എന്നെപ്പറ്റി ഇല്ലാക്കഥകളുണ്ടാക്കി, പോക്‌സോ കേസും കെട്ടിവച്ചു; എന്റെ മകന്റെ നല്ലതിന് ഒന്നും നിലനിന്നില്ല!
സോഷ്യല്‍ മീഡിയയിലെ നിറ സാന്നിധ്യമാണ് ദിയ സന. സാമൂഹിക പ്രവര്‍ത്തകയായ ദിയ സന ബിഗ് ബോസിലൂടേയും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ ദിയ സന പങ്കുവച്ചൊരു കുറിപ്പ് ശ്രദ്ധ നേടുകയാണ്. തന്നെക്കുറിച്ച് ഇല്ലാക്കഥകള്‍ ഉണ്ടാക്കിയതിനെക്കുറിച്ചും സംഘടനയുടെ മറവില്‍ നടക്കുന്ന തട്ടിപ്പിനെക്കുറിച്ചുമാണ് ദിയ സന സംസാരിക്കുന്നത്. ആ വാക്കുകളിലേക്ക്.
പ്രിയപ്പെട്ടവരേ എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു വിഷയം എനിക്ക് മനസിന്റെ ഉള്ളില്‍ വലിയൊരു വേദനയായി കിടക്കുകയാണ്.. ഞാന്‍ പറയുന്നത് 3 കൊല്ലം മുന്‍പ് അവസാനിപ്പിച്ച കാര്യമാണ്.. എനിക്ക് പറയാന്‍ പറ്റാതെ പോയ ഇപ്പോള്‍ പറയണം എന്ന് തോന്നിയ കാര്യങ്ങള്‍.. ഈ വിഷയങ്ങള്‍ അറിയുന്നത് എന്നെ ഫോള്ളോ ചെയ്യുന്ന പുരോഗമന ഇടങ്ങളിലെ ആളുകള്‍ക് മാത്രമാണ്.

8 കൊല്ലങ്ങളോളം സൗഹൃദമുണ്ടായിരുന്ന ഒരു വളരെ അടുത്ത സുഹൃത്തായിരുന്നു മനോജ് k ശ്രീധര്‍.. അയാളുടെ ഫാമിലി പ്രധാനമായും അമ്മയോട് മാത്രമേ എനിക്ക് ഇന്ന് ഞാന്‍ പറയുന്ന വിഷയങ്ങളില്‍ ക്ഷമ ചോദിക്കാനുള്ളൂ.. ആ അമ്മയെ എനിക്ക് വളരെ ഇഷ്ടമാണ്.. അമ്മ ഇന്ന് ജീവിച്ചിരിപ്പില്ല..
പറയുന്നതൊക്കെ വാസ്തവമായ കാര്യങ്ങളാണ് അയാളുടെ കുടുംബതെയോ കുട്ടികളെയോ ഒന്നും അയാള്‍ മര്യാദക്ക് നോക്കിയതായി എനിക്കറിയില്ല.. പക്ഷെ അയാള്‍ അന്യന്റെ കുടുംബത്തെ എങ്ങനെ ഇല്ലാതാക്കാമെന്ന് നല്ല ആത്മാര്‍ത്ഥമായി ശ്രമിക്കുന്നുണ്ടായിരുന്നു.. അങ്ങനെ പലരുടെയും കുടുംബം സാമ്പത്തികമൊക്കെ നശിച്ചിട്ടുണ്ട്.. ഒന്നല്ല ഒരായിരം പേരുണ്ട് അയാള്‍ക്കെതിരെ പറയാന്‍..
മനോജിന്റെ മുന്‍ പാട്ണറും മനോജുമായുള്ള വിഷയങ്ങള്‍ ചോദ്യം ചെയ്ത ഇടതു നിന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്.. അപ്പോള്‍ നിങ്ങള്‍ ചോദിക്കും അവര്‍ തമ്മിലുള്ള പ്രശ്‌നത്തില്‍ എന്തിനാ ഇടപെടുന്നത് എന്ന്.. അതുകൊണ്ടല്ലേ എന്നൊക്കെ... എന്നാല്‍ നമുക്ക് കണ്ടുകൊണ്ട് നില്‍കാന്‍ പറ്റാത്ത ചിലതിലൊക്കെ നമ്മള്‍ ഇടപെട്ടു പോകും.. ഞാന്‍ അങ്ങനെയാണ് ഒരാള്‍ പ്രശ്‌നത്തിലാണ് എന്നൊക്കെ കണ്ടാല്‍ എനിക്ക് കണ്‍സന്റ് വാങ്ങിക്കാന്‍ ഒന്നും അറിയില്ല..
എന്റെ കണ്ണില്‍ കണ്ട പല വിഷയങ്ങളും മനോജിന്റെ മുന്‍ പാര്‍ട്ണര്‍ക് പിന്നീട് മനോജ് കാരണം പ്രശ്‌നങ്ങളുണ്ടായപ്പോ പലരോടും പറയേണ്ടി വന്നിട്ടുണ്ട്.. അവള്‍ ഒരുപാട് സ്ട്രഗള്‍ ചെയ്താണ് ജീവിച്ചിക്കുന്നത്.. ഒരു പാവം സ്ത്രീയെ പല തരത്തില്‍ മനോജ് ഉപയോഗിക്കുന്ന രീതി പ്രതികരിക്കണമെന്ന ഗതികെട്ട അവസ്ഥയില്‍ ആണ് ഞാന്‍ പ്രതികരിച്ചത്.. ഇതൊക്കെ എനിക്ക് അവന്റെ പാര്‍ട്ണര്‍ ആയ എന്റെ സുഹൃത്തിനോടും കൂടെയുള്ള ആത്മാര്‍ത്ഥത കൊണ്ട് കൂടി പറയേണ്ടി വന്നിട്ടുള്ളതാണ്.. കാരണം അയാളുടെ മുന്‍ പാട്ണര്‍ എനിക്ക് പ്രിയപ്പെട്ടതില്‍ പ്രിയപ്പെട്ട സുഹൃത്താണ് .. അവരുടെ ചില അവസ്ഥകളെ എനിക്ക് മറക്കാന്‍ പറ്റില്ല..
ഈ മുന്‍ പാര്‍ട്ണറെ പറ്റി പറയുമ്പോള്‍ അവള്‍ ഒരുപാട് കാര്യങ്ങളില്‍ ശരിക്കും ബോള്‍ഡ് തന്നെയാണ്.. എനിക്ക് അഭിമാനമാണ് അവള്‍.. എല്ലാവര്‍ക്കും പ്രതികരിക്കാന്‍ പറ്റാതെ വരുന്ന ഇടം സ്വന്തം കുടുംബം തന്നെയാണ്.. അവിടെയാണ് എന്റെ കൂട്ടുകാരിക്കും പ്രതികരിക്കാന്‍ പറ്റാതിരുന്നത്... ഞാന്‍ എന്റെ കുടുംബമായാണ് മനോജിനെയും മനോജിന്റെ കുടുംബത്തെയും കണ്ടത്..
മനോജ് എന്നെ ചെയ്ത ദ്രോഹം ഒരു പ്രതിസന്ധി ഘട്ടം വന്നപ്പോ പ്ലാന്‍ ഇട്ട് കോഴിക്കോടുകാരനായ ഒരാളെയും വേറൊരു സ്ത്രീയെയും വച്ച് കളിച്ച മൂന്നാംകിട പണി ആയിരുന്നു.. സോഷ്യല്‍ മീഡിയയില്‍ ഇല്ലാത്ത കഥകള്‍ എന്നെ പറ്റി സ്‌ക്രിപ്റ്റ് എഴുതി മനോജ് മുന്നില്‍ നിന്ന് ഈ കോഴിക്കോട്ടു കാരനെയും ഒരു സ്ത്രീയെയും രംഗതിറക്കി വളരെ വൃത്തികെട്ട രീതിയിലും പോക്‌സോ ഉള്‍പ്പെടെ ഉള്ള കേസ് എന്റെ മേലില്‍ കെട്ടി വെക്കുന്ന തരത്തിലുമാണ് കഥകള്‍ ഉണ്ടാക്കിയത്..
എന്റെ എന്റെ മകന്റെ നല്ലതിനായിരിക്കും ഇവര്‍ ഉണ്ടാക്കിയ കള്ളകഥകള്‍ ഒന്നും നിലനിന്നില്ല.. ഇത് പറയുമ്പോ അന്ന് ആ മോശപ്പെട്ട സമയങ്ങളില്‍ കൂടെ നിന്ന എല്ലാ നല്ല സുഹൃത്തുക്കളോടും നന്ദി പറയുന്നു... എന്നെ അപമാനിക്കാന്‍ ശ്രമിച്ച ആ സമയത്ത് എനിക്കെതിരെ വ്യാജ വാര്‍ത്ത കൊടുത്തുകൊണ്ടിരുന്നത് മാമ മാധ്യമം മറുനാടന്‍ മറുത ആയിരുന്നു.

എന്റെ കുടുംബത്തിലുള്ളവര്‍ക്കൊക്കെ നല്ല പ്രശ്‌നമുണ്ടാക്കി ആ സമയങ്ങള്‍.. ഇന്നും ആ സമയങ്ങള്‍ ആലോചിക്കുമ്പോ മനോജിനെ മാത്രമാലോചിക്കുമ്പോ എനിക്ക് പ്രശ്‌നമാണ്.. കേസ് വരുന്നതൊന്നും എനിക്ക് പ്രശ്‌നമുള്ള കാര്യമല്ല.. ഞാന്‍ തെറ്റ് ചെയ്തിട്ടില്ല എന്ന ഉത്തമ ബോധ്യമുണ്ടെങ്കില്‍ മനോജ് ഉണ്ടാക്കുന്ന കള്ള കഥകളൊ കേസോ ഒന്നും എനിക്ക് പ്രശ്‌നമില്ല .. പക്ഷെ എന്റെ കുടുംബത്തെ കൂടി അന്ന് അത് ബാധിക്കുന്ന അവസ്ഥയില്‍ വന്നു.. വേറെ ആരെങ്കിലുമാണെങ്കില്‍ പോട്ടെ എന്ന് കരുതാം ഇത് സുഹൃത്തായിരുന്ന ഒരുത്തന്‍ ആണ്..
പല മൂവ്‌മെന്റുകളുടെയും തുടക്കാമെന്നോണം ഭാഗമായ ഒരാളാണ് ഞാന്‍.. DACD എന്നൊരു ഗ്രുപ്പ് ഉണ്ടാക്കുമ്പോആ ഗ്രുപ്പിന്റെ ഒരു ഫൗണ്ടര്‍മാരില്‍ ഒരാള്‍ ഞാനായിരുന്നു.. ഇങ്ങനൊരു ഗ്രുപ്പ് ആളുകള്‍ക്കു സൗഹൃദം കൂടാനുള്ള വേദി എന്ന് പറഞ്ഞാണ് ഉണ്ടാക്കിയത്.. ഈ ഗ്രുപ്പ് കാരണം പലരും സൗഹൃദങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ട്.. അത്‌പോലെ ഒരുപാട് പേരുടെ ജീവിതം നല്ല സമയം ഒക്കെ ഈ ഗ്രുപ്പ് കാരണം നശിട്ടുമുണ്ട്..
നശിച്ചതിനൊന്നും കാരണം ഗ്രുപ്പിലെ മറ്റ് ഫൗണ്ടര്‍മാര്‍ ഒന്നുമല്ല മനോജ് മാത്രമാണ്.. നല്ല ഉദ്ദേശത്തോടെയാണ് ഈ ഗ്രുപ്പ് സത്യത്തില്‍ ഉണ്ടാക്കിയത്.. ഇന്നും നല്ല സൗഹൃദങ്ങള്‍ തുടങ്ങുന്നുണ്ട്.. ഗ്രൂപ്പിന്റെ തുടര്‍ച്ചയെന്നോണം മറ്റ് ഗ്രൂപ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്.. DACD യില്‍ കുറെ നല്ല കാര്യങ്ങള്‍ നടന്നിട്ടുണ്ട്.. പക്ഷെ മനോജ് ചെയ്തിരുന്നത് അതില്‍ ആളുകളെ ആഡ് ചെയ്ത് ആളുകളെ പൈസ ആയും ഫിസിക്കലി, മെന്റലി ഒക്കെ ഉപയോഗിച്ചിട്ടായിരുന്നു... അയാള്‍ ജീവിച്ചിരുന്ന വരുമാനമാര്‍ഗം പോലും പുരോഗമനത്തിന്റെ പേര് പറഞ് ആളുകളെ പറ്റിച്ച പൈസ കൊണ്ടായിരുന്നു..


Click it and Unblock the Notifications











