ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ താഴെയിടുന്നു, ലോകത്തിലെ ഏറ്റവും വൃത്തികെട്ടവര്‍; ദിയ പറഞ്ഞത് ആരെപ്പറ്റി?
മലയാളികള്‍ക്ക് സുപരിചതയാണ് ദിയ കൃഷ്ണ. നടന്‍ കൃഷ്ണ കുമാറിന്റെ നാല് മക്കളില്‍ രണ്ടാമത്തെ മകളാണ് ദിയ. തന്റെ സഹോദരിമാരെല്ലാം അച്ഛന്റെ പാതയിലൂടെ ക്യാമറയ്ക്ക് മുന്നിലെത്തിയവരാണ്. അതേസമയം നാല് പേരും ഇന്ന് സോഷ്യല്‍ മീഡിയ താരങ്ങളാണ്. അഹാന കൃഷ്ണ, ദിയ കൃഷ്ണ, ഇഷാനി കൃഷ്ണ, ഹന്‍സിക കൃഷ്ണ എന്നിവര്‍ നാലു പേരും സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ്.
താരപുത്രിമാരില്‍ സോഷ്യല്‍ മീഡിയ സാന്നിധ്യത്തില്‍ മുന്നിലുള്ളത് ദിയയാണ്. ദിയയുടെ ഓരോ പോസ്റ്റും വൈറലായി മാറാറുണ്ട്. ദിയയുടെ ജീവിതത്തിലെ ചെറിയ കാര്യങ്ങള്‍ പോലും ചര്‍ച്ചയായി മാറാറുണ്ട്. ദിയയുടെ പ്രണയവും കാമുകനൊത്തുമുള്ള വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയങ്ങളാണ്.

ഇതിനിടെ ഇപ്പോഴിതാ ദിയ കൃഷ്ണയുടെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറി ശ്രദ്ധ നേടുകയാണ്. ഒരു കാരണവുമില്ലാതെ ഒരു സ്ത്രീ മറ്റൊരു സ്ത്രീയെ താഴെയിടുന്നുവെങ്കില്‍ അവരാണ് ഭൂമിയിലെ ഏറ്റവും വൃത്തികെട്ട മനുഷ്യര്‍ എന്നായിരുന്നു ദിയയുടെ സ്‌റ്റോറി. എന്നാല്‍ എന്താണ് താരത്തിന്റെ സ്‌റ്റോറിയുടെ പിന്നിലെ കാരണമെന്നത് വ്യക്തമല്ല. കൂടുതല്‍ വിശദീകരണങ്ങള്‍ക്കോ ആരുടെയെങ്കിലും പേര് പരാമര്‍ശിക്കാനോ ദിയ തയ്യാറായിട്ടില്ല.
അതേസമയം ഈയ്യടുത്താണ് ദിയ തന്റെ പ്രണയം വെളിപ്പെടുത്തുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് താന്‍ പ്രണയത്തിലാണെന്ന് ദിയ തുറന്നു പറയുന്നത്. എന്നാല്‍ പ്രണയത്തിന് തന്റെ വീട്ടുകാരുടെ സപ്പോര്‍ട്ടിനെ പറ്റിയൊന്നും കാര്യമായി താരപുത്രി സംസാരിച്ചിട്ടില്ല. അതേക്കുറിച്ച് സോഷ്യല്‍ മീഡിയ നിരന്തരം താരത്തോട് ചോദിക്കാറുണ്ട്. എന്തായാലും അശ്വിന്‍ ഗണേഷും ദിയയും ഒരുമിച്ചുള്ള ഫോട്ടോസും വീഡിയോസുമൊക്കെ നിരന്തരം പുറത്ത് വരാറുണ്ട്.
കഴിഞ്ഞ ദിവസമായിരുന്നു അശ്വിന്റെ പിറന്നാള്‍. വലിയ ആഘോഷം തന്നെയാണ് ഇരുവരും ചേര്‍ന്നൊരുക്കിയത്. ഇതിനിടയില്‍ ദിയയുടെ ജന്മദിനത്തിന് വലിയ സര്‍പ്രൈസുകളാണ് അശ്വിന്‍ ഒരുക്കിയത്. സമാനമായ രീതിയില്‍ അശ്വിനും ചെറിയൊരു സര്‍പ്രൈസ് പാര്‍ട്ടിയാണ് ഒരുക്കിയിരിക്കുന്നത്. കേക്ക് മുറിച്ച് ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ക്കൊപ്പം ഇരുവരുടെയും പ്രണയനിമിഷങ്ങളിലുള്ള ഫോട്ടോസും താരപുത്രി പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് താഴെ നല്‍കിയ ക്യാപ്ഷനില്‍ നൂറുവര്‍ഷം ഒരുമിച്ച് ജീവിക്കുന്നതിനെ പറ്റിയും സൂചിപ്പിച്ചിരിക്കുകയാണ്.

'എന്റെ സൂര്യപ്രകാശമായ ആള്‍ക്ക് സന്തോഷത്തോടെയുള്ള ഒരു ജന്മദിനം ആശംസിക്കുകയാണ്! ഞാന്‍ ഇത്രയും കാലം തിരഞ്ഞത് ശരിക്കും നിങ്ങളെ പോലൊരെയാണ്. അടുത്ത 100 വര്‍ഷവും നീ ജീവിക്കട്ടെ (എന്നോടൊപ്പം). ഈ മനോഹരമായ അര്‍ദ്ധരാത്രി വിസ്മയമം ഒരുക്കിയവര്‍ക്ക് നന്ദി'. എന്നാണ് ദിയ പങ്കുവച്ച കുറിപ്പ്. താരത്തിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്.
ദിയയും അശ്വിനും ഏറെനാളുകളായി സുഹൃത്തുക്കളായിരുന്നു. ദിയയോടൊപ്പം യാത്രകളിലെല്ലാം അശ്വിനും സ്ഥിരമായി വരാറുണ്ടായിരുന്നു. ഇതോടെ ഇരുവരും പ്രണയത്തിലാണോ എന്ന് ആരാധകർ നിരന്തരം ചോദിച്ചിരുന്നു. എന്നാല്‍ തങ്ങള്‍ സുഹൃത്തുക്കള്‍ മാത്രമാണെന്നായിരുന്നു ഇരുവരും പറഞ്ഞിരുന്നത്. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരി പതിനാലിന് ദിയയെ അശ്വിന്‍ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ പങ്കുവച്ച് തങ്ങളുടെ പ്രണയം ഇരുവരും ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തുകയായിരുന്നു.


Click it and Unblock the Notifications