'ഓസി സ്നേഹത്തിനാണ് മുൻതൂക്കം കൊടുക്കുന്നത്..'. വിവാഹത്തിനു ഇനി നാളുകൾ മാത്രം: ദിയയുടെ പുതിയ വീഡിയോ
ദിയ കൃഷ്ണയും അശ്വിൻ ഗണേഷും മലയാളികളുടെ മനസ് കീഴടക്കിക്കൊണ്ടിരിക്കുകയാണ്. വിവാഹ വിശേഷങ്ങളും വർത്തമാനങ്ങളുമായി ദിയയും അശ്വിനും ഇരുവരുടേയും കുടുംബവും ഏറെ സന്തോഷത്തിലാണ്. വിവാഹത്തിന് ഇനി അധിക നാളുകൾ ഇല്ല, എങ്കിലും ഒരുമിച്ചുള്ള വീഡിയോകൾ ഇടക്കിടെ ദിയ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോൾ കൂടുതലും അശ്വിനും കുടുംബത്തിനുമൊപ്പമാണ് ദിയയുടെ വീഡിയോകൾ കൂടുതലും വരുന്നത്. പുതിയ വീഡിയയോയിലും അശ്വിനും അമ്മയും തന്നെയാണ് ഉള്ളത്.
ദിയക്ക് അശ്വിന്റെ അമ്മയുണ്ടാക്കുന്ന തൈര് സാദവും വത്തക്കുഴമ്പവും വലിയ ഇഷ്ടമാണ്. അത് കഴിക്കാൻ വേണ്ടി കാത്തിരിക്കുകയാണ് ദിയ. പുതിയ വീഡിയോയിൽ ഈ സന്തോഷം പങ്കു വെച്ചിരിക്കുന്നു. അശ്വിനും അമ്മയും ചേർന്നാണ് ദിയക്ക് വത്തക്കുഴമ്പ് ഉണ്ടാക്കി കൊടുക്കുന്നത്. അതിൽ അമ്മ ഇടുന്ന സാമ്പാർ പൊടി വീട്ടിൽ തന്നെ ഉണ്ടാക്കുന്നതാണ് എന്നാണ് ദിയ പറയുന്നത്. സാമ്പാർ പൊടിയുടെ മണത്തിനു വേണ്ടി താൻ കാത്തിരിക്കുകയാണെന്നും ദിയ പറയുന്നുണ്ടായിരുന്നു. കൂടെ തന്നെ അശ്വിനും ഉണ്ട്.

വീഡിയോക്ക് മാത്രം ചെയ്താൽ പോര, ജീവിത കാലം മുഴുവൻ ഇതൊക്കെ ഉണ്ടാക്കി തരണമെന്നാണ് ദിയ അശ്വിനോട് പറയുന്നത്. വിവാഹത്തിനു മുന്നേ അശ്വിനോട് ഭക്ഷണം ഉണ്ടാക്കുന്നതിനെ കുറിച്ചാണ് ഇരുവരും സംസാരിക്കുന്നത്. ദിയ അവിടെ എത്തിയപ്പോൾ ആ വീട്ടിലേക്ക് അംഗമായി മാറി. ഇനി കുറച്ച് നാളുകൾ മാത്രമാണ് മരുമകളായി ആ വീട്ടിലേക്ക് പ്രവേശിക്കാൻ. ദിയയുടെ ഓരോ വീഡിയോ കാണുമ്പോഴും പ്രേക്ഷകർ അത്രക്കും ആസ്വദിക്കുന്നുണ്ട്. അശ്വിന്റെ വീട്ടുകാരുമായി ദിയ ഇടപഴകുന്ന രീതിയും പരസ്പരം എല്ലാവർക്കുമുള്ള സ്നേഹവും എല്ലാം കാണുമ്പോൾ തന്നെ വ്യക്തമാവും.
പല വീഡിയോയിലും ഇപ്പോൾ അശ്വിന്റെ വീട്ടിലെ വിശേഷങ്ങളും ചെറിയ ചെറിയ സന്തോഷങ്ങളും മാത്രമാണ്. "ഓസി സ്നേഹത്തിനാണ് മുൻതൂക്കം കൊടുക്കുന്നത്.. ഇപ്പോഴാണ് കൂടുതൽ ഇഷ്ടപ്പെട്ടു തുടങ്ങിയത്... ലവ് യു ദിയ." "അശ്വിൻ ഫാമിലിയേയും ഓസിയേയും ഒരുപാട് ഇഷ്ടമാണ്, ലൈഫ് ലോംഗ് ഇതുപോലെ ഹാപ്പിയായി ഇരിക്കട്ടെ." "ഓസിക്ക് ഒരു ഹോട്ടൽ ബിസിനസ്സ് കൂടെ തുടങ്ങിക്കൂടെ...എല്ലാരും നല്ല കുക്കിംഗ് ആണല്ലോ. വെജ്, നോൺ വെജ് എല്ലാം തുടങ്ങാമല്ലോ..." "വെജിറ്റേറിയൻ ഹോട്ടൽ തുടങ്ങിയാൽ നല്ലതാണ് ."

ഓസിയുടെ വീഡിയോക്ക് താഴെ വന്ന കമന്റുകളാണ് ഇതെല്ലാം. മുൻപ് പലപ്പോഴാണ് നെഗറ്റീവ് കമന്റുകളായിരുന്നു ഓസിയുടെ വീഡിയോക്ക് കിട്ടിയിരുന്നത്. എന്നാൽ ഇപ്പോൾ ഇവരുടെ ജോഡി മലയാളികൾ ഒന്നടങ്കം ഇഷ്ടപ്പെട്ടു തുടങ്ങി. ഓസിയോട് ഹോട്ടൽ ബിസിനസ് തുടങ്ങനാണ് പ്രേക്ഷകർ ചോദിക്കുന്നത്. വിവാഹത്തിനൊപ്പം ഇടക്ക് തന്റെ ബിസിനസ് കാര്യത്തിലും ദിയ ശ്രദ്ധ കൊടുക്കുന്നുണ്ട്. ഈയിടെ ഓണം സെയിൽ തുടങ്ങിയതിനെ കുറിച്ച് ഒരു വീഡിയോ ചെയ്തിരുന്നു.
വിവാഹത്തിനെ കുറിച്ച് പലതരം ചർച്ചകളും നടക്കുന്നുണ്ട്. അശ്വിന്റെ വീട്ടിൽ നിന്ന് ഇതിനു മുന്നേ താലി പൂജിക്കുമാവാനായി ക്ഷേത്രത്തിൽ പോയിരുന്നു. അത്തരത്തിൽ മലയാളികൾക്ക് അറിയാത്ത ആചാരങ്ങൾ വിവാഹത്തിനും ഉണ്ടാവുമെന്നാണ് ആരാധകർ പറയുന്നത്. വിവാഹത്തിന് ഇന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ദിയ തന്റെ ചെറിയ സന്തോഷങ്ങൾ പ്രേക്ഷകർക്കൊപ്പം പുതിയ വീഡിയോയിലൂടെ പങ്കിട്ടിരിക്കുകയാണ്.


Click it and Unblock the Notifications