For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നാല് മാസം കഴിഞ്ഞില്ലേ..! കഴിഞ്ഞു പോയ കാര്യമാണ്; ദിൽഷയെ കുറിച്ചുള്ള ചോദ്യത്തിന് റോബിന്റെ മറുപടി

  |

  ബിഗ് ബോസ് സീസൺ 4 ൽ ഏറ്റവും കൂടുതൽ ജനപിന്തുണ ലഭിച്ച മത്സരാർഥികളിൽ ഒരാളാണ് ഡോ. റോബിൻ രാധാകൃഷ്‌ണൻ. 72 ദിവസം ബിഗ് ബോസ് വീട്ടിൽ കഴിഞ്ഞ റോബിൻ തിരിച്ചെത്തിയത് വലിയ സ്റ്റാറായിട്ടാണ്. വലിയ ആരാധക കൂട്ടമാണ് തിരിച്ചെത്തിയ റോബിനെ സ്വീകരിക്കാൻ വിമാനത്താവളത്തിൽ തടിച്ചു കൂടിയത്. ബിഗ് ബോസ് സീസൺ 4 അവസാനിച്ചിട്ട് മാസങ്ങൾ ആയെങ്കിലും റോബിൻ ഇപ്പോഴും ലൈംലൈറ്റിൽ തന്നെയുണ്ട്.

  ബിഗ് ബോസ് വീട്ടിലായിരുന്നപ്പോൾ റോബിനൊപ്പം ചേർത്ത് കേട്ട പേരായിരുന്നു ദിൽഷയുടേത്. നാലാം സീസൺ ജേതാവായ ദിൽഷ ബിഗ് ബോസ് വീട്ടിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ഇവരുടെ ബന്ധത്തിന് വിള്ളൽ വീഴുകയായിരുന്നു. റോബിന് ദിൽഷയോട് ഉണ്ടായിരുന്ന പ്രണയം ഒക്കെ ആരാധകർ ചർച്ച ചെയ്തിരുന്നു. ബിഗ് ബോസിന് ശേഷം ഇവർ ഒന്നിക്കുമോ എന്ന ചർച്ചകൾക്ക് ഇടയിലാണ് റോബിനുമായുള്ള സൗഹൃദം താൻ അവസാനിപ്പിച്ചെന്ന് പറഞ്ഞ് ദിൽഷ പരസ്യമായി രംഗത്ത് എത്തിയത്.

  Also Read: നരേനോട് ആരാധന മൂത്ത് ഒരു ഡയറി വാങ്ങി 'ഐ ലവ് യൂ, ഐ ലവ് യൂ' എന്ന് എഴുതി; അദ്ദേഹത്തോട് ഇത് പറഞ്ഞു! സുരഭി പറയുന്നു

  പിന്നീട് രണ്ടുപേരും ഇതിനെ കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറിയിരുന്നു. ഇപ്പോഴിതാ, കൈരളി ടിവിയ്ക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ ദിൽഷയെ കുറിച്ച് ഇപ്പോഴും ചോദ്യം തുടരുന്നത് അനാവശ്യമാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് റോബിൻ. റോബിനൊപ്പം ചേർത്ത് കേട്ടൊരു പേരാണ് ദിൽഷ എന്നത്. സ്വകാര്യതയിലേക്ക് സോഷ്യൽ മീഡിയ കടന്നു കയറി എന്നൊരു തോന്നൽ ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് റോബിന്റെ പ്രതികരണം. റോബിന്റെ വാക്കുകൾ ഇങ്ങനെ.

  'ബിഗ് ബോസ് കഴിഞ്ഞ് നാല് മാസം കഴിഞ്ഞു. സത്യം പറഞ്ഞാൽ ഇതൊരു അനാവശ്യ ചോദ്യമാണ്. ഈ ചോദ്യം ചോദിക്കാതെയിരിക്കാം. കഴിഞ്ഞ് പോയ കാര്യം. പിന്നെയും അതിനെ പറ്റി പറയാൻ എനിക്ക് താൽപര്യമില്ല. ഇതാണ് എന്റെ പ്രതികരണം,' റോബിൻ പറഞ്ഞു.

  സോഷ്യൽ മീഡിയയെ കുറിച്ചും തനിക്ക് ലഭിക്കുന്ന പിന്തുണയെ കുറിച്ചുമെല്ലാം റോബിൻ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. 'സോഷ്യൽ മീഡിയ വളരെ നല്ല പ്ലാറ്റ്‌ഫോമാണ്. നമ്മുക്ക് ജീവിതത്തിൽ എവിടെയെങ്കിലും എത്തണം എന്നുണ്ടെങ്കിൽ അതിന് സോഷ്യൽ മീഡിയക്ക് വലിയ പങ്ക് വഹിക്കാനാവും. ബിഗ് ബോസ് കഴിഞ്ഞ് നാല് മാസം കഴിഞ്ഞിട്ടും ഞാൻ ലൈവ് ആയി നില്കുന്നുണ്ടെങ്കിൽ അതിന് പ്രധാന കാരണം സോഷ്യൽ മീഡിയ തന്നെയാണ്,' റോബിൻ പറഞ്ഞു.

  'വിമർശനങ്ങൾ എനിക്ക് കുഴപ്പമില്ല. പക്ഷെ ചിലർ മോശം കമന്റുകളുമായി എത്തും. അതും ജനുവിൻ പ്രൊഫൈലിൽ നിന്നുമൊന്നുമാകില്ല. ഇനി അങ്ങനെ വിമർശിക്കാൻ ഉള്ളവർ ആണെങ്കിൽ ഒരു വിഡിയോയിൽ വന്ന്. പേരും അഡ്രസും ജോലിയുമൊക്കെ പറഞ്ഞ് നിങ്ങൾ പറയുന്ന കാര്യം എനിക്ക് ഇഷ്ടപ്പെട്ടില്ലെന്ന് ധൈര്യത്തോടെ പറയണം. അത് ചെയ്യാതെ ഭീരുക്കളെ പോലെ ഫേക്ക് ഐഡി ക്രിയേറ്റ് ചെയ്ത് അവരുടെ ജീവിതത്തിലെ ഫ്രസ്‌ട്രേഷൻ മാറ്റം വേണ്ടി കമന്റ്റ് ചെയ്യുന്നവരോട് പുച്ഛം മാത്രമേയുള്ളു. സോഷ്യൽ മീഡിയ നല്ലതിന് യൂസ് ചെയ്താൽ നല്ല പ്ലാറ്റ്‌ഫോമാണ്. മോശം രീതിയിൽ ഉപയോഗിച്ചാൽ മോശം ആണ്. അത്രയേ ഉള്ളു,'

  'ഞാൻ കമന്റുകൾ നോക്കാറില്ല. എന്റെ ചുറ്റുമുള്ള ആളുകൾ ഒക്കെ പോസിറ്റീവ് ആയ കാര്യങ്ങളാണ് എന്നിലേക്ക് എത്തിക്കുന്നത്. സമൂഹത്തിന് നെഗറ്റീവ് ആവുന്ന കാര്യങ്ങൾ ഒന്നും ഞാൻ ചെയ്യുന്നില്ല. പറ്റുന്ന പോലെ എല്ലാവരെയും ഹാപ്പി ആക്കാനാണ് ശ്രമിക്കുന്നത്. എന്റെ ജീവിതത്തിലെ ആഗ്രഹങ്ങൾ അച്ചീവ് ചെയ്യാൻ ഞാൻ ഹാർഡ് വർക്ക് ചെയ്യുന്നു. അത് കണ്ടിട്ട് പലരും ഫ്രസ്ട്രേറ്റഡ് ആകുന്നതിൽ എനിക്കൊന്നും ചെയ്യാനില്ല. അത്തരം മോശം കമന്റുകളോട് പ്രതികരിക്കാനില്ല. അതിലൊന്നും ഞാൻ തലയിടാറില്ല,'

  Also Read: 'ശരീരത്തിലാകെ 18 ടാറ്റുവുണ്ട്, ആരും കാണാത്ത സ്ഥലത്ത് ടാറ്റു ചെയ്തു, സിനിമയില്ലാത്തിൽ വിഷമം തോന്നി'; പ്രിയ

  'എനിക്ക് ആർമിയും ഫാൻസും ഒന്നുമില്ല. അവരൊക്കെ എന്റെ ഫാമിലി ആണ്. അവർ കാരണമാണ് ഇന്നും ഞാൻ ഇവിടെ ഇരിക്കുന്നത്. പലരും പറയും ബിഗ് ബോസ് കഴിഞ്ഞാൽ രണ്ടാഴ്ച ഉണ്ടാവും ഇതെല്ലാമെന്ന്. പക്ഷെ നാല് മാസം കഴിഞ്ഞും ഞാൻ ഇവിടെ ഇരിക്കുന്നത് അവരിൽ നിന്നുള്ള പിന്തുണയും പ്രാർത്ഥനയും ഒക്കെ കൊണ്ടാണ്,'

  'ഞാനും ഒരുപാട് കുറ്റങ്ങളും കുറവുകളും ഉള്ള മനുഷ്യനാണ്. പക്ഷെ ഞാൻ ഫേക്കായിട്ട് നിൽക്കുന്നില്ല. ഞാൻ എങ്ങനെയാണോ അങ്ങനെ നിൽക്കും. അങ്ങനെ എന്നെ അക്‌സെപ്റ്റ് ചെയ്യാനാണ് എല്ലാവരോടും ഞാൻ ആവശ്യപ്പെടുന്നത്. ബിഗ് ബോസിൽ ഞാൻ എങ്ങനെ ആയിരുന്നോ അങ്ങനെയാണ് അവർ എന്നെ സ്വീകരിച്ചിട്ടുള്ളത്. എപ്പോഴും നല്ലവനായ ഉണ്ണി ആയിട്ട് ഇരിക്കാൻ പറ്റില്ല. എന്നെ അങ്ങനെ അക്സെപ്റ്റ് ചെയ്യൂ എന്നാണ് ഞാൻ പറയുന്നത്. അതിൽ ഞാൻ ഹാപ്പിയാണ്,' റോബിൻ വ്യക്തമാക്കി.

  Read more about: bigg boss malayalam
  English summary
  Dr. Robin Radhakrishnan's Reaction To Question About Dilsha Prasannan, Video Goes Viral - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X