സൂരറൈ പോട്ര്‌ മൊഴിമാറ്റുന്ന സമയത്ത് സൂര്യയുടെ റിക്വസ്റ്റ്! അവസാനം ആ നായക നടനെ കൊണ്ടുവന്നു: ഷിബു കല്ലാർ

മൊഴിമാറ്റ സിനിമകൾക്ക് മലയാളത്തിൽ വലിയ പിന്തുണ ലഭിക്കാറുണ്ട്. അല്ലു അർജുൻ ഉൾപ്പടെയുള്ള തെലുങ്ക് താരങ്ങളൊക്കെ മലയാളത്തിൽ ആരാധകരെ സ്വന്തമാക്കിയത് മൊഴിമാറ്റ ചിത്രങ്ങളിലൂടെയാണ്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി തമിഴ്, ഹിന്ദി സിനിമകളടക്കം വ്യാപകമായി മൊഴിമാറ്റത്തിലൂടെ മലയാളത്തിൽ റിലീസിനെത്തുന്നുണ്ട്. അങ്ങനെ അന്യഭാഷാ സിനിമകളിൽ മൊഴിമാറ്റി മലയാളത്തിലേക്ക് എത്തിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന ഒരാളാണ് ഡബ്ബിങ് ആർട്ടിസ്റ്റായ ഷിബു കല്ലാർ.

മലയാളത്തിൽ തമിഴ് നടൻ വിജയ്ക്ക് ശബ്ദം നൽകുന്ന ഷിബു, സമീപകാലത്തിറങ്ങിയ സമീപകാലത്തിറങ്ങിയ സൂര്യയുടെ ചിത്രങ്ങൾ മലയാളത്തിലേക്ക് മൊഴിമാറ്റുന്നതിന് നേതൃത്വം നൽകിയ ആളാണ്. ഇപ്പോഴിതാ സൂര്യയുടെ സൂപ്പർ ഹിറ്റായ സൂരറൈ പോട്ര്‌ എന്ന ചിത്രം മലയാളത്തിലേക്ക് മൊഴിമാറ്റിയതിന് പിന്നിലെ കഥ പറയുകയാണ് അദ്ദേഹം. നരേൻ ആയിരുന്നു മലയാളത്തിൽ സൂര്യക്ക് ശബ്ദം നൽകിയത്. സൂര്യയുടെ അഭ്യർത്ഥന പ്രകാരം ആയിരുന്നു അതെന്ന് ഷിബു പറയുന്നു. മാസ്റ്റർബിൻ ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Shibu Kallar, Shibu Kallar dubbing artist, Suriya

"മൊഴിമാറ്റ സിനിമകളിൽ പലപ്പോഴും നമ്മൾ തന്നെയാണ് താരങ്ങൾക്കുള്ള ഡബ്ബിങ് ആർട്ടിസ്റ്റുകളെ തീരുമാനിക്കുന്നത്. ചിലർ ടെസ്റ്റ് വോയ്‌സ് ചോദിക്കും. അപ്പോൾ നമ്മൾ മുൻപ് ചെയ്തിട്ടുള്ള ശബ്ദങ്ങൾ അയച്ചു കൊടുക്കും. ഇന്നതാണ് ലാലേട്ടന് നൽകുന്ന വോയ്‌സ്, ഇതാണ് സൂര്യ സാറിന്റേത് എന്നെല്ലാം അറിയിക്കും. അത് നോക്കിയിട്ട് അവർ ഓക്കെ പറയാറാണ് പതിവ്. എന്നാൽ സൂരറൈ പോട്ര്‌ എന്ന സിനിമയിൽ ആദ്യം തന്നെ സൂര്യ സാർ ഒരു സജഷൻ വെച്ചു.

ചെയ്യുന്നതിന് മുന്നേ പറഞ്ഞു എന്നത് അദ്ദേഹത്തിന്റെ ക്വാളിറ്റിയാണ്. മുഴുവൻ ഡബ്ബ് ചെയ്ത ശേഷമാണ് പറഞ്ഞിരുന്നതെങ്കിൽ നമ്മുടെ സമയം അത്രയും നഷ്ടമായേനെ. അദ്ദേഹം ചോദിച്ചത് തന്റെ വോയ്‌സ് ഒരു സെലിബ്രിറ്റിയെ വെച്ച് ചെയ്യിക്കാമോ എന്നതാണ്. ഞാൻ ചെയ്യാമെന്ന് പറഞ്ഞു. പക്ഷെ അങ്ങനെ അന്യഭാഷയിൽ ഉള്ള ഒരാൾക്ക് ശബ്ദം കൊടുക്കാൻ മലയാളത്തിലെ ഫെമിലിയർ ആയ ആരാകും തയ്യാറാവുക എന്നൊരു ടെൻഷൻ ഉണ്ടായിരുന്നു. മറ്റൊന്നും ആലോചിക്കാതെയാണ് ഏറ്റത്.

അങ്ങനെ ഞാൻ നരേൻ സാറിനോട് ചോദിച്ചു. അദ്ദേഹം ചെയ്യാമെന്ന് പറഞ്ഞു. അതിന് എനിക്ക് അദ്ദേഹത്തോട് ഇന്നും നന്ദിയുണ്ട്. ഞാൻ അദ്ദേഹത്തോട് നേരിട്ട് പറഞ്ഞിട്ടുണ്ട്. എനിക്ക് ഡബ്ബിങ് അറിയത്തില്ല, അച്ചുവിന്റെ അമ്മയിൽ തനിക്ക് ഡബ്ബ് ചെയ്തത് ശരത് എന്നൊരു നടനാണെന്ന് എന്ന് അദ്ദേഹം ആദ്യം പറഞ്ഞു. പിന്നീടാണ് ചെയ്യാമെന്ന് ഏറ്റത്. അദ്ദേഹത്തിന് തമിഴ്നാടുമായുള്ള ബന്ധമാണ് അതിന് കാരണം. പിന്നെ സൂര്യ സാറിന്റെ അനിയൻ കാർത്തി സാറിന്റെ സുഹൃത്ത് കൂടിയാണ്.

Shibu Kallar, Shibu Kallar dubbing artist, Suriya

അങ്ങനെ എന്റെ ഭാഗ്യത്തിന് അദ്ദേഹം ചെയ്യാമെന്ന് പറഞ്ഞു. അദ്ദേഹം അസ്സലായി ചെയ്യുകയും ചെയ്തു. മലയാളത്തിൽ നരേൻ ആണ് ചെയ്യുന്നത് എന്ന് പറഞ്ഞപ്പോൾ സൂര്യ സാറും ഹാപ്പിയായി. അന്ന് നരേൻ എന്നോട് പറഞ്ഞിരുന്നു, ഞാൻ നടൻ മാത്രമാണ് ഡബ്ബിങ് ആർട്ടിസ്റ്റല്ല. ചേട്ടനോടുള്ള പരിചയം കൊണ്ട് മാത്രം ചെയ്യുന്നതാണ് എന്ന്. എന്നാൽ അടുത്ത ചിത്രം ജയ് ഭീമിലേക്കും ഞാൻ അദ്ദേഹത്തെ വിളിച്ചു. എനിക്ക് സമയമില്ല ചേട്ടാ എന്നൊക്കെ പറഞ്ഞ് അദ്ദേഹം അതിൽ നിന്നും ഒഴിവായി.

ചുമ്മാ വന്ന് എന്തെങ്കിലും ചെയ്ത് പോകുന്ന ആളല്ല. അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്. എന്നാൽ അതിനും അദ്ദേഹം വന്നു. ജയ് ഭീം മുഴുവൻ ഡബ്ബ് ചെയ്തു. അതിനുശേഷം ഈട്ടി എന്നൊരു സിനിമ ചെയ്തു. കാരണം സൂര്യ സാറിന്റെ വോയ്‌സ് ആയിട്ട് മറ്റൊരാളെ കൊണ്ടുവരാൻ സാധിക്കില്ല ഇനി. ഇപ്പോൾ ഏകദേശം സൂര്യ സാറിന്റെ 3,4 സിനിമകൾ നരേൻ ഡബ്ബ് ചെയ്ത് തന്നിട്ടുണ്ട്," ഷിബു കല്ലാർ അഭിമുഖത്തിൽ പറഞ്ഞു.

Read more about: suriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X