For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കുരുതി' ഇപ്പോഴാണ് കണ്ടത്, ഇതില്‍ പറയുന്ന ഡോ ഇക്ബാല്‍ ആരാണെന്ന് അറിയില്ല: ഇക്ബാല്‍ കുറ്റിപ്പുറം

  |

  ഈയ്യടുത്ത് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രമായിരുന്നു കുരുതി. പൃഥ്വിരാജ്, റോഷന്‍ മാത്യു എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ഇതിനിടെ ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ടൊരു കുറിപ്പുമായി ത്തിയിരിക്കുകയാണ് തിരക്കഥാകൃത്ത് ഇക്ബാല്‍ കുറ്റിപ്പുറം. കുരുതി സിനിമയെക്കുറിച്ചുള്ളൊരു കുറിപ്പില്‍ വിശദീകരണവുമായാണ് ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറം എത്തിയത്.

  വീണ്ടും കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത; പുത്തന്‍ ലുക്ക് കാണാം

  കുരുതി സിനിമയെക്കുറിച്ച് പൊതുജനാരോഗ്യ വിദഗ്ധന്‍ ഡോക്ടര്‍ ബി ഇക്ബാല്‍ എഴുതിയ കുറിപ്പിനെക്കുറിച്ചുറിച്ചുള്ള വാര്‍ത്ത പങ്കുവെക്കുകയായിരുന്നു തിരക്കഥാകൃത്ത്. രണ്ടു പേരുടേയും പേര് ഇക്ബാല്‍ ആണെന്നിരിക്കെ താന്‍ ആണെന്ന് തെറ്റിദ്ധരിക്കാന്‍ സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് തിരക്കഥാകൃത്ത് വിശദീകരണവുമായി എത്തിയത്. മലയാളത്തിലെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ തിരക്കഥാകൃത്താണ് ഇക്ബാല്‍ കുറ്റിപ്പുറം. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്.

  kuruthi

  തെറ്റിദ്ധാരണയുണ്ടാക്കിയേക്കാവുന്ന ഈ പോസ്റ്റ് കണ്ടപ്പോള്‍ ഒരു വിശദീകരണം വേണമെന്ന് തോന്നുന്നു ഇതില്‍ പറയുന്ന ഡോ ഇക്ബാല്‍ ആരാണെന്നറിയില്ല 'കുരുതി' ഇപ്പോഴാണ് കണ്ടത് ശക്തവും പ്രസക്തവുമായ ഒരു വിഷയം നന്നായി കൈകാര്യം ചെയ്തിരിക്കുന്നുവെന്നാണ് ഇക്ബാല്‍ കുറ്റിപ്പുറം പറയുന്നത്.

  ആത്മചൈതന്യമോ ശുഭാപ്തിയോ ആവേണ്ട മതം രാഷ്ട്രീയക്കാരുടെയും ആത്മീയവ്യാപാരികളുടെയും കയ്യിലെ ആയുധമായി മാറിയിട്ട് കുറെ കാലമായെങ്കിലും അതിന്റെ ക്രമാതീതമായ വളര്‍ച്ച ഞെട്ടിപ്പിക്കുന്നതാണെന്ന തിരിച്ചറിവാണ് ഈ സിനിമ. വലിയ ഒരു വിഷയം ഒരു ദിവസത്തേക്കു , ചെറിയ കഥാപരിസരത്തിലേക്കു ചുരുക്കിപറയാന്‍ ശ്രമിക്കുന്നത് എളുപ്പമല്ല. അത് ഫലപ്രദമായി പറയുന്നതില്‍ അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും വിജയിച്ചിരിക്കിന്നു, അഭിനന്ദനങ്ങള്‍ എന്നു പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

  നവാഗതനായ മനു വാര്യര്‍ സംവിധാനം ചെയ്ത ചിത്രമാണ് കുരുതി. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍ ആണ് സിനിമയുടെ സിനിമയുടെ നിര്‍മ്മാണം. പൃഥ്വിരാജ് വില്ലന്‍ വേഷത്തില്‍ എത്തിയപ്പോള്‍ റോഷന്‍ മാത്യുവായിരുന്നു ചിത്രത്തിലെ നായകന്‍. മാമുക്കോയ, സ്രിന്ദ, നസ്ലന്‍, മുരളി ഗോപി, നവാസ് വള്ളിക്കുന്ന് തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍.

  അതേസമയം ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് കാരണമായിരുന്നു. ഹിന്ദു-മുസ്ലീം വിദ്വേഷത്തിന്റെ കഥയായിരുന്നു സിനിമ പറഞ്ഞിരുന്നത്. ഒരു പക്ഷത്തും നില്‍ക്കാതെ നിഷ്പക്ഷമായിട്ടാണ് സിനിമ കഥ പറയുന്നത് എന്നായിരുന്നു ഒരു വിഭാഗം ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ സിനിമയെ അഭിനന്ദിച്ചു കൊണ്ട് പറഞ്ഞത്. എന്നാല്‍ സിനിമയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ചിത്രം മുസ്ലീം വിരുദ്ധമാണെന്നും ഇസ്ലാമോഫോബിയ വളര്‍ത്തുന്നതാണെന്നുമായിരുന്നു സിനിമയ്‌ക്കെതിരെ ഉയര്‍ന്ന വിമര്‍ശനം. തുടർന്ന് സിനിമയ വിമർശിച്ചും അനുകൂലിച്ചും നിരവധി പേർ സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് എത്തിയിരുന്നു.

  Also Read: ലാസ്റ്റ് ഷോട്ട് ഒന്ന് മാസ്‌ക് ഇട്ട് കാണിച്ചേ എന്ന് പൃഥ്വി, രസകരമായ ട്രോളിന് കമന്റുകളുമായി ആരാധകര്‍

  Prithviraj’s new movie Kuruthi is a socio-political thriller | FilmiBeat Malayalam

  പൃഥ്വിരാജ് വില്ലനായി അഭിനയിക്കാനുള്ള തീരുമാനത്തെ സോഷ്യല്‍ മീഡിയ അഭിനന്ദിച്ചിരുന്നു. അതേസമയം താരത്തിന്റെ പ്രകടനം വിമര്‍ശിക്കപ്പെടുകയും ചെയ്തു. കോള്‍ഡ് കേസിന് ശേഷം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുന്ന പൃഥ്വിരാജ് ചിത്രമാണ് കുരുതി. ഇപ്പോള്‍ മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന ബ്രോ ഡാഡിയുടെ തിരക്കിലാണ് പൃഥ്വിരാജ്. ലൂസിഫറിന് ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. വന്‍ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. കല്യാണി പ്രിയദര്‍ശന്‍, സൗബിന്‍ ഷാഹിര്‍, മീന, ലാലു അലക്‌സ് തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. ജനഗണ മനയാണ് പൃഥ്വിയുടെ റിലീസ് കാത്തു നില്‍ക്കുന്ന മറ്റൊരു ചിത്രം.

  Read more about: prithviraj
  English summary
  Dr Iqbal Kuttippuram Clarifies He Is Not The Iqbal From The News And Pens About Kuruthi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X