എന്റെ വ്‌ളോഗിന്റെ റീച്ച് കൂട്ടിയതിന് നന്ദി മല്ലൂസ്! വിവാദങ്ങള്‍ക്കിടെ പരിഹാസവുമായി ദിയ കൃഷ്ണ

മലയാളികള്‍ക്ക് സുപരിചിതരാണ് നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം. മക്കളും ഭാര്യ സിന്ധു കൃഷ്ണയുമെല്ലാം ഇന്ന് സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. മൂത്ത മകള്‍ അഹാനയും അഭിനേത്രിയായി നിറഞ്ഞു നില്‍ക്കുന്നുണ്ട്. സഹോദരിമാരായ ഇഷാനിയും ഹന്‍സികയും ഇതിനോടകം തന്നെ ക്യാമറയ്ക്ക് മുന്നിലെത്തി. അതേസമയം അതുവരേയും അഭിനയത്തിലേക്ക് കടക്കാത്ത ഒരേയൊരു മകള്‍ ദിയ കൃഷ്ണയാണ്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ദിയ. ഇപ്പോഴിതാ ദിയ വീണ്ടും ചര്‍ച്ചയായി മാറുകയാണ്.

കഴിഞ്ഞ കുറച്ച് നാളുകളായി കൃഷ്ണകുമാറിന്റെ കുടുംബത്തെപ്പറ്റിയുള്ള വിവാദങ്ങളാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. അടുത്തിടെ കൃഷ്ണകുമാര്‍ നടത്തീയ ജാതീയ പരാമര്‍ശം സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദമായി മാറഇയിരുന്നു. തന്റെ കുട്ടിക്കാലത്തെക്കുറിച്ച് കൃഷ്ണ കുമാര്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. പഴയ കാലത്ത് വീട്ടില്‍ ജോലിക്കാര്‍ക്ക് കുഴി കുത്തി അതില്‍ കഞ്ഞി നല്‍കുമായിരുന്നു എന്നാണ് കൃഷ്ണ കുമാര്‍ പറഞ്ഞത്.

Diya Krishna

ഈ വീഡിയോ പ്രചരിച്ചതിന് പിന്നാലെ കൃഷ്ണകുമാറിനെതിരെ വ്യാപക വിമര്‍ശനം വന്നു. താരത്തിനെതിരെ സാമൂഹിക പ്രവര്‍ത്തകര്‍ രംഗത്തെത്തുകയും ജാതീയ പരാമര്‍ശം നടത്തയതിന് പരാതികള്‍ നല്‍കുകയും വരെ ചെയ്തിരുന്നു. സോഷ്യല്‍ മീഡിയ താരങ്ങളായ റിയാസ് സലീം, പ്രാപ്തി എലിസബത്ത് തുടങ്ങിയവരും കൃഷ്ണ കുമാറിനും കുടുംബത്തിനുമെതിരെ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ ദിവസം ദിയയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയര്‍ന്നു വരുന്നത്.

ലണ്ടന്‍ യാത്രയ്ക്കിടെ ദിയ കൃഷ്ണ പങ്കുവെച്ച വീഡിയോയാണ് വിവാദത്തിന്റെ ഉറവിടം. കൃഷ്ണകുമാര്‍ പ്രാവുകള്‍ക്ക് തീറ്റ കൊടുക്കുന്നതായിരുന്നു വീഡിയോ. ഇതിനിടെ ഇനി ഇവര്‍ക്ക് മണ്ണില്‍ ഇട്ട് കൊടുത്തു എന്ന് പറഞ്ഞ് അതൊരു പ്രശ്‌നമാകുമോ. വീട്ടില്‍ നിന്ന് ഒരു പ്ലേറ്റ് കൊണ്ട് വരാമായിരുന്നു എന്ന് പരിഹാസച്ചുവയോടെ ദിയ കൃഷ്ണ പറയുന്നുണ്ട്. ഇതാണ് വിവാദമായി മാറിയത്. ദിയയുടെ വാക്കുകള്‍ക്ക് നേരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്്. കൃഷ്ണകുമാറിന്റെ മകള്‍ തന്നെ, വര്‍ഗീയതയും ജാതീയതയും അതുപോലെ മകള്‍ക്കും കിട്ടിയിട്ടുണ്ടെന്നായിരുന്നു വിമര്‍ശനം.

കൂടാതെ ദിയയുടെ സോഷ്യല്‍ മീഡിയ പേജ് അണ്‍ഫോളോ ചെയ്യണമെന്ന ആഹ്വാനവും ഉയര്‍ന്നു വന്നിരുന്നു. ഇതിനിടെ ഇപ്പോഴിതാ ദിയ പങ്കുവച്ച വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്. ആരുടേയും പേരെടുത്ത് പറാതെ, വിഷയത്തെക്കുറിച്ച് നേരിട്ട് പരാമര്‍ശം ഒന്നും നടത്താതെ ദിയ പങ്കുവച്ച വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ദിയ പങ്കുവച്ച വാക്കുകളാണ് ചര്‍ച്ചയാകുന്നത്.

Diya Krishna

''അടുത്തിടെയായി എന്റെ അക്കൗണ്ടിന് ലഭിക്കുന്ന ശ്രദ്ധയും റീച്ചും ഞാന്‍ ആസ്വദിക്കുന്നുണ്ട്. എന്റെ വ്‌ളോഗുകള്‍ കാണുന്നതിന് നിങ്ങളെല്ലാവര്‍ക്കും നന്ദി. പ്രത്യേകിച്ചും കേരളീയര്‍ക്കും മല്ലൂസിനും. നിങ്ങളില്ലാതെ ഞാനിത്ര സന്തുഷ്ടയാകില്ല. കൂടുതല്‍ അറ്റന്‍ഷനും സന്തോഷത്തിനും...'' എന്നായിരുന്നു ദിയയുടെ സ്റ്റോറി. തന്നെപ്പറ്റി നടക്കുന്ന ചര്‍ച്ചകളോടുള്ള ദിയയുടെ പ്രതികരണമാണ് ഇതെന്നാണ് കരുതപ്പെടുന്നത്.

നേരത്തെ തന്റെ കുടുംബത്തിനെതിരെ സംസാരിച്ച റിയാസിന് ദിയ നല്‍കിയ മറുപടി ശ്രദ്ധ നേടിയിരുന്നു. എന്റെ വീടിന് നേരെ കുരച്ച പട്ടിയുടെ വാല് മുറിഞ്ഞു എന്നാണ് റിയാസ് സലിമിനെ പരോക്ഷമായി വിമര്‍ശിച്ച് കൊണ്ട് ദിയ കൃഷ്ണ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ജനശ്രദ്ധ ലഭിക്കുന്നവര്‍ക്കെതിരെ സംസാരിച്ച് ഫോളോവേഴ്‌സിനെ കൂട്ടാനാണ് ഇവര്‍ ശ്രമിക്കുന്നതെന്നും ദിയ കൃഷ്ണ ആരോപിച്ചു. താരപുത്രിയുടെ ഇപ്പോഴത്തെ പ്രതികരണവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുകയാണ്.

More from Filmibeat

Read more about: krishna kumar ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X