മറ്റുള്ളവരെ വിറ്റ് ജീവിക്കുന്നവര്‍! നാളെ ഛര്‍ദ്ദിച്ച് ആശുപത്രിയിലായാല്‍ പ്രസവിച്ചെന്ന് പറയും: ദിയ കൃഷ്ണ

മലയാളികള്‍ക്ക് സുപരിചിതരാണ് നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം. താരവും താരത്തിന്റെ മക്കളും ഭാര്യയുമെല്ലാം ഇന്ന് സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ്. കൃഷ്ണ സഹോദരിമാരില്‍ സോഷ്യല്‍ മീഡിയയിലൂടെ ധാരാളം ആരാധകരെ നേടിയെടുത്തവളാണ് ദിയ കൃഷ്ണ. ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം താരമാണ് ദിയ.

ഇപ്പോഴിതാ ദിയ പങ്കുവച്ച പുതിയ വീഡിയോയും വൈറലായി മാറുകയാണ്. തന്നെക്കുറിച്ച് കേട്ടിട്ടുള്ള റൂമറുകളെക്കുറിച്ച് സംസാരിക്കുകയാണ് വീഡിയോയില്‍ ദിയ കൃഷ്ണ. താന്‍ ഗര്‍ഭിണിയായിരുന്നുവെന്ന റൂമറിനോടും വീഡിയോയില്‍ ദിയ പ്രതികരിക്കുന്നുണ്ട്.

Diya Krishna

ഞാനും അത് കണ്ടിരുന്നു യൂട്യൂബില്‍. ഏതോ ഭക്ഷണം കഴിച്ച് അയ്യോ വയര്‍ ചാടിപ്പോയെ എന്ന് പറഞ്ഞ് വയര്‍ പിടിച്ചു നില്‍ക്കുന്നൊരു സ്റ്റോറി ഞാന്‍ ഇട്ടിരുന്നു. അതിനെ വച്ച് ബ്യൂട്ടി വൈബ്‌സ് എന്നൊരു ചാനലാണതിട്ടത്. ഇത്രയും തല്ലിപ്പൊളിയൊരു ചാനല്‍ ഞാന്‍ കണ്ടിട്ടില്ല. അതില്‍ ബാക്ക്ഗ്രൗണ്ടില്‍ സംസാരിക്കുന്നത് പെണ്ണാണോ അതോ ആണ് പെണ്ണിന്റെ ശബ്ദമാക്കിയിട്ടാണോ എന്ന് അറിയില്ലെന്ന് ദിയ പറയുന്നു.

ആരാണെങ്കിലും നൂറ് ശതമാനം വൃത്തിക്കെട്ടയാളാണ്. ഫുഡ് പോയിസണ്‍ ആയി ഛര്‍ദ്ദിച്ച് ആശുപത്രിയില്‍ കിടക്കുകയാണെങ്കില്‍ പ്രസവം കഴിഞ്ഞ് കിടക്കുകയാണെന്ന് അവര്‍ എഴുതിയിടും. ഇങ്ങനെ മറ്റുള്ളവരെ വിറ്റ് ജിവിക്കുന്ന മറ്റൊരു പേജ് കണ്ടിട്ടില്ല. ഒട്ടും നിലവാരമില്ലാത്തതും വൃത്തികെട്ടതുമായ കണ്ടന്റാണ് അവരിടുന്നത്. എന്റേത് മാത്രമല്ല. പ്രശസ്തരായ പലരെക്കുറിച്ചും. ഞാന്‍ ഗര്‍ഭിണിയല്ല. ആണെങ്കില്‍ അറിയിക്കുമെന്നും ദിയ പറഞ്ഞു.

താന്‍ രഹസ്യമായി വിവാഹ നിശ്ചയം നടത്തിയെന്ന കിംവദന്തിയോടും ദിയ പ്രതികരിക്കുന്നുണ്ട്. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടിവായിട്ടുള്ള ആളാണ്. വിവാഹ നിശ്ചയം കഴിഞ്ഞിരുന്നുവെങ്കില്‍ അത് വീഡിയോ എടുത്ത് പത്ത് വീഡിയോ ആക്കി യൂട്യൂബില്‍ ഇടില്ലേ നിങ്ങളെ വെറുപ്പിക്കില്ലേ, ഓവറാക്കില്ലേ? എന്നാണ് ദിയ ചോദിക്കുന്നത്. എന്തൊക്കെ കാണിച്ച് വെറുപ്പിക്കാനുള്ളത്. രഹസ്യമായിട്ടൊന്നും നിശ്ചയം നടത്തില്ല. ആഢംബരത്തോടെയായിരിക്കും. ഒരിക്കലും രഹസ്യമാക്കി വെക്കില്ല. സോഷ്യല്‍ മീഡിയയില്‍ ഇട്ടിരിക്കും. പ്രണയത്തിയാലും നിശ്ചയം ആയാലെ പബ്ലിക്ക് ആക്കൂവെന്ന് തീരുമാനിച്ചതാണ്. ഇനിയും പഴയപോലത്തെ നാടകത്തിന് സമയവും ഊര്‍ജ്ജവുമില്ല'' എന്നും ദിയ പറയുന്നു.

Diya Krishna

ദിയ പ്രണയത്തിലായെന്നായിരുന്നു മറ്റൊരു റൂമര്‍. എന്നാല്‍ കാമുകനുണ്ടെന്നോ പ്രണയം കണ്ടെത്തിയെന്നോ ഞാന്‍ എവിടേയും പറഞ്ഞിട്ടില്ലെന്നാണ് ദിയ പറഞ്ഞത്. പ്രണയത്തിലായിരിക്കാനും സ്റ്റേബിളായൊരു റിലേഷന്‍ഷിപ്പും ഞാന്‍ ആഗ്രഹിക്കുന്നതാണ്. പക്ഷെ ഇതുവര അത് ലഭിച്ചിട്ടില്ല. പ്രണയത്തിലാകുമ്പോള്‍ അവരെ കല്യാണം കഴിക്കുന്നതും കുട്ടികളൊക്കെയായി ജീവിക്കുന്നതുമൊക്കെ ഞാന്‍ സ്വപ്നം കാണും. പക്ഷെ ഒന്നും നടക്കില്ലെന്നും ദിയ പറയുന്നു. തന്റെ മുന്‍ പ്രണയങ്ങളെക്കുറിച്ചും അവരുമായുള്ള ഇപ്പോഴത്തെ ബന്ധത്തെക്കുറിച്ചും ദിയ സംസാരിക്കുന്നുണ്ട്.

ഒന്ന് രണ്ട് സീരിയസ് റിലേഷന്‍ഷിപ്പുകളുണ്ടായിട്ടുണ്ട്. അവരൊക്കെ ഇപ്പോള്‍ സംസാരിക്കാന്‍ വന്നാലും ഞാന്‍ സംസാരിക്കും. മനസില്‍ വെറുപ്പ് സൂക്ഷിക്കുന്ന ആളല്ല ഞാന്‍ എന്നാണ് ദിയ പറയുന്നത്. റിലേഷന്‍ഷിപ്പ് കഴിഞ്ഞെന്ന് കരുതി അവരെ കണ്ടാല്‍ അറിയാത്തത് പോലെ നടക്കാനാകില്ല. സൗഹൃദം എപ്പോഴും ഉണ്ടാകും. സുഹൃത്തുക്കളായിട്ടല്ല പ്രണയത്തിലാകുന്നതെന്നാണ് ദിയ പറയുന്നത്.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X