ഒരു കുഞ്ഞ് മതിയെന്നാണ് എനിക്ക്, മൂന്ന് മാസം ഭയങ്കരമായി കഷ്ടപ്പെട്ടു, ട്രിപ്പിലാണ് ജീവിച്ചത്: ദിയ കൃഷ്ണ

മലയാളികള്‍ക്ക് സുപരിചിതയാണ് ഇന്ന് ദിയ കൃഷ്ണ. നടന്‍ കൃഷ്ണ കുമാറിന്റെ മകള്‍, അഹാന കൃഷ്ണയുടെ സഹോദരി എന്നീ ഐഡന്റിറ്റിയിലായിരുന്നു ദിയയെ ആദ്യം മലയാളികള്‍ പരിചയപ്പെട്ടത്. എന്നാല്‍ ഇന്ന് സോഷ്യല്‍ മീഡിയ ലോകത്ത് സ്വന്തമായൊരു ഇടമുണ്ട് ദിയയ്ക്ക്. തന്റെ യൂട്യൂബ് ചാനലിലൂടേയും ഇന്‍സ്റ്റഗ്രാം പേജിലൂടേയുമൊക്കെ ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട് ദിയ കൃഷ്ണ.

ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ പുതിയൊരു ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ് ദിയ കൃഷ്ണ. പോയ വര്‍ഷമായിരുന്നു ദിയയുടെ വിവാഹം. അശ്വിന്‍ ഗണേഷാണ് ദിയയുടെ ഭര്‍ത്താവ്. ഇരുവരും തങ്ങളുടെ ആദ്യത്തെ കണ്‍മണിയ്ക്കായി കാത്തിരിക്കുകയാണ്. ഗര്‍ഭകാലത്തെ വിശേഷങ്ങള്‍ ദിയയും അശ്വിനും സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്.

Diya Krishna

ഇതിനിടെ ഇപ്പോഴിതാ ദിയയുടേയും അശ്വിന്റേയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഒരു ഉദ്ഘാടനത്തിന് നിറ വയറുമായി എത്തിയിരിക്കുകയാണ് ദിയ. ദിയയുടെ കൈ പിടിച്ച് അശ്വിനും കൂടെയുണ്ട്. ആറ് മാസം ഗര്‍ഭിണിയായ ദിയ പരിപാടിക്ക് എത്തിയതിലൂടെ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ്. ഇതിനിടെ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കും ദിയയും അശ്വിനും മറുപടി നല്‍കുന്നുണ്ട്.

തങ്ങളുടെ കുഞ്ഞിന് പേരിടുന്നതിനെക്കുറിച്ച് ദിയ സംസാരിക്കുന്നുണ്ട്. തന്റൈ അമ്മയായിരിക്കും കുഞ്ഞ് പേരിടുക. അമ്മ നിര്‍ദ്ദേശിക്കും. പക്ഷെ അന്തിമ തീരുമാനം ഞങ്ങളുടേതായിരിക്കുമെന്നാണ് ദിയ പറയുന്നത്. അശ്വിന്‍ തന്നെ നല്ല പോലെ കെയര്‍ ചെയ്യാറുണ്ട്. രാവിലെ ആപ്പിളൊക്കെ കട്ട് ചെയ്യാറുണ്ട്. സ്വന്തം വീട്ടില്‍ ഒരു പണിയും ചെയ്യില്ലായിരുന്നു. പക്ഷെ എനിക്ക് വേണ്ടി എല്ലാം ചെയ്തു തുടങ്ങിയെന്നാണ് ദിയ പറയുന്നത്. വീട് വൃത്തിയാക്കുകയും അടുക്കളപ്പണിയുമൊക്കെ ചെയ്തു തുടങ്ങി. ബദാമൊക്കെ കഴിക്ക് കഴിക്ക് എന്ന് നിര്‍ബന്ധിച്ച് കഴിപ്പിക്കുമെന്നും ദിയ പറയുന്നു.

കുട്ടികള്‍ എന്നു പറഞ്ഞാല്‍ എനിക്ക് ഭയങ്കര ക്രേസ് ആണ്. തമിഴ് സിനിമയിലൊക്കെ കാണുന്നത് പോലെ കല്യാണം കഴിക്കുന്നു, ഗര്‍ഭിണിയാകുന്നു, അടുത്ത സീനില്‍ കുട്ടിയാകുന്നു. എല്ലാം അതുപോലെ എളുപ്പമായിരിക്കും എന്നാണ് ഞാന്‍ കരുതിയിരുന്നത്. പക്ഷെ ഒട്ടും എളുപ്പമായിരുന്നില്ല. ആദ്യത്തെ മൂന്ന് മാസം ഭയങ്കര പ്രയാസമായിരുന്നു. അപ്പോള്‍ ഞാന്‍ ഗര്‍ഭിണിയായിട്ടുള്ള എല്ലാവരേയും സ്മരിച്ചു. മൂന്ന് മാസം ഭയങ്കര മോശമായിരുന്നു. ഹോസ്പിറ്റിലിലായി, ട്രിപ്പിലാണ് ജീവിച്ചതെന്നും ദിയ പറയുന്നുണ്ട്.

Diya Krishna

എത്ര കുട്ടികള്‍ വേണം എന്നതില്‍ തങ്ങള്‍ക്കിടയില്‍ ചര്‍ച്ച നടക്കുകയാണെന്നാണ് ദിയ പറയുന്നത്. ഒന്നില്‍ നിര്‍ത്താനാണ് എന്റെ പ്ലാന്‍. എനിക്കിനി വയ്യ, വീട്ടിലെ ബാക്കിയുള്ള പിള്ളേരെ വച്ച് അഡജ്സ്റ്റ് ചെയ്താല്‍ പോരേ എന്നാണ് ഞാന്‍ ചോദിച്ചതെന്നാണ് ദിയ പറയുന്നത്. ആണ്‍കുട്ടിയാണോ പെണ്‍കുട്ടിയാണോ ഇഷ്ടം എന്ന ചോദ്യത്തിനും ദിയ മറുപടി പറയുന്നുണ്ട്. എനിക്ക് പെണ്‍കുട്ടിയെയാണ് ഇഷ്ടം. പെണ്‍കുട്ടിയാണെങ്കില്‍ എന്റെ മിനിയേച്ചർ ആക്കി ഡ്രസ് ഒക്കെ ഇടിയിപ്പിക്കാന്‍ ഭയങ്കര ഇഷ്ടമാണെന്നാണ് ദിയ പറയുന്നത്.

സോഷ്യല്‍ മീഡിയയിലെ മിന്നും താരമാണ് ദിയ കൃഷ്ണ. ദിയയുടെ വ്യക്തി ജീവിതം സോഷ്യല്‍ മീഡിയയില്‍ പലപ്പോഴും ചര്‍ച്ചയായി മാറാറുണ്ട്. ദിയയുടേയും അശ്വിന്റേയും പ്രണയവും വിവാഹവുമെല്ലാം വലിയ ചര്‍ച്ചയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇത്രയധികം ചര്‍ച്ചയായി മാറിയ മറ്റൊരു ദമ്പതിമാരുണ്ടാകില്ല. മികച്ചൊരു നര്‍ത്തകി കൂടിയാണ് ദിയ. താരത്തിന്റെ ഡാന്‍സ് റീലുകളും വൈറലായി മാറാറുണ്ട്. ദിയയുടെ സഹോദരിമാരും സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. കൃഷ്ണ സിസ്‌റ്റേഴ്‌സിലെ നാല് പേരുടേയും ചാനലുകളും ഹിറ്റാണ്. അമ്മ സിന്ധു കൃഷ്ണയും സോഷ്യല്‍ മീഡിയ താരമാണ്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X