ബാലിയിൽ വെക്കേഷൻ ആഘോഷിച്ച് ദിയയും അശ്വിനും; ആട്ടവും പാട്ടുമായി അച്ഛനും അമ്മയും കൂടെയുണ്ട്
നടൻ കൃഷ്ണകുമാറിനും കുടുംബത്തിനും ദിനംപ്രതി ആരാധകർ വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. തുടക്ക കാലത്ത് പല തരത്തിലുള്ള വിമർശനങ്ങൾ ഇവർ നേരിട്ടിരുന്നു. പക്ഷേ ഇപ്പോൾ ഓരോ മക്കൾക്കും ഫാൻസുണ്ട്. അമ്മക്കും നാലു മക്കൾക്കും യൂട്യൂബ് ചാനലുണ്ട്, അതിനാൽ എല്ലാവരുടേയും വിശേഷങ്ങളും പ്രേക്ഷകർക്ക് അറിയാം. നിരവധി ആഘോഷങ്ങളുമായി തിരക്കിലായിരുന്നു ആ കുടുംബം. ഇപ്പോൾ വെക്കേഷൻ ആഘോഷിക്കാനായി എല്ലാവരും ബാലിയിൽ എത്തിയിരിക്കുകയാണ്.
ബാലിയിലേക്ക് യാത്ര തിരിച്ചുവെന്ന് എല്ലാവരും ഇൻസ്റ്റഗ്രാമിലൂടെ സ്റ്റോറി ഇട്ടിരുന്നു. എന്നാൽ ചിത്രങ്ങളൊന്നും തന്നെ ആരും പോസ്റ്റ് ചെയ്തിട്ടില്ല. ഇപ്പോൾ ദിയ കൃഷ്ണ പങ്കുവെച്ച ഒരു റീൽ വീഡിയോയാണ് നിമിഷ നേരം കൊണ്ട് വൈറലാവുന്നത്. ആട്ടവും പാട്ടുമായി ഈ വെക്കേഷൻ ഗംഭീരമാക്കുകയാണ് എല്ലാവരും. വേട്ടയൈൻ എന്ന തമിഴ് സിനിമയിലെ ട്രെൻഡിംഗ് സോംഗിനാണ് ദിയയും അശ്വിനും കൃഷ്ണകുമാറും സിന്ധുവും ചേർന്ന് ചുവടും വെച്ചിരിക്കുന്നത്.

ഇവർ നാലു പേരും ചേർന്നുള്ള ആദ്യത്തെ ഡാൻസ് വീഡിയോ ആയിരുന്നു ഇത്. ആരാധകരെല്ലാം വീഡിയോ കണ്ടിട്ട് ത്രില്ലടിച്ച് ഇരിക്കുകയാണ്. കൃഷ്ണ കുമാറിന്റെ സ്റ്റൈലൻ ലുക്കും സിന്ധുവിന്റെ നാടൻ സ്റ്റൈലും ഒരുമിച്ച് വന്നപ്പോൾ മനോഹരമായിരുന്നു. ഇവർ താമസിക്കുന്ന സ്ഥലത്ത് വെച്ചിട്ട് ഷൂട്ട് ചെയ്ത വീഡിയോയാണിത്. "ബിക്കോസ് തലൈവർ വാസ് ട്രെൻഡിംഗ്" എന്നാണ് ഈ റീൽസിന് ദിയ ക്യാപ്ഷൻ എഴുതിയത്. നാലു പേരുടേയും സ്റ്റെപ്പുകൾ കാണുമ്പോൾ ഭംഗിയുണ്ട്. നല്ല വീഡിയോ എന്നാണ് പലരും പറയുന്നത്.
"ഇവരുടെ ഫാമിലിയെ കാണുമ്പോൾ സന്തോഷം കൊണ്ട് അസൂയ തോന്നിപോവും. എന്തോ എല്ലാവരും എത്ര പോസിറ്റീവ് ആയിട്ടാണ് ലൈഫിനെ നോക്കി കാണുന്നെ." എന്നാണ് ഒരാൾ കമന്റ് ചെയ്തത്. സിന്ധുവിന്റെ ഡാൻസ് സ്റ്റെപ്പുകൾ വളരെ ക്യൂട്ടായിട്ടുണ്ട്. ബാക്കി മൂന്ന് പേർ എവിടെ പോയെന്ന് ആരാധകർ തിരക്കുന്നുണ്ട്. ഇതുവരെയും ആരും തന്നെ ബാലി സ്പെഷ്യൽ വ്ലോഗ് ഒന്നും ചെയ്തിട്ടില്ല. അവിടുത്തെ വിശേഷങ്ങളറിയാൻ എല്ലാവരും ഏറെ കാത്തിരിക്കുകയാണ്.
രാവിലെ ബ്രെയ്ക്ക്ഫാസ്റ്റ് കഴിക്കുമ്പോൾ അഹാന അതിന്റെ ചിത്രങ്ങൾ സ്റ്റോറിയാക്കിയിരുന്നു. ഒരു പ്രൈവറ്റ് ബാത്ത്ടബ്ബിനടുത്ത് നിൽക്കുന്ന ചിത്രങ്ങളും അഹാന സ്റ്റോറിയാക്കിയിരുന്നു. ആ ചിത്രങ്ങളെല്ലാം കാണുമ്പോൾ കൂടുതൽ വിശേഷങ്ങൾ അറിയുവാനാണ് പ്രേക്ഷകരും കാത്തിരിക്കുന്നത്. ഇഷാനിയും ഹൻസുവും അഹാനയുമില്ലാതെ നാലു പേരും പുതിയ റീൽസ് വീഡിയോയിൽ ഒരുപോലെ വൈബ് അടിക്കുകയാണ്. സിന്ധുവിന്റെ ഡാൻസിനെ കുറിച്ചാണ് എല്ലാവരും പറയുന്നത്.

സെപ്റ്റംബർ 5 നായിരുന്നു ദിയ കൃഷ്ണ - അശ്വിൻ ഗണേഷ് വിവാഹം. വിവാഹത്തിനേ തുടർന്ന് നിരവധി ആഘോഷങ്ങളായിരുന്നു നടന്നത്. ചിലവ് ചുരുക്കി നടത്തുന്ന വിവാഹമാണെന്നും അതിനാൽ പബ്ലിക്കിനെ വിവാഹ ആഘോഷങ്ങൾക്ക് ക്ഷണിക്കുന്നില്ലെന്നും ദിയ പറഞ്ഞിരുന്നു. പക്ഷേ വിവാഹത്തിന്റെ ഓരോ ആഘോഷങ്ങളും കാണുമ്പോൾ അത്രയും ഗ്രാന്റായിട്ടാണ് ദിയ ഒരുക്കിയത്. ബ്രൈഡൽ ഷവർ ആഘോഷങ്ങൾ മുതൽ സംഗീത്, ഹൽദി, മെഹന്ദി എല്ലാം ഗംഭീരമായിരുന്നു.
വിവാഹത്തിന്റെ അന്ന് രാവിലെയാണ് ദിയയുടെ വിവാഹമാണെന്ന് ആളുകൾ അറിഞ്ഞത്. അതിനു ശേഷം നിരവധി ചിത്രങ്ങളും വീഡിയോസുമായിരുന്നു. എല്ലാ ആഘോഷങ്ങളും കഴിഞ്ഞ് സ്വസ്ഥമായി ഇരിക്കുമ്പോഴാണ് ഈ വെക്കേഷൻ ട്രിപ്പ് പോകുന്നത്. അതിനിടയിൽ ഓണവും ആഘോഷിച്ചു. ബാലിയിലേക്ക് ഹണിമൂണാവും എന്നായിരുന്നു ഓർത്തത്. പക്ഷേ ഇത് കുടുംബം മൊത്തത്തിലുള്ള യാത്രയാണ്. ബാലിയിലെ വിശേഷങ്ങളെ കുറിച്ച് വരും ദിവസങ്ങളിൽ വീഡിയോ എത്തുെമന്നാണ് കരുതുന്നത്.


Click it and Unblock the Notifications











