എല്ലാവന്മാരേയും കണ്ട പെണ്ണുങ്ങളുടെ കൂടെ പിടിച്ചിട്ടുണ്ട്; മുന്‍കാമുകന്മാരെപ്പറ്റി ദിയ; കൂടെ നിന്നത് അശ്വിന്‍

സോഷ്യല്‍ മീഡിയയുടെ പ്രിയപ്പെട്ട ജോഡിയാണ് ദി കൃഷ്ണയും അശ്വിന്‍ ഗണേഷും. നടന്‍ കൃഷ്ണ കുമാറിന്റെ മകളും നടി അഹാന കൃഷ്ണയുടെ സഹോദരിയുമായ ദിയയ്ക്ക് ഇന്ന് സോഷ്യല്‍ മീഡിയ ലോകത്ത് സ്വന്തമായൊരു ഇടമുണ്ട്. ഇപ്പോഴിതാ വിവാഹത്തിനുള്ള ഒരുക്കത്തിലാണ് ദിയയും അശ്വിനും. ഓണത്തിന് ശേഷമായിരിക്കും വിവാഹം എന്നാണ് അശ്വിനും ദിയയും പറയുന്നത്. വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ഇപ്പോഴിതാ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് അശ്വിനും ദിയയും. മോശം ഭൂതകാലത്തിന് ശേഷം എങ്ങനെയാണ് വീണ്ടും ട്രസ്റ്റ് നേടിയെടുക്കാന്‍ സാധിക്കുക എന്ന ചോദ്യത്തിന് ദിയ നല്‍കിയ മറുപടി ശ്രദ്ധേയമാണ്. തന്റെ മുന്‍ പ്രണയങ്ങളെക്കുറിച്ചും അശ്വിന്‍ വന്നതോടെ ജീവിതത്തിലുണ്ടായ മാറ്റത്തെക്കുറിച്ചുമൊക്കെയാണ് ദിയ സംസാരിക്കുന്നത്. ആ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

Diya Krishna

എനിക്ക് ഒരുപാട് മോശം പാസ്റ്റ് ഉണ്ട്. ഞാനൊരു പ്രേമ രോഗിയാണ്. ബാഡ് പാസ്റ്റ് ആയതിനാലാണ് മൂവ് ഓണ്‍ ചെയ്യാന്‍ എളുപ്പമായത്. നല്ല പാസ്റ്റ് ആയിരുന്നുവെങ്കില്‍ പാടായിരുന്നേനെ. എന്റെ ജീവിതത്തില്‍ വന്നിട്ടുള്ള ഒാരോ വ്യക്തിയും, മൂന്നോ നാലോ റിലേഷന്‍ഷിപ്പുകള്‍ എനിക്ക് ഉണ്ടായിട്ടുണ്ട്. അതില്‍ ഒരാള്‍ പോലുമില്ല വേറൊരു പെണ്ണുമായി അടുപ്പം ഇല്ലാത്തവരായി. ഞാന്‍ ആരേയും ടാര്‍ഗറ്റ് ചെയ്ത് പറയുന്നതല്ല. പലരും സോഷ്യല്‍ മീഡിയയില്‍ ഡീസന്റായി അഭിനയിക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷെ സത്യത്തില്‍ എല്ലാവര്‍ക്കും രഹസ്യ ബന്ധങ്ങളുണ്ടായിരുന്നു. എല്ലാവന്മാരേയും കണ്ട പെണ്ണുങ്ങളുടെ കൂടെ ഞാന്‍ പിടിച്ചിട്ടുണ്ട്.

പക്ഷെ ഞാന്‍ ഹാപ്പിയാണ്. അതെല്ലാം ഒരു മോശം പാസ്റ്റ് ആയിരുന്നതിനാലാണ് എനിക്ക് മൂവ് ഓണ്‍ ചെയ്യാനും സന്തോഷത്തോടെ അവരെ നോക്കാനും സാധിക്കുന്നത്. ഞാന്‍ കാരണം ആ ബന്ധങ്ങളിലൊന്നും ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ഞാന്‍ ഒരിക്കലും ആത്മാര്‍ത്ഥ ഇല്ലായ്മ കാണിച്ചിട്ടില്ല. അതിനാല്‍ എനിക്ക് കുറ്റബോധമില്ല. കാരണം എല്ലാ റിലേഷന്‍ഷിപ്പിലും ഞാനായിരുന്നു നല്ല വ്യക്തി. അവരെല്ലാം ജീവിതത്തില്‍ സന്തോഷം കണ്ടെത്തട്ടേ, അവര്‍ ആഗ്രഹിക്കുന്നത് പോലൊരു പങ്കാളിയെ കിട്ടട്ടെ. ചിലപ്പോള്‍ അവര്‍ ആഗ്രഹിക്കുന്നത് പോലൊരു പങ്കാളി ആയിരിക്കില്ല ഞാന്‍.

എനിക്ക് അവരൊക്കെ മോശം പാസ്റ്റ് ആയിരുന്നു. മൂവ് ഓണ്‍ ചെയ്യാന്‍ സാധിച്ചതില്‍ ഞാന്‍ സന്തുഷ്ടയാണ്. എന്റെ ജീവിതത്തിലെ എന്റെ മനോഹരമായ പ്രസന്റും ഫ്യൂച്ചറുമെല്ലാം അശ്വിന്‍ ആണ്. എന്നെയായിരുന്നു എനിക്ക് ഏറ്റവും കൂടുതല്‍ വിശ്വാസം. ഇപ്പോള്‍ എനിക്ക് എന്നേക്കാള്‍ വിശ്വാസം അശ്വിനെയാണ്. കുറച്ച് ദേഷ്യക്കാരന്‍ ആണെന്നേയുള്ളൂ.

Diya Krishna

ഞാന്‍ ഡിപ്രഷന് സമാനമായ അവസ്ഥയിലൂടെ കടന്നു പോയ സമയമുണ്ടായിരുന്നു. എനിക്ക് ഉറങ്ങാന്‍ സാധിച്ചിരുന്നില്ല. കണ്ണടയ്ക്കാനേ പറ്റില്ല. അന്നത്തെ ചിരിക്കുന്ന ഫോട്ടോകള്‍ കണ്ടാല്‍ അറിയാം എന്തോ തകരാറുണ്ടല്ലോ എന്ന്. ഞാന്‍ ചിരി ഫേക്ക് ചെയ്യുകയായിരുന്നു. ആ സമയത്ത് എന്റെ ബിസിനസ് പൊട്ടി എയറിലായിരുന്നു. എനിക്ക് ഭയങ്കര നഷ്ടമുണ്ടായി. ബിസിനസിനോട് താല്‍പര്യം കുറഞ്ഞു തുടങ്ങി.

ആ സമയത്താണ് ഇവന്‍ വരുന്നത്. സ്റ്റാഫ് ഒക്കെ പോയിരുന്നു. അപ്പോള്‍ ഇവന്‍ ബിസിനസ് ഏറ്റെടുത്തു. പ്രിന്റെടുക്കാനുള്ളതൊക്കെ ടൈപ്പ് ചെയ്ത് പ്രിന്റ് എടുത്ത് വരുമായിരുന്നു. ഞങ്ങള്‍ രണ്ടും കൂടെ ചേര്‍ന്നാണ് എല്ലാം മാനേജ് ചെയ്തത്. ആ സമയത്ത് എന്നെ സഹായിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഞാന്‍ ഒറ്റയ്ക്ക് നിന്ന സമയത്ത് ഇവന്‍ കൂടെ നിന്നു. അങ്ങനെയാണ് ബിസിനസ് തിരികെ കൊണ്ടു വരാന്‍ സാധിക്കുന്നത്. അതിനുള്ള നന്ദി ഇവനോട് പറഞ്ഞേ മതിയാകൂ. എന്റെ ബിസിനസ് വളരാന്‍ കാരണം ഇവനാണ്. അത് എനിക്ക് എവിടേയും പറയാന്‍ പറ്റും. വീണു പോയ ബിസിനസിനെ തിരികെ കൊണ്ടു വരാന്‍ എന്നെ ഏറ്റവും കുടുതല്‍ സഹായിച്ചത് അശ്വിനാണ്.

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X