'ഷൈൻ അന്ന് ഇതിനേക്കാൾ അപ്പുറം ആയിരുന്നു, എന്നെ എടുത്തിട്ട് ഇടിച്ചിട്ടുണ്ട്': സൗബിൻ ഷാഹിർ

മലയാള സിനിമയിൽ നടനായും സംവിധായകനായും തിളങ്ങി നിൽക്കുന്ന താരമാണ് സൗബിൻ ഷാഹിർ. വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചാണ് നടൻ മലയാളത്തിൽ സജീവമായത്. സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായി കരിയർ ആരംഭിച്ച സൗബിൻ പിന്നീട് ചെറിയ വേഷങ്ങൾ ചെയ്ത് ഇന്ന് നായക നടനായി മാറിയിരിക്കുകയാണ്.

സൗബിന്റെ ഏറ്റവും പുതിയ ചിത്രം ജിന്ന് റിലീസിന് ഒരുങ്ങുകയാണ്. സിദ്ധാർഥ് ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ കേന്ദ്ര കഥാപാത്രമായാണ് സൗബിൻ എത്തുന്നത്. ഈ മാസം 30ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

സൗബിൻ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്

ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് സൗബിൻ ഇപ്പോൾ. പ്രമോഷന്റെ ഭാഗമായി വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ മമ്മൂട്ടിയെയും ഷൈൻ ടോം ചാക്കോയെ കുറിച്ചുമെല്ലാം സൗബിൻ പറഞ്ഞ വാക്കുകൾ ശ്രദ്ധനേടുകയാണ്. മമ്മൂട്ടിക്കും ദുൽഖറിനും ഒപ്പം ഒരുമിച്ച് സിനിമകൾ ചെയ്തിട്ടുണ്ട് സൗബിൻ.

വലിയ കാര്യമാണ് നമ്മളെയൊക്കെ

'ഭയങ്കര അടിപൊളി ആണ് അവർ. ദുൽഖർ അനിയനെ പോലെയാണ്. മമ്മൂക്കയെ എന്റെ ആദ്യ സിനിമ മുതൽ അറിയാം. ഭയങ്കര സ്നേഹമാണ്. വലിയ കാര്യമാണ് നമ്മളെയൊക്കെ. വീട്ടിലായാലും അങ്ങനെ തന്നെ. ഉമ്മായും ഇത്താത്തയും എല്ലാവരും ഭയങ്കര സ്നേഹമാണ്. നമ്മുക്ക് തന്നെ വിശ്വസിക്കാനാവാത്ത കെയറാണ് അവരിൽ നിന്ന് കിട്ടുക,'

'ഞാനും ഷൈനും ഒരേ സമയത്ത് വന്ന ആളുകളാണ്. ഷൈൻ നമ്മളിലും ഞാൻ കയ്യെത്തും ദൂരത്തിലും. രണ്ടും ഒരേസമയത്തായിരുന്നു. ഷൈൻ കൂടുതലും കമൽ സാറിന്റെ കൂടെയും ഞാൻ വേറെ ആളുകളുടെ പ്പയുമായിരുന്നു. പക്ഷെ ഷൂട്ട് ഇല്ലാത്ത സമയത്തൊക്കെ ഞങ്ങൾ ഒരുമിച്ച് വരുമായിരുന്നു,'

അന്ന് മുതൽ ഇന്ന് വരെ ഞങ്ങൾ ഒരുമാറ്റവുമില്ലാതെ നല്ല സുഹൃത്താക്കളാണ്

'പച്ചക്കുതിരയിൽ ആണ് ഒരുമിച്ച് വർക്ക് ചെയ്തത്. ആ പടം പ്രൊഡ്യൂസ് ചെയ്തത് വാപ്പയാണ്. അന്ന് മുതൽ ഇന്ന് വരെ ഞങ്ങൾ ഒരുമാറ്റവുമില്ലാതെ നല്ല സുഹൃത്താക്കളാണ്'

'ആ സമയത്ത് ഇവൻ ഇതിനേക്കാൾ അപ്പുറം ആയിരുന്നു. ഇടാൻ പറ്റാത്ത കുറെ വീഡിയോകൾ ഒക്കെ ഉണ്ട്. ഫോണിൽ സ്ലോ മോഷൻ ഷൂട്ട് ചെയ്യുന്ന ഒരു ആപ്പ് കിട്ടിയിട്ട്, ഇവൻ എന്നെ പിടിച്ച് ഇടിച്ച് സ്ലോ മോഷൻ ഷൂട്ട് ചെയ്തിട്ടുണ്ട്. അങ്ങനെ കുറെ പരിപാടികൾ ഉണ്ടായിരുന്നു. രസമാണ്. ഷൈൻ പൊളിയാണ്. ആൾ ഭയങ്കര രസമാണ്. അടുത്ത് അറിയുന്നവർക്ക് അറിയാം,'

നിനക്ക് വേണോ എന്ന് എന്നോട് ചോദിച്ചു

'ഒരിക്കൽ മമ്മൂക്ക ഒരു കലക്കൻ ഷർട്ട് ഇട്ടുകൊണ്ട് വന്ന്. മമ്മൂക്ക ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നെന്ന് ചോദിച്ചു. പുള്ളിക്ക് രണ്ടു മൂന്ന് ഷർട്ട് ഉണ്ട് മാറ്റി മാറ്റി ഇടാൻ. നിനക്ക് വേണോ എന്ന് എന്നോട് ചോദിച്ചു. തന്നാൽ ഇടാമെന്ന് ഞാൻ പറഞ്ഞു. ലൂസ് ആയിരിക്കില്ലേ എന്ന് ചോദിച്ചപ്പോൾ ലൂസ് ആണ് ഫാഷൻ എന്ന് ഞാൻ പറഞ്ഞു,'

സെറ്റിലൊക്കെ മമ്മൂക്ക എല്ലാവർക്കും ഭക്ഷണം വിളമ്പി കൊടുക്കും

'അപ്പോൾ തന്നെ ആ ഷർട്ട് ഊരി തന്നിട്ട് വേണമെങ്കിൽ കഴുകി തരാമെന്ന് പറഞ്ഞു. ഞാൻ പറഞ്ഞു അതൊന്നും വേണ്ടെന്ന് എന്നിട്ട് ഞാൻ ആ ഷർട്ട് അങ്ങനെ തന്നെ വാങ്ങി. മമ്മൂക്കയോടൊക്കെ ഒപ്പം അഭിനയിക്കാൻ കഴിയുന്നതും സംസാരിക്കാൻ കഴിയുന്നതുമൊക്കെ ഭാഗ്യമാണ്. സെറ്റിലൊക്കെ മമ്മൂക്ക എല്ലാവർക്കും ഭക്ഷണം വിളമ്പി കൊടുക്കും,'

'പ്രൊഡക്ഷൻ ഫുഡ് കൊണ്ടുവരട്ടെ എന്ന് ചോദിക്കുമ്പോൾ വെയ്റ്റ് ചെയ്യാൻ പറയും. ഭയങ്കര സ്നേഹമാണ് മമ്മൂക്കയ്ക്ക്. ഇടക്ക് കൂടുതൽ ഫുഡ് കൊണ്ടുവരും എല്ലാവർക്കും കൊടുക്കാൻ. മമ്മൂക്ക അഭിനയിക്കുന്ന എല്ലാ പടത്തിലും മമ്മൂക്ക രണ്ടു മൂന്ന് ബിരിയാണി എങ്കിലും എല്ലാവർക്കും കൊടുക്കും,' സൗബിൻ പറഞ്ഞു.

More from Filmibeat

Read more about: soubin shahir
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X