യാതൊരു കാട്ടികൂട്ടലുകളും ഇല്ലാത്ത മനുഷ്യനാണ്, വിജയ് സേതുപതിയെ കുറിച്ചുള്ള കുറിപ്പ് വൈറലാവുന്നു

തെന്നിന്ത്യന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് വിജയ് സേതുപതി. ഭാഷാവ്യത്യാസമില്ലാതെയാണ് നടനെ പ്രേക്ഷകര്‍ നെഞ്ചിലേറ്റുന്നത്.
മലയാളത്തിലു നടന് അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലും സിനിമ കോളങ്ങളിലും വൈറല്‍ ആവുന്നത് വിജയ് സേതുപതിയെ കുറിച്ചുള്ള കുറിപ്പാണ്. ഡോക്ടര്‍ ഫാത്തിമ അസ്ലയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ കുറിപ്പ് പങ്കുവെച്ചത്. സമൂഹമാധ്യമങ്ങളില്‍ ഇടംപിടിക്കുന്ന പേരാണ് ഫാത്തിമ അസ്ലയുടേത്.

 Vijay Sethupathi

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ...'' ഞാന്‍ എപ്പോഴും പറയാറില്ലേ. 'നമ്മള് കാണുന്ന സ്വപ്നങ്ങള്‍, ഒരു പ്രതിസന്ധി വരുമ്പോള്‍ നമ്മള്‍ എടുക്കുന്ന തീരുമാനങ്ങളിലൂടെ ഒക്കെയാണ് നാളെ നമ്മള്‍ അറിയപ്പെടാന്‍ പോവുന്നത് ' എന്ന്.. ഒരുപാട് മനുഷ്യര്‍ സ്‌നേഹിക്കുന്ന, ബഹുമാനിക്കുന്ന, കാണാന്‍ ആഗ്രഹിക്കുന്ന, ജീവിതത്തോട് പൊരുതി ഒരു ലോകം ഉണ്ടാക്കി എടുത്ത വിജയ് സേതുപതി എന്ന മനുഷ്യന്‍ എന്നെ വിളിച്ചത് എന്താന്ന് അറിയോ..?! 'ഡോക്ടറേ ' ന്ന്'', ഫാത്തിമ ഫേസ്ബുക്കില്‍ കുറിച്ചു.

''അപ്പൊ അവിടേക്ക് വന്നവരോടൊക്കെ 'ഡോക്ടറാണ്, ഒരുപാട് കഷ്ടപ്പെട്ടു നേടിയെടുത്തതാണ് ' എന്നൊക്കെ പറഞ്ഞ് അദ്ദേഹം എന്നെ പരിചയപ്പെടുത്തി കൊടുക്കുമ്പോഴൊക്കെ മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയുടെ വാക്കുകളില്‍ ബഹുമാനവും സ്‌നേഹവുമായിരുന്നു. നോക്കൂ.. ഞാന്‍ ഒരു പരിധിയില്‍ കവിഞ്ഞ് എനിക്ക് അറിയാത്ത ഒരു മനുഷ്യനെയും രലഹലയൃമലേ ചെയ്യാറില്ല, ആരും ഒരുപാട് ആഴത്തില്‍ എന്നെ സ്വാധീനിക്കാറുമില്ല.. പക്ഷെ, ഈ മനുഷ്യനെ ഞാന്‍ ഉള്ള കാലത്തോളം സെലിബ്രേറ്റ് ചെയ്യുമെന്ന് തോന്നുന്നു.

വികടന്‍ ടിവിക്ക് കൊടുത്ത അഭിമുഖത്തില്‍ വിജയ് സേതുപതിയെ ഇഷ്ട്ടമാണ് എന്ന് പറഞ്ഞിരുന്നു. അവരിലൂടെ കാര്യങ്ങള്‍ അറിഞ്ഞ അദ്ദേഹം നേരിട്ട് കാണാം എന്ന് പറഞ്ഞപ്പോഴാണ് പണ്ടെന്നോ കണ്ട ആ സ്വപ്നം സത്യമായത്. കൂടെ ഇരുന്ന് ഭക്ഷണം കഴിച്ചപ്പോള്‍, വീട്ടിലെ, നാട്ടിലെ വിശേഷങ്ങള്‍ ചോദിച്ചപ്പോള്‍, എക്‌സൈറ്റഡ് ആയി ഇരുന്ന എന്നെ സംസാരിക്കാന്‍ പ്രോത്സാഹിപ്പിച്ചപ്പോള്‍ ഒരു നടന്‍ എന്നതിലുപരി യാതൊരു കാട്ടികൂട്ടലുകളും ഇല്ലാത്ത മനുഷ്യനായിരുന്നു അയാള്‍.

അയാളെ സ്‌നേഹിക്കുന്ന മനുഷ്യരോടാണ്, നമ്മുടെയൊക്കെ എല്ലാ സ്‌നേഹവും ബഹുമാനവും അതിന്റെ ഏറ്റവും ഉന്നതിയില്‍ തന്നെ വിജയ് സേതുപതി അര്‍ഹിക്കുന്നുണ്ട്, ഒരു നടന്‍ ആയിട്ട് മാത്രമല്ല, ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും നല്ല മനുഷ്യനായിട്ട്.. 'നിങ്ങള് ഇത്രയും ഫൈറ്റ് ചെയ്ത് സ്വപ്നങ്ങള്‍ നേടിയെടുത്തത് കൊണ്ടാണ് അദ്ദേഹം കാണാം എന്ന് പറഞ്ഞത്.. അത് നിങ്ങളോട് ഉള്ള സ്‌നേഹമാണ് ' ഏറ്റവും ഒടുവില്‍ അന്ന് ഇന്റര്‍വ്യൂ എടുത്ത ആള്‍ പറഞ്ഞത് ഇതായിരുന്നു..നോക്കൂ.. എനിക്ക് ഇതൊക്കെ മതി, നടന്ന വഴികള്‍ ശെരി ആയിരുന്നു എന്ന് വീണ്ടും വീണ്ടും വിളിച്ചു പറയാന്‍'', ഫാത്തിമ അസ്ല ഫേസ്ബുക്കില്‍ കുറിച്ചു. ഡോക്ടറുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജഡീവമാണ് ഫാത്തിമ. മനോഹരമായ കുറിപ്പുമായി അസ്ല എത്താറുണ്ട്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകാറുമുണ്ട്.

എല്ലുകള്‍ നുറങ്ങുന്ന ഓസ്റ്റിയോ ജനസിസ് ഇംപര്‍ഫെക്ട എന്ന രോഗത്തെ അതീജിവിച്ച ആളാണ് ഡോക്ടര്‍ ഫാത്തിമ അസ്ല. ഈ അടുത്തിടെയായിരുന്നു ഫാത്തിമയുടേയും ഫിറോസ് നെടിയത്തിന്റെയും വിവാഹം. വിവാഹത്തിന് വീല്‍ചെയറാണ് മഹറായി നല്‍കിയത്. ഇത് ഏറെ വാര്‍ത്താപ്രാധാന്യം നേടുകയുമുണ്ടായി. നിലാവ് പോലെ ചിരിക്കുന്ന പെണ്‍കുട്ടി എന്ന പേരില്‍ തന്റെ അനുഭവകുറിപ്പുകള്‍ ചേര്‍ത്ത് ഫാത്തിമ ഒരു പുസ്തകം പുറത്തിറക്കിയിട്ടുമുണ്ട്. കടലും നിലാവും എന്ന പേരില്‍ യൂട്യൂബ് ചാനലുമുണ്ട്.

More from Filmibeat

Read more about: vijay sethupathi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X