2023 ല്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം ബ്രേക്കപ്പ്, അവനെ മാത്രം കുറ്റം പറയില്ല, എനിക്കും തെറ്റുപറ്റി: ദിയ കൃഷ്ണ

നടന്‍ കൃഷ്ണകുമാറിന്റെ നാല് മക്കളും അച്ഛന്റെ പാതയിലൂടെ സിനിമയിലെത്തിയവരാണ്. നാല് പേരും സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യങ്ങള്‍. എ്ന്നാല്‍ നാലു പേരില്‍ ഇതുവരേയും സിനിമയില്‍ അഭിനയിക്കാത്തയാളാണ് ദിയ കൃഷ്ണ. പക്ഷെ സോഷ്യല്‍ മീഡിയയിലൂടെ ധാരാളം ആരാധകരെ നേടിയെടുക്കാന്‍ ദിയയ്ക്ക് സാധിച്ചിട്ടുണ്ട്. തന്റെ റീലുകളിലൂടേയും വ്‌ളോഗുകളിലൂടേയുമൊക്കെയാണ് ദിയ ആരാധകരെ നേടിയെടുത്തത്.

കഴിഞ്ഞ ദിവസം ദിയയും അശ്വിനും ചേര്‍ന്ന് ചെയ്ത് ഡാന്‍സ് റീല്‍ വൈറലായി മാറിയിരുന്നു. ഇതിനിടെ ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ദിയ കൃഷ്ണ. യൂട്യൂബിലെ ക്യൂ ആന്റ് എ വീഡിയോയിലൂടെ രസകരമായ പല ചോദ്യങ്ങള്‍ക്കും ദിയ മറുപടി നല്‍കുന്നുണ്ട്.

Diya Krishna

2023 ല്‍ ചെയ്ത ഏറ്റവും മികച്ച കാര്യം? എന്നായിരുന്നു ഒരു ചോദ്യം. മുന്‍ കാമുകനുമായി പിരിയുന്നതായിരുന്നു ഈ വര്‍ഷം എടുത്ത ഏറ്റവും നല്ല തീരുമാനമെന്നാണ് ദിയ നല്‍കിയ മറുപടി. ഞാനത് എവിടേയും പറയും. എന്നെ പരിചയമുള്ളവര്‍ എന്നെ കാണുമ്പോള്‍ ഇപ്പോള്‍ പറയുന്നുണ്ട് യു ആര്‍ ഗ്ലോയിംഗ് എന്ന്. താന്‍ ഇങ്ങനെ അല്ലായിരുന്നുവല്ലോ ഇപ്പോള്‍ കാണുമ്പോള്‍ സന്തോഷം തോന്നുന്നു എന്ന് എന്റെ വെല്‍വിഷേഴ്‌സ് പറയാറുണ്ടെന്നും ദിയ പറയുന്നു.

പുള്ളിക്കാരനെ മാത്രം ഞാന്‍ തെറ്റ് പറയില്ല. എന്റെ ഭാഗത്തും തെറ്റുണ്ടായിരുന്നു. ചില കാര്യങ്ങള്‍ കണ്ടപ്പോള്‍ ഞാന്‍ പുള്ളിക്കാരനെ പിടിച്ചു നിര്‍ത്താന്‍ പാടില്ലായിരുന്നു. പൊക്കോ എന്ന് പറയണമായിരുന്നു. പക്ഷെ ഞാന്‍ പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ചു. നില്‍ക്ക്, നമുക്ക് ശരിയാക്കാം എന്ന് പറഞ്ഞു കൊണ്ടിരുന്നു. പണ്ടേ പൊക്കോ എന്ന് പറഞ്ഞ് പറഞ്ഞ് വിടേണ്ടതായിരുന്നു. ഞാനത് ചെയ്തില്ല. അതാണ് എന്റെ ഭാഗത്തു നിന്നും വന്ന തെറ്റെന്നും ദിയ തുറന്ന് പറയുന്നു.

അതാണ് ഞാന്‍ 2023 ല്‍ ചെയ്ത ഏറ്റവും നല്ല കാര്യം. സിംഗിള്‍ ആയിരിക്കുന്നതില്‍ ഞാന്‍ ഒരുപാട് സന്തുഷ്ടയാണ്. ഇനി എനിക്ക് കൃത്യമായിട്ട് അറിയാം എങ്ങനെയുള്ളവര്‍ വരുമ്പോള്‍ കട്ട് ചെയ്തു കളയണം എന്ന്. അത്ര തരം പയ്യന്മാരെ ഞാന്‍ കണ്ടു കഴിഞ്ഞു. ഏതൊക്കെ പയ്യന്മാരാണ് സുഹൃത്തായി കൂടെ നിന്നിട്ട് ഓന്തിന്റെ സ്വഭാവം കാണിച്ചതെന്ന് അറിയാം. അവരില്‍ ചിലരൊക്കെ ഇപ്പോഴും പരിചയത്തിലുണ്ട്. ഞാനവരോട് സംസാരിക്കുകയും ചെയ്യാറുണ്ടെന്നും ദിയ പറയുന്നു.

പക്ഷെ മനസു കൊണ്ട് എനിക്ക് താല്‍പര്യമില്ല. എണ്ണിപ്പെറുക്കി പഴയ നാലഞ്ചു പേരോടെ ഞാന്‍ സംസാരിക്കാറുള്ളൂ. അവര്‍ എന്റെ വെല്‍വിഷേഴ്‌സ് ആണെന്നും അത് എന്നും അങ്ങനെ തന്നെയായിരിക്കുമെന്നും എനിക്ക് അറിയുകയും ചെയ്യാമെന്നും ദിയ പറയുന്നു. പിന്നാലെ സഹോദരിമാരെ പോലെ ദിയ സിനിമയില്‍ അഭിനയിക്കാത്തത് എന്തുകൊണ്ടാണെന്നും പറയുന്നു.

Diya Krishna

നല്ലൊരു സംവിധാകനോ കഥയോ ഇതുവരെ അപ്പ്രോച്ച് ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെയാണ്. ആയിരക്കണക്കിന് സിനിമകള്‍ക്കായി വിളിച്ചിരുന്നു. മലയാളവും തമിഴും മാത്രമല്ല തെലുങ്കില്‍ നിന്നു വരെ വിളിച്ചായിരുന്നു. പക്ഷെ ഒന്നിലും എനിക്ക് വേണ്ട കഥയോ കഥാപാത്രമോ കേള്‍ക്കാത്തതിനാലാണ്. കാരണം എന്റെ ആദ്യ സിനിമയെക്കുറിച്ച് ആളുകള്‍ സംസരിക്കണം, നല്ല അര്‍ത്ഥത്തില്‍ തന്നെ എന്നുണ്ടെന്നാണ് ദിയ നല്‍കിയ മറുപടി. തന്റെ വിവാഹ സങ്കല്‍പ്പവും ദിയ പങ്കുവെക്കുന്നുണ്ട്.

വിവാഹം വലിയ ആഘോഷമാക്കി നടത്തണമെന്നൊക്കെയായിരുന്നു പണ്ട് ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ഇന്ന് അങ്ങനെയല്ല. അഞ്ഞൂറ് പേര്‍ വന്നാല്‍ അതില്‍ നാനൂറ് പേരും ഭക്ഷണവും കഴിച്ച് എന്നേയും എന്റെ വീട്ടുകാരേയും കുറ്റം പറഞ്ഞു പോകുന്നവരായിരിക്കും. അതിനാല്‍ കുടുംബവും അടുത്ത സുഹൃത്തുക്കളും മാത്രമുള്ള ഇന്റിമേറ്റമായ വിവാഹത്തോടാണ് ഇപ്പോള്‍ താല്‍പര്യമെന്നാണ് ദിയ പറയുന്നത്.

Read more about: ahaana krishna Year Ender 2023
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X