'ആ മുഖത്ത് നിന്ന് കണ്ണെുക്കാന്‍ തോന്നുന്നില്ല', സാരിയിൽ അതീവ സുന്ദരിയായി ദിയ; പുതിയ പോസ്റ്റ് വൈറൽ
ഈയടുത്തിടെ സോഷ്യൽ മീഡിയയിലൂടെ ഇത്രയും ആഘോഷിക്കപ്പെട്ട മറ്റൊരു പ്രണയ ജോഡികൾ ഉണ്ടാവില്ല. അത് തീർച്ചയായും ദിയ കൃഷ്ണയും അശ്വിൻ ഗണേഷുമാണ്. ഇരുവരുടേയും പ്രണയവും വിവാഹം ഉറപ്പിച്ചതുമെല്ലാം ദിയ തന്നെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പങ്കു വെക്കാറുണ്ട്. അശ്വിൻ വന്നതിനു ശേഷം അശ്വിനുമായുള്ള വീഡിയോകളാണ് കൂടുതൽ അപ്ലോഡ് ചെയ്യാറ്. താരത്തിന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റും വൈറലായിട്ടുണ്ട്.
സാരിയിൽ തിളങ്ങി നിൽക്കുന്ന ദിയയെ പ്രശംസിച്ചു കൊണ്ടുള്ള കമന്റുകളാണ് കൂടുതലും വരുന്നത്. ഒരു പഴയ മോഡൽ പച്ച നിറത്തിലുള്ള സാരിയാണ് ദിയ ധരിച്ചിരിക്കുന്നത്. ഷർട്ടു പാന്റസും ധരിച്ച് ഒരു എലഗന്റ് ലുക്കിലാണ് അശ്വിൻ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ദിയയുടെ സുഹൃത്തിന്റെ വിവാഹത്തിന് പോകുവാൻ തയ്യാറെടുത്തതാണ് ഇരുവരും. പൊതുവേ സാരിയിൽ കാണാറില്ലാത്ത ആളാണ് ദിയ. പക്ഷേ ഈ ലുക്കിൽ വല്ലാത്തൊരു ഭംഗി തോന്നിക്കുന്നുണ്ട്. എന്തായാലും പോസ്റ്റ് ഇതിനകം വൈറലായി.

ദിയ തന്റെ ആദ്യ പ്രണയവും അതിലെ ബ്രെയ്ക്ക് അപ്പും പിന്നീടുള്ള അവസ്ഥയും അങ്ങനെ എല്ലാ കാര്യങ്ങളും പ്രേക്ഷകരോട് മടി കൂടാതെ തുറന്ന് പറയാറുണ്ട്. അത്തരത്തിലാണ് അശ്വിന്റെ കാര്യവും വെളിപ്പെടുത്തിയത്. അശ്വിനും ദിയയും ചേർന്നുള്ള വീഡിയോകൾ വന്നപ്പോൾ തന്നെ ആരാധകർ സംശയിച്ചിരുന്നു. എന്നാൽ കൂടുതൽ ഗോസിപ്പുകൾക്ക് ഇടവരുത്താതെ ദിയ തന്നെയാണ് ഈ കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്.
'ഓരോ ദിവസം കഴിയുന്തോറും ദിയ കൂടുതൽ സുന്ദരിയാവുന്നു, ആ മുഖത്ത് നിന്ന് കണ്ണെുക്കാന്‍ തോന്നുന്നില്ല' എന്നാണ് ഒരാളുടെ കമന്റ്. 'നിങ്ങൾ രണ്ട്പേരും അടിപൊളി കപ്പിൾസാണെന്ന്' ചിലർ പറയുന്നുണ്ട്. 'മനോഹരവും, ആരോഗ്യകരവുമായ ഒരു ജീവിതം ഒരുമിച്ച് ജീവിച്ച് തീർക്കാൻ വിധിച്ചവരാണ് നിങ്ങൾ' എന്ന് മറ്റൊരാൾ പറഞ്ഞു. പോസ്റ്റ് കാണുന്നവരുടേയെല്ലാം മനം മയക്കുകയാണ് ദിയയും അശ്വിനും.

അശ്വിൻ ദിയക്ക് ഒരു മോതിരം അണിയിച്ചായിരുന്നു പ്രൊപ്പോസൽ വീഡിയോ ചെയ്തത്. അതിനാൽ അത് എൻഗേജ്മെന്റായി കണക്കാക്കാം എന്നാണ് ദിയ ഒരു വീഡിയോയിൽ പറഞ്ഞത്. ഇനി അതിനായി പൈസ ചെലവഴിച്ച് ഒരു അനാവശ്യ ചടങ്ങ് നടത്താന്‍ താത്പര്യമില്ല എന്നും ഇരുവീട്ടുകാരും ചേര്‍ന്ന് കണ്ടെത്തുന്ന ഡേറ്റില്‍ വിവാഹം ഉണ്ടാവും എന്നം ദിയ കൂട്ടിച്ചേർത്തു. അതുകൊണ്ട് ഇനി നേരെ വിവാഹമാണ്. അശ്വിന്റെ തമിഴ് ആചാരങ്ങൾ ഫോളോ ചെയ്യുന്ന പൂർണമായും ഒരു തമിഴ് കുടുംബമാണ്. എന്നാൽ ദിയ ആവട്ടെ പക്കാ മലയാളിയും. പക്ഷേ ദിയക്ക് തമിഴ് ഭയങ്കര ഇഷ്ടമാണെന്നാണ് ഒരിക്കൽ പറഞ്ഞത്.
വരുന്ന സെപ്റ്റംബറിലാണ് ദിയയുടെയും അശ്വിന്റെയും വിവാഹം ഉറപ്പിച്ചിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പുറത്ത് വിട്ടിട്ടുള്ളത്. എന്നാൽ വിവാഹ തിയ്യതി എന്നാണെന്ന് അറിയിച്ചിട്ടില്ല. വലിയൊരു ആഘോഷം തന്നെയാണ് ഇനി മലയാളികൾ കാണാനിരിക്കുന്നത്. തീർച്ചയായും വിവാഹ വിശേഷങ്ങളെല്ലാം ദിയ തന്നെ തന്റെ സോഷ്യൽമീഡിയ അക്കൗണ്ടുകളിലൂടെ ആരാധകരെ അറിയിക്കുന്നതായിരിക്കും.


Click it and Unblock the Notifications











