ഹണിമൂണിനുള്ള കാശു കൂടി നാട്ടുകാരില്‍ നിന്നും ഉണ്ടാക്കണ്ടേ! നിങ്ങള്‍ മാത്രം കണ്ടാ പോരെ? ദിയയോട് ആരാധകര്‍
ഈയ്യടുത്താണ് സോഷ്യല്‍ മീഡിയ താരവും നടന്‍ കൃഷ്ണ കുമാറിന്റെ മകളുമായ ദിയ കൃഷ്ണയുടെ വിവാഹം നടന്നത്. അശ്വിന്‍ ഗണേഷ് ആണ് ദിയയ്ക്ക് താലി ചാര്‍ത്തിയത്. ഇരുവരും ഏറെനാളുകളായി പ്രണയത്തിലായിരുന്നു. സോഷ്യല്‍ മീഡിയയുടെ പ്രിയപ്പെട്ട ജോഡിയാണ് ദിയയും അശ്വിനും. ഇരുവരുടേയും വിവാഹത്തിനായി കാത്തിരിക്കുകയായിരുന്നു സോഷ്യല്‍ മീഡിയ.
വിവാഹത്തിന് പിന്നാലെ ഹണിമൂണ്‍ ട്രിപ്പിലാണ് ദിയയും അശ്വിനും. ഇരുവര്‍ക്കുമൊപ്പം ദിയയുടെ കുടുംബവുമാണ്. ബാലിയിലേക്കാണ് കൃഷ്ണകുമാറും കുടുംബവും യാത്ര പോയിരിക്കുന്നത്. ബാലിയില്‍ നിന്നുള്ള രസകരമായ കാഴ്ചകള്‍ ദിയയും സഹോദരിമാരും അമ്മയുമെല്ലാം യൂട്യൂബ് ചാനലിലൂടേയും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടേയും പങ്കുവെക്കുന്നുണ്ട്.

ഇതിനിടെ ഇപ്പോഴിതാ ദിയ പങ്കുവച്ച തന്റേയും അശ്വിന്റേയും ചിത്രം വൈറലായി മാറുകയാണ്. സ്വിമ്മിങ് സ്യൂട്ട് ധരിച്ചുള്ള ചിത്രമാണ് ദിയ പങ്കുവച്ചിരിക്കുന്നത്. കടല്‍ കരയില്‍ നിന്നുള്ള ചിത്രത്തില്‍ ദിയയെ കെട്ടിപ്പിടിച്ച് ഉമ്മ വെക്കുകയാണ് അശ്വിന്‍. മനോഹരമായ ചിത്രം സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് നല്ല കമന്റുകളുമായി എത്തിയിരിക്കുന്നത്. എന്നാല്‍ പതിവ് പോലെ ചില സദാചാരവാദികള്‍ ചിത്രത്തിലെ ദിയയുടേയും അശ്വിന്റേയും വസ്ത്രത്തെ വിമര്‍ശിച്ചു കൊണ്ട് രംഗത്തെത്തുകയുണ്ടായി.
ഭാര്യയോടും മക്കളോടും ഇങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു! പുതിയ ഞാനാണെന്ന് പറഞ്ഞെത്തിയ ജയം രവിയോട് ആരാധകര്‍
ഹണി മൂണിനുള്ള കാശു കൂടി നാട്ടുകാരില്‍ നിന്നും ഉണ്ടാക്കണ്ടേ. എന്റെ കയ്യില്‍ കാശ് ഉണ്ടായിരുന്നേല്‍ ഒരു ടോപ് വാങ്ങാന്‍ ഉള്ളത് ഞാന്‍ കൊടുത്തേനെ തല്ക്കാലം അമ്മച്ചി കൊടുക്കണം, ഹണിമൂണ്‍ അല്ലേ ഇതിന്റെ ആവശ്യമേയുള്ളൂ. ഇനിയും ഇതുപോലുള്ള പോസ്റ്റര്‍ ഇടുക വരുമാനം ഉണ്ടാക്കുക, കാര്യം പറഞ്ഞ അത് നെഗറ്റീവ് കമന്റ് ആവും അതുകൊണ്ട് ഒന്നും പറയുന്നില്ല പോട്ടെ അടുത്ത റീല്‍ കാണട്ടെ, ഇത് കുറച്ച് ഓവറല്ലേ, ഇറുക്കത്തിലും മുറുക്കത്തലും കാവാലം ജട്ടികള്‍ എന്നിങ്ങനെ പോകുന്നു കമന്റുകള്‍.

അതേസമയം മോശം കമന്റിടുന്നവര്‍ക്ക് മറുപടി നല്‍കിക്കൊണ്ടും ചിലര്‍ മുന്നോട്ട് വരുന്നുണ്ട്. നിങ്ങള്‍ മാത്രം ഇത് കണ്ട പോരെ എന്നായിരുന്നു ഒരു വിമര്‍ശനം. അവരുടെ അക്കൗണ്ട് അവര്‍ ഇട്ടു അവര്‍ക്കു പ്രശ്‌നം ഇല്ല.. കടി നാട്ടുകാര്‍ക്ക് ആണല്ലോ, നിങ്ങള്‍ നോക്കേണ്ട. എന്ന് വെച്ചാല്‍ പ്രശ്‌നം തീരില്ലേ എന്നാണ് അതിന് സോഷ്യല്‍ മീഡിയ നല്‍കുന്ന മറുപടി.
ഇന്ത്യക്ക് പുറത്ത് ഉള്ളവര്‍ ചെയ്ത കൈ അടിച്ചു പ്രോത്സാഹനം കൊടക്കാന്‍ കുറെ എണ്ണം. ഇതേ കാര്യം കേരളത്തില്‍ ആണെങ്കില്‍ കുറ്റം പറയാന്‍ മാത്രം എല്ലാര്‍ക്കും അറിയുള്ളു. സിനിമ നടിമാരുടെ പിക് ആണെങ്കില്‍ നീയൊക്കെ ഇപ്പോള്‍ ലൈക് അടിച്ചേനെ പോസ്റ്റിന്. ഈ ഡയലോഗ് അവിടെ പോയി പറയില്ല. ലോകത്ത് എല്ലാര്‍ക്കും അവരവരുടെ ഇഷ്ടങ്ങള്‍ ഉണ്ട്. നാട്ടുകാരുടെ ഇഷ്ടത്തിന്ന് അല്ല നടക്കുന്നത് എന്നും പിന്തുണയുമായി എത്തുന്നവര്‍ പറയുന്നുണ്ട്.


Click it and Unblock the Notifications