അവരെന്നെ തകര്‍ക്കാന്‍ നോക്കി, പക്ഷെ അവര്‍ക്കാര്‍ക്കും എത്താന്‍ പറ്റാത്ത ഉയരത്തില്‍ ഞാനെത്തി: ദിയ കൃഷ്ണ
അച്ഛന്റേയും സഹോദരിമാരുടേയും പാതയിലൂടെ സിനിമയിലേക്ക് എത്തിയിട്ടില്ലെങ്കിലും താരമാണ് ദിയ കൃഷ്ണ. സോഷ്യല്‍ മീഡിയിയലൂടെയാണ് താരപുത്രി താരമായി മാറുന്നത്. തന്റെ ഡാന്‍സ് വീഡിയോകൡലൂടേയും വ്‌ളോഗുകളിലൂടേയുമൊക്കെ സോഷ്യല്‍ മീഡിയിയല്‍ നിറഞ്ഞു നില്‍ക്കുന്ന താരപുത്രിയാണ് ദിയ കൃഷ്ണ. തന്റെ ജീവിതത്തിലെ രസകരമായ നിമിഷങ്ങളും ദിയ പങ്കുവെക്കാറുണ്ട്.
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ദിയ. ദിയയുടെ വ്യക്തജീവിതവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. സോഷ്യല്‍ മീഡിയ താരം എന്നതിലുപരിയായി സംരംഭകയുമാണ് ദിയ കൃഷ്ണ. ഓണ്‍ലൈന്‍ രംഗത്താണ് ദിയയുടെ ബിസിനസ്. ഈയ്യടുത്ത് തന്റെ ബ്രേക്കപ്പിനെക്കുറിച്ചുള്ള ദിയയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരുന്നു.

ഇപ്പോഴിതാ ദിയയുടെ പുതിയ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. എ ഡേ ഇന്‍ മൈ ലൈഫ് വീഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്. ആരാധകരുടെ നിരന്തരമുള്ള അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് ദിയ വീഡിയോയുമായി എത്തിയത്. വീട്ടില്‍ നിന്നും ഓഫീസിലേക്ക് പോകുന്നതും ഓഫീസില്‍ നടക്കുന്ന കാര്യങ്ങളുമൊക്കെയാണ് ദിയയുടെ വീഡിയോയിലുള്ളത്. വീഡിയോയില്‍ അടുത്ത സുഹൃത്ത് അശ്വിനും ദിയയ്‌ക്കൊപ്പമുണ്ട്.
വീഡിയോയില്‍ തന്റെ സ്‌കൂള്‍ കാലത്തെക്കുറിച്ചും ദിയ സംസാരിക്കുന്നുണ്ട്. തനിക്കെതിരെ ഉയര്‍ന്ന ബുള്ളിയിംഗ് ആരോപണങ്ങളെക്കുറിച്ചും സ്‌കൂളില്‍ തനിക്കെതിരെ ലഭിച്ച പരാതികളെക്കുറിച്ചുമൊക്കെ ദിയ സംസാരിക്കുന്നുണ്ട്. ദിയുടെ സ്‌കൂളില്‍ പഠിച്ചിരുന്ന സുഹൃത്തും വീഡിയോയിലുണ്ട്. ഞാന്‍ പിള്ളേരെ അടിക്കുമെന്നൊായിരുന്നു പരാതി. ഡാന്‍സ് ചെയ്യുമ്പോള്‍ ബാക്കിയുള്ളവരെ പുറകില്‍ നിര്‍ത്തിയെന്നൊക്കെ പറഞ്ഞിരുന്നുവെന്നും ദിയ പറയുന്നു.
അതേസമയം താന്‍ എപ്പോഴും ക്ലാസിന് പുറത്തായിരുന്നുവെന്നും കോമഡി കഥാപാത്രമായിരുന്നു താനെന്നും ദിയ പറയുന്നു. എനിക്കെതിരെ ഒത്തിരി പരാതികളുണ്ടായിരുന്നു. ആദ്യമൊന്നും അവര്‍ പരാതിക്കാരുടെ പേരും അഡ്രസും തന്നിരുന്നില്ല. എന്റെ പേരും അഡ്രസും അവര്‍ തന്നതല്ലേ, അതുപോലെ അവരെ എനിക്കും മനസിലാകണ്ടേയെന്ന് ചോദിച്ചിരുന്നു. അതിന് ശേഷം എല്ലാവരും പരാതി പിന്‍വലിക്കുകയായിരുന്നുവെന്നാണ് ദിയ പറയുന്നത്.
അതുകാരണം എന്നെക്കുറിച്ച് പരാതിപ്പെട്ടവരെ എനിക്ക് ഇന്നും അറിയില്ല. ചിലരൊക്കെ എന്നെ മോശമാക്കാന്‍ ശ്രമിച്ചപ്പോള്‍ അറിയാവുന്നവര് പോലും ആ സമയത്ത് രംഗത്ത് വന്നിരുന്നില്ലെന്നും ദിയ വീഡിയോയില്‍ പറയുന്നുണ്ട്. പരാതികളെക്കുറിച്ച് തെളിവ് ചോദിക്കുമ്പോള്‍ എല്ലാവരും സൈലന്റാവുമായിരുന്നുവെന്നാണ് ദിയ ഓര്‍ക്കുന്നത്. അതേസമയം തന്നോട് ഈ ദ്രോഹം ചെയ്തവര്‍ ഭൂമിയുടെ ഏതറ്റത്തായാലും സന്തോഷത്തോടെയിരിക്കട്ടെ എന്നും ദിയ പറയുന്നു. അവരെല്ലാം ഒരുപാട് ശ്രമിച്ചിട്ടും അവര്‍ക്കാര്‍ക്കും എത്താന്‍ പറ്റാത്ത സ്ഥാനത്ത് ഞാനിപ്പോള്‍ എത്തി. അതില്‍ സന്തോഷവും അഭിമാനവുമുണ്ടെന്നും ദിയ പറയുന്നു.

കഴിഞ്ഞ ദിവസം ദിയ പങ്കുവച്ച ക്യു ആന്റ് എ വീഡിയോയും വൈറലായിരുന്നു. വീഡിയോയില്‍ തന്റെ പ്രണയതകര്‍ച്ചകളെക്കുറിച്ച് ദിയ സംസാരിക്കുന്നുണ്ട്.
ഒരുപാട് ആളുകള്‍ ദ്രോഹിച്ചുപോയിട്ടുണ്ടെങ്കിലും അവരോടൊന്നും ഒരു ദേഷ്യവുമില്ല. ഈ പറയുന്നത് ഒരാളെ മാത്രം ഉദ്ദേശിച്ചല്ല. ഒന്നിലധികം ആളുകളെ ഉദ്ദേശിച്ചാണ്. അവരെല്ലാം എന്റെ ജീവിതം കംപ്ലീറ്റായി നശിപ്പിച്ചിട്ടാണ് കടന്നുകളഞ്ഞത് എന്നാണ് ദിയ പറഞ്ഞത്.
ചിരിച്ചുകളിച്ചുനടന്ന എന്നെ എങ്ങനെ കരഞ്ഞുകൊണ്ട് ഉറങ്ങാം എന്ന് പഠിപ്പിച്ച ആളുകളാണ് എന്റെ ബോയ്ഫ്രണ്ട്‌സ്. ഇതില്‍ ഒരാള്‍ എനിക്കെതിരെ മോശമായി സംസാരിച്ചിരുന്നു. എന്നാല്‍ ഞാന്‍ മിണ്ടാതെയിരുന്നു. ഞാന്‍ കര്‍മ്മയില്‍ വിശ്വസിക്കുന്ന ആളാണ്. എനിക്ക് ആരോടും ദേഷ്യമില്ല. എനിക്കിപ്പോഴും ആളുകളെ സ്‌നേഹിക്കാന്‍ കഴിയുമെന്നും ദിയ വീഡിയോയില്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications