നടന്മാര്‍ സര്‍ക്കാസ്റ്റിക് ചിരി ചിരിക്കുകയല്ല വേണ്ടത്; ദുല്‍ഖറിന്റെ ചിരി ആഘോഷിക്കേണ്ടതില്ലെന്ന് വീണ ജെഎസ്

കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തി വന്‍ വിജയമായി മാറിയിരിക്കുകയാണ് കുറുപ്പ്. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം തീയേറ്ററുകളെ വീണ്ടും ഉണര്‍ത്തിയിരിക്കുകയാണ്. ചിത്രം കണ്ടവരെല്ലാം കുറുപ്പിന്റെ ഭാര്യ ശാരദാമ്മയുടെ വേഷത്തിലെത്തിയ ശോഭിത ധൂലിപാലയുടെ പ്രകടനത്തിനും കയ്യടിക്കുകയാണ്. മൂത്തോനിലൂടെ മലയാളത്തിലെത്തിയ ശോഭിതയുടെ രണ്ടാമത്തെ മലയാളം സിനിമയാണ് കുറുപ്പ്. അതേസമയം സോഷ്യല്‍ മീഡിയയില്‍ ശോഭിതയുടെ മറ്റൊരു വീഡിയോയും കയ്യടി നേടുകയാണ്.

ദുല്‍ഖറിന്റേയും ശോഭിതയുടേയും അഭിമുഖമാണ് വൈറലാകുന്നത്. അഭിമുഖത്തില്‍ ദുല്‍ഖറിനേയും നിവിന്‍ പോളിയേയും കുറിച്ചുള്ള അവതാരകന്റെ ചോദ്യവും അതിന് ശോഭിത നല്‍കിയ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്. മലയാളത്തിലെ രണ്ട് യുവതാരങ്ങള്‍ക്കൊപ്പം അഭിനയിച്ചതില്‍ ആരായിരുന്നു കൂടുതല്‍ കെയറിംഗ് എന്നായിരുന്നു അവതാരകന്റെ ചോദ്യം. ഇതിന് ശോഭിത നല്‍കിയ മറുപടിയാണ് കയ്യടി നേടുന്നത്. തനിക്ക് ആരുടേയും കെയര്‍ ആവശ്യമില്ലെന്നായിരുന്നു ശോഭിത നല്‍കിയ മറുപടി.

Sobhita dhulipala

'കെയറിംങ്... എനിക്ക് കെയറിങ്ങിന്റെ ആവശ്യമില്ല. എന്റെ ഒപ്പം അഭിനയിക്കുന്നവര്‍ കെയര്‍ ചെയ്യണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നുമില്ല'. ദുല്‍ഖര്‍ നല്ലൊരു സുഹൃത്താണ് എന്നായിരുന്നു ശോഭിത പറഞ്ഞത്. താരത്തിന്റെ മറുപടി കേട്ട് ദുല്‍ഖര്‍ പൊട്ടിച്ചിരിക്കുന്നുമുണ്ട്. ഈ വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. അതേസമയം സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ ദുല്‍ഖറിന്റെ ചിരിയെക്കുറിച്ച് പുകഴ്ത്തി സംസാരിക്കുന്നതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഡോക്ടര്‍ വീണ ജെഎസ്. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു വീണയുടെ പ്രതികരണം. ആ വാക്കുകൡലേക്ക്.

'സഹനടന്‍മാര്‍ എന്നെ കെയര്‍ ചെയ്യേണ്ട കാര്യമില്ല' എന്ന് ശോഭിത പറഞ്ഞപ്പോള്‍ ദുല്‍കര്‍സല്‍മാന്‍ പൊട്ടിചിരിച്ചതിനെ നമ്മള്‍ അത്രയ്ക്കങ്ങു കയ്യടിച്ചുപ്രോത്സാഹിപ്പിക്കേണ്ട കാര്യമൊന്നും ഇല്ലാ. ആണ്‍പ്രിവിലേജിന്റെ സകലവും അനുഭവിക്കുന്ന male നടന്‍മാര്‍ അങ്ങനെ ഒരു സര്‍ക്കാസ്റ്റിക്ക് ചിരി ചിരിച്ചല്ല കാര്യങ്ങളില്‍ ഇടപെടേണ്ടത്.
ആണ്‍കേന്ദ്രീകൃതം മാത്രമായ സിനിമകളില്‍, അതിനി പക്കാ ക്രിമിനല്‍ ആണെങ്കില്‍ പോലും അതില്‍ ഹീറോയിസം ഉണ്ടായേ തീരൂ എന്ന് വാശിപിടിക്കാതെ, അത്തരം സിനിമകളുടെ ഭാഗം ആകാതെ ഇരിക്കാന്‍ തുടങ്ങണം നിങ്ങളൊക്കെ. ക്രിമിനല്‍ന് ഹീറോപരിവേഷം ഇടുന്ന സിനിമയുടെ പ്രൊഡ്യൂസര്‍ ആകുന്ന സമയത്തെങ്കിലും ഇതൊക്കെ ഒന്ന് സംസാരിക്കാവുന്നതാണ്. ആണ്‍കഥകള്‍ കേട്ടും കണ്ടും ഞങ്ങള്‍ക്ക് മടുത്തു.
'എന്നാ നീ പോയി ഉണ്ടാക്കെടി' എന്ന് പറയാന്‍ വരുന്ന പ്രിവിലേജ്-ലഹള കാണാന്‍ ആഗ്രഹിക്കുന്നില്ല ?? അത്തരക്കാര്‍ യൂട്യൂബ് പോയി അവള്‍@RavenCinemas കാണ് ?? ഒരു വ്യൂ എങ്കില്‍ ഒരു വ്യൂ കൂടട്ടെ.

നവംബര്‍ 12ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത കുറുപ്പ് ഹൗസ് ഫുള്ളായി ഓടിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ മാത്രം തിയേറ്ററുകളില്‍ നിന്നും 10 കോടി രൂപയാണ് കുറുപ്പിന്റെ കളക്ഷന്‍. വിദേശത്തേയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ കുറുപ്പ് 50 കോടിയാണ് വാരിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു കുറുപ്പ്. സെക്കന്റ് ഷോ എന്ന ദുല്‍ഖറിന്റെ ആദ്യ സിനിമ സംവിധാനം ചെയ്തതും ശ്രീനാഥ് രാജേന്ദ്രനായിരുന്നു.

കുറുപ്പ് ആദ്യദിനത്തില്‍ ആറുകോടിയിലേറെ രൂപയാണ് നേടിയത്. മലയാളംത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും കുറുപ്പ് പ്രേക്ഷകരിലേക്കെത്തി. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങിയ സിനിമ കൂടിയായിരുന്നു കുറുപ്പ്. ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി.ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍, ടൊവിനോ തോമസ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. ലോകമെമ്പാടുമായി 1500ഓളം സ്‌ക്രീനുകളിലാണ് ഒരേസമയം കുറുപ്പ് റിലീസ് ചെയ്തത്.

More from Filmibeat

Read more about: dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X