽ അടിച്ചു പൊളിച്ച് നടക്കുന്ന ഒരു സ്വഭാവമായിരുന്നു. എന്നാൽ ഇപ്പോൾ ഒരു ഫാമിലി ലേഡി ആയതു പോലെ ഇടക്ക് പ്രേക്ഷകർക്ക് പോലും തോന്നാറുണ്ട്. മുൻപുണ്ടായിരുന്ന പ്രണയങ്ങളെല്ലാം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും അശ്വിൻ ദിയക്കൊപ്പം കട്ടക്ക് നിന്നു. ഹാപ്പി ഫ്രെയ്ംസ് ചാനലിലൂടെ ദിയയും അശ്വിനും സംസാരിക്കുന്നു.

"ഞാൻ മനസമാധാനത്തോടെ ഉറങ്ങുന്നത് ഇവൻ വന്നതിനു ശേഷമാണ്. രണ്ട് വർഷമായി വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോകുന്നത് ഇപ്പോഴാണ്. അതിന്റെ പ്രധാന കാരണം അശ്വിനാണ്. എനിക്ക് ഏറ്റവും സമാധാനവും സന്തോഷവും നിറഞ്ഞ കാലമാണ് അശ്വിൻ വന്നതിനു ശേഷം ലഭിച്ചത്. എനിക്ക് കിട്ടിയ അനു​ഗ്രഹമാണ് അശ്വിൻ. മനുഷ്യന് ഇത്രയും ലോയൽ ആവാൻ സാധിക്കുമെന്ന് മനസിലായത് അശ്വിനെ കണ്ടതിനു ശേഷമാണ്.

Diya Krishna

എന്റെ ബിസിനസ് തകർന്ന് നിന്ന സമയത്ത് എന്നെ സഹായിക്കാൻ അശ്വിൻ മാത്രമാണ് കൂടെയുണ്ടായിരുന്നത്. എനിക്ക് ടെക്നിക്കൽ സൈഡ് ഒട്ടും അറിയില്ലായിരുന്നു. അതെല്ലാം കൃത്യമായി എന്നെ പഠിപ്പിച്ചു നൽകുകയും ബിസിനസിലും റീൽസ് ചെയ്യുമ്പോഴും ശരിയായ സ്ട്രാറ്റജികൾ പറഞ്ഞു തരികയും ചെയ്തത് അശ്വിനാണ്. പത്താം ക്ലാസിൽ പഠിക്കുമ്പോൾ കമ്പ്യൂട്ടറിന് അര മാർക്കാണ് ലഭിച്ചത്. പേരും റോൾ നമ്പറും കൃത്യമായിട്ട് എഴുതിയത് കൊണ്ടാണ് അര മാർക്ക് നൽകിയതെന്നാണ് അന്ന് ടീച്ചർ വിളിച്ചു പറഞ്ഞത്.

സത്യം പറഞ്ഞാൽ കമ്പ്യൂട്ടർ, കണക്ക്, ഫിസിക്സ് ഇതൊന്നും ഇപ്പോഴും അറിയില്ല. എന്നാൽ അശ്വിന് കണക്കിലാണ് ഏറ്റവും അധികം മാർക്ക് കിട്ടുന്നത്. ടെക്നിക്കലി എനിക്ക് പല കാര്യങ്ങളും അറിയില്ലായിരുന്നു. അതിനാൽ ആർക്ക് വേണമെങ്കിലും എന്നെ പറ്റിക്കാൻ സാധിക്കുമായിരുന്നു. എന്നാൽ ഇവൻ വന്നതിനു ശേഷം എന്നെ ആർക്കും പറ്റിക്കാൻ സാധിച്ചിട്ടില്ല." ദിയ പറഞ്ഞു.

അശ്വിന്റെ ഒരു നെ​ഗറ്റീവായി ദിയ പറഞ്ഞത് ദേഷ്യമാണ്. ചെറിയ കാര്യങ്ങളിൽ അശ്വിൻ പെട്ടെന്ന് ദേഷ്യപ്പെടും. പിന്നെ നാ​ഗവല്ലിയായി മാറും. കുറേ നേരത്തേക്ക് സംസാരിക്കില്ല. ഭാ​ഗ്യത്തിന് ദേഷ്യമെന്ന് പറഞ്ഞ് മറ്റു സ്ത്രീകളുമായി സംസാരിക്കാൻ പോവില്ലെന്നും ദിയ പറഞ്ഞു. ദേഷ്യം വന്നാൽ അശ്വിൻ ലാപ്ടോപ്പ് എടുത്ത് വേ​ഗത്തിൽ ജോലി ചെയ്തു കൊണ്ടിരിക്കുമെന്നും ദിയ പറയുന്നു.

Diya Krishna

അശ്വിന്റെ ജീവിതത്തിൽ ഏറ്റവും സ്പെഷ്യൽ വ്യക്തിയാണ് ദിയ എന്ന് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അശ്വിനെ ഇത്രയും സ്പെഷ്യലായിട്ട് കെയർ ചെയ്യുകയും സ്നേഹിക്കുകയും ചെയ്ത മറ്റൊരാൾ ഇല്ല. "ഇതിനു മുന്നേയിട്ട വീഡിയോയിൽ ഒരാൾ കമന്റ് ചെയ്തിരുന്നു അശ്വിന്റെ അമ്മയെ ഇഷ്ടമല്ലേ എന്ന്. അമ്മയെ ഇഷ്ടമാണെന്ന് പ്രത്യേകം എടുത്തു പറയേണ്ട ആവശ്യമില്ല. കാരണം എല്ലാവർക്കും അവരുടെ അമ്മമാരെ ഇഷ്ടമാണ്. എന്നാൽ ഒരു ഭാര്യ തരുന്ന സ്നേഹത്തിൽ ഒരു അമ്മയുടെ സ്നേഹവും ഉണ്ട്." ദിയയെ കുറിച്ച് അശ്വിൻ പറഞ്ഞ വാക്കുകൾ

അശ്വിൻ കൂടെയില്ലെങ്കിൽ പല കാര്യത്തിലും ദിയക്ക് എടുത്തു ചാട്ടം കൂടുതലാണ്. എന്നാൽ അശ്വിൻ ഉണ്ടെങ്കിൽ ദിയക്ക് അത്തരം തെറ്റായ തീരുമാനങ്ങൾ എടുക്കേണ്ടി വരാറില്ലെന്നും ദിയ പറഞ്ഞു. സെപ്റ്റംബറിലാണ് ഇരുവരുടേയും വിവാഹം. ആരാധകരെല്ലാവരും ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വിവാഹമാണിത്. വിവാഹ തിയ്യതി ഇതുവരെയും ദിയ പുറത്തു വിട്ടിട്ടില്ല.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X