ദിയയുടെ വിവാഹ നിശ്ചയം രഹസ്യമായി നടന്നു! അശ്വിനുമായി പ്രണയത്തില്‍! തുറന്നടിച്ച് ദിയ കൃഷ്ണ
സോഷ്യല്‍ മീഡിയയിലെ താരമാണ് ദിയ കൃഷ്ണ. നടന്‍ കൃഷ്ണ കുമാറിന്റെ മകളും നടി അഹാന കൃഷ്ണയുടെ സഹോദരിയുമായ ദിയ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ ഒരുപാട് ആരാധകരെ നേടിയെടുത്തിട്ടുണ്ട്. ദിയയുടെ വ്യക്തിജീവിതവും എപ്പോഴും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറാറുണ്ട്. ഇപ്പോഴിതാ തന്നെക്കുറിച്ചുള്ള ചില കിംവദന്തികളോട് പ്രതികരിക്കുകയാണ് ദിയ കൃഷ്ണ.
തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു ദിയയുടെ പ്രതികരണം. ദിയ രഹസ്യമായി വിവാഹ നിശ്ചയം നടത്തിയെന്നായിരുന്നു ആദ്യത്തെ കിംവദന്തി. ഇതിന് രസകരമായ മറുപടിയാണ് ദിയ നല്‍കുന്നത്. ആ വാക്കുകള്‍ വായിക്കാം.

''ഞാന്‍ സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടിവായിട്ടുള്ള ആളാണ്. വിവാഹ നിശ്ചയം കഴിഞ്ഞിരുന്നുവെങ്കില്‍ അത് വീഡിയോ എടുത്ത് പത്ത് വീഡിയോ ആക്കി യൂട്യൂബില്‍ ഇടില്ലേ. നിങ്ങളെ വെറുപ്പിക്കില്ലേ, ഓവറാക്കില്ലേ? എന്തൊക്കെ കാണിച്ച് വെറുപ്പിക്കാനുള്ളത്. രഹസ്യമായിട്ടൊന്നും നിശ്ചയം നടത്തില്ല. ആഢംബരത്തോടെയായിരിക്കും. ഒരിക്കലും രഹസ്യമാക്കി വെക്കില്ല. സോഷ്യല്‍ മീഡിയയില്‍ ഇട്ടിരിക്കും. പ്രണയത്തിയാലും നിശ്ചയം ആയാലെ പബ്ലിക്ക് ആക്കൂവെന്ന് തീരുമാനിച്ചതാണ്. ഇനിയും പഴയപോലത്തെ നാടകത്തിന് സമയവും ഊര്‍ജ്ജവുമില്ല'' എന്നാണ് ദിയ പറയുന്നത്.
സ്‌കൂളില്‍ പഠിക്കുമ്പോഴും കോളേജില്‍ പഠിക്കുമ്പോഴും ഭയങ്കര ജാഡയാണെന്ന് തോന്നിയിരുന്നു. കാണുമ്പോള്‍ ആദ്യം അങ്ങനെയാണ് തോന്നുക. പക്ഷെ എന്നെ അറിഞ്ഞാല്‍ അത് മാറും. ചാടിക്കേറി സംസാരിക്കാറില്ല. എന്നോട് സംസാരിച്ചാല്‍ അറിയാം ഞാന്‍ വളരെ ഫ്രണ്ട്‌ലി ആണെന്നും ദിയ പറയുന്നുണഅട്.
പ്രണയത്തെക്കുറിച്ചായിരുന്നു അടുത്ത കിംവദന്തി. എന്നാല്‍ കാമുകനുണ്ടെന്നോ പ്രണയം കണ്ടെത്തിയെന്നോ ഞാന്‍ എവിടേയും പറഞ്ഞിട്ടില്ലെന്നാണ് ദിയ പറഞ്ഞത്. പ്രണയത്തിലായിരിക്കാനും സ്റ്റേബിളായൊരു റിലേഷന്‍ഷിപ്പും ഞാന്‍ ആഗ്രഹിക്കുന്നതാണ്. പക്ഷെ ഇതുവര അത് ലഭിച്ചിട്ടില്ല. പ്രണയത്തിലാകുമ്പോള്‍ അവരെ കല്യാണം കഴിക്കുന്നതും കുട്ടികളൊക്കെയായി ജീവിക്കുന്നതുമൊക്കെ ഞാന്‍ സ്വപ്‌നം കാണും. പക്ഷെ ഒന്നും നടക്കില്ലെന്നും ദിയ പറയുന്നു.
അശ്വിനുമായി പ്രണയത്തിലാണെന്നായിരുന്നു മറ്റൊരു കിംവദന്തി. ക്യാമറയുടെ പിന്നിലുള്ളത് അശ്വിനാണ്. അശ്വിനും അറിയില്ല, എനിക്കും അറിയില്ല. നിങ്ങള്‍ തന്നെ കണ്ടു പിടിച്ചോളൂവെന്നായിരുന്നു ദിയയുടെ മറുപടി. പിന്ന്ാലെ തന്റെ മുന്‍ കാമുകന്മാരെക്കുറിച്ചും ദിയ സംസാരിക്കുന്നുണ്ട്.

ഒന്ന് രണ്ട് സീരിയസ് റിലേഷന്‍ഷിപ്പുകളുണ്ടായിട്ടുണ്ട്. അവരൊക്കെ ഇപ്പോള്‍ സംസാരിക്കാന്‍ വന്നാലും ഞാന്‍ സംസാരിക്കും. മനസില്‍ വെറുപ്പ് സൂക്ഷിക്കുന്ന ആളല്ല ഞാന്‍. റിലേഷന്‍ഷിപ്പ് കഴിഞ്ഞെന്ന് കരുതി അവരെ കണ്ടാല്‍ അറിയാത്തത് പോലെ നടക്കാനാകില്ല. സൗഹൃദം എപ്പോഴും ഉണ്ടാകും. സുഹൃത്തുക്കളായിട്ടല്ല പ്രണയത്തിലാകുന്നതെന്നാണ് ദിയ പറയുന്നത്. ദിയയുടെ വിവാഹം ഉടനെ തന്നെ നടക്കുമെന്ന കിംവദന്തിയെക്കുറിച്ചും ദിയ സംസാരിക്കുന്നുണ്ട്.
അങ്ങനെ ചോദിച്ചാല്‍ എന്റെ വീട്ടുകാരും കൂടെ സമ്മതിക്കണ്ടേ? കല്യാണം കഴിക്കാന്‍ നല്ല ആഗ്രഹമുള്ളയാളാണ് ഞാന്‍. കുഞ്ഞായിരിക്കുമ്പോഴേ സിനിമയിലെ റൊമാന്‍സും റൊമാന്റിക് മാര്യേജുമൊക്കെ കണ്ട് അതുപോലെ കല്യാണം കഴിക്കാനും കുട്ടികളുമായി ജീവിക്കാനുമൊക്കെ ഭയങ്കര ആഗ്രഹമാണ്. പക്ഷെ എന്റെ ചേച്ചി ഈ അടുത്ത കാലത്തൊന്നും കെട്ടത്തില്ല. ചേച്ചിയേക്കാള്‍ രണ്ട് വയസ് ഇളയതാണ് ഞാന്‍. എത്രകാലം കാത്തിരിക്കണമെന്ന് അറിയില്ല. മിക്കവാറും ചേച്ചിയെ ഓവര്‍ ടേക്ക് ചെയ്യേണ്ടി വരുമെന്നാണ് ദിയ പറയുന്നത്.


Click it and Unblock the Notifications