twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാവ്യയ്ക്ക് ശബ്ദം നല്‍കിയത് ഇപ്പോള്‍ പാരയായി, ഈ തള്ളയ്ക്ക് ഇതിന്റെ ആവശ്യമുണ്ടോ എന്നാണ്; ശ്രീജ രവി പറയുന്നു

    |

    ഒരു സിനിമയുടെ വിജയത്തില്‍ അഭിനയിച്ചവരേയും സംവിധാനം ചെയ്തയാളേയും തിരക്കഥാകൃത്തിനേയും സംഗീതം നല്‍കിയവരേയുമെല്ലാം ലോകം ആഘോഷിക്കുമ്പോഴും മറന്നു പോകുന്നവരാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍. ഭാഗ്യലക്ഷ്മിയെ പോലെ സാധാരണക്കാര്‍ക്ക് പരിചിതരായ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ വളരെ ചുരുക്കമാണ്. സത്യത്തില്‍ പലപ്പോഴും താരങ്ങളുടെ പ്രകടനത്തെ മറ്റൊരുതലത്തിലേക്ക് എത്തിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നവരാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍. ഇങ്ങനെ മലയാള സിനിമയിലേയും തമിഴ് സിനിമയിലേയും മുന്‍നിര ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകളായ അമ്മയും മകളുമാണ് ശ്രീജ രവിയും രവീണയും.

    എനിക്ക് പകരം വന്ന പുതുമുഖമായിരുന്നു സ്മൃതി ഇറാനി; ഓര്‍മ്മകള്‍ പങ്കുവച്ച് ശ്വേത മേനോന്‍എനിക്ക് പകരം വന്ന പുതുമുഖമായിരുന്നു സ്മൃതി ഇറാനി; ഓര്‍മ്മകള്‍ പങ്കുവച്ച് ശ്വേത മേനോന്‍

    മലയാളത്തിലെ പല നടിമാര്‍ക്കും ശബ്ദം നല്‍കിയിട്ടുണ്ട് ശ്രീജ രവി. പിന്നീട് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ കുക്കറമ്മയായി എത്തി അഭിനയത്തിലും ശ്രീജ കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ അമ്മയും മകളും തങ്ങളുടെ ഡബ്ബിംഗ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ്. ബിഹൈന്‍ഡ് വുഡ്‌സ് ഐസിന് നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    കാവ്യ മാധവന്റെ ശബ്ദം

    ദേവയാനി, ശാലിനി തുടങ്ങി മിക്ക നായികമാര്‍ക്കും തുടക്കകാലത്ത് ശബ്ദം നല്‍കിയിരുന്നത് ശ്രീജയായിരുന്നു. ശാലിനിയുടെ ചെറുപ്പത്തിലും ശബ്ദം നല്‍കിയത് ശ്രീജയായിരുന്നു. അതേസമയം ശ്രീജയെ കൂടുതലും മലയാളികള്‍ ഓര്‍ക്കുന്നത് കാവ്യ മാധവന്റെ ശബ്ദമായിട്ടാണ്. വരനെ ആവശ്യമുണ്ട് സിനിമ കണ്ടവരില്‍ പലരും ആദ്യം ചോദിച്ചതും ഇത കാവ്യയുടെ ശബ്ദമല്ലേ എന്നായിരുന്നു. കാവ്യയുടെ 99 ശതമാനം സിനിമകള്‍ക്കും ശബദം നല്‍കിയത് താനാണെന്നാണ് ശ്രീജ പറയുന്നത്. അതേസമയം മകള്‍ രവീണയും ഇന്ന് അറിയപ്പെടുന്ന ഡബ്ബിംഗ് ആര്‍ട്ടിസ്റ്റാണ്. തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായികയായ നയന്‍താരയ്ക്ക് ശബ്ദം നല്‍കുന്നത് രവീണയാണ്. ഭാസ്‌കര്‍ ദ റാസ്‌കല്‍ മുതലാണ് രവീണ നയന്‍സിന്റെ ശബ്ദമായത്. അതേസമയം അതുവരെ നയന്‍താരയ്ക്ക് ശബ്ദം നല്‍കിയതാകട്ടെ ശ്രീജയും.

    വെല്ലുവിളി

    ഡബ്ബിംഗില്‍ നിന്നും അഭിനയത്തിലേക്കും ചുവടു വച്ചതോടെ ചെറിയൊരു വെല്ലുവിളി ഉയര്‍ന്നു വന്നിട്ടുണ്ടെന്നാണ് ശ്രീജ പറയുന്നത്. ''കാവ്യയ്ക്ക് ഒരുപാട് സിനിമകളില്‍ ശബ്ദം നല്‍കിയത് എനിക്ക് ഇപ്പോള്‍ പാരയായിരിയ്ക്കുകയാണ്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ കുക്കര്‍ അമ്മ എന്ന വേഷം ഞാന്‍ ചെയ്തിരുന്നു. ആ റോളിന് ശബ്ദം നല്‍കിയതും ഞാനാണ്. അതിന് ഒരുപാട് വിമര്‍ശനങ്ങള്‍ കേള്‍ക്കേണ്ടി വന്നു, കാവ്യയ്ക്ക് ശബ്ദം നല്‍കുന്നവരെ എന്തിനാണ് കൂട്ടി കൊണ്ടു വന്നത്, ഈ തള്ളയ്ക്ക് ഡബ്ബിങ് മാത്രം ചെയ്തൂടെ എന്നൊക്കെയായിരുന്നു വിമര്‍ശനങ്ങള്‍. അതോടെ ഇപ്പോള്‍ സ്വന്തം റോളുകള്‍ക്ക് ശബ്ദം നല്‍കാന്‍ കഴിയാത്ത അവസ്ഥയാണ്'' എന്നാണ് ശ്രീജ പറയുന്നത്. ഇതോടെ പുതിയ സിനിമ വന്നപ്പോള്‍ ഡബ്ബിങിന് വേറെ ആളെ വെക്കാമെന്നാണ് പറയുന്നതെന്നും എന്നാല്‍ താന്‍ സമ്മതിക്കാറില്ലെന്നും ശ്രീജ പറയുന്നു. എന്തെങ്കിലും ചെയ്ത് ഞാന്‍ ശബ്ദം മാറ്റാം, എന്റെ റോളിന് ശബ്ദം നല്‍കാന്‍ എന്നെ തന്നെ അനുവദിക്കണം എന്ന് ഞാന്‍ സംവിധായകനോട് അപേക്ഷിക്കുകയായിരുന്നുവെന്നാണ് ശ്രീജ പറയുന്നത്.

    പരിഗണനയും അംഗീകാരവും

    ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്ക് നേരത്തെ വേണ്ടത്ര പരിഗണനയും അംഗീകാരവും ലഭിച്ചിരുന്നില്ലെന്നാണ് ശ്രീജ പറയുന്നത്. തങ്ങള്‍ ശബ്ദം നല്‍കിയ കഥാപാത്രങ്ങള്‍ പുരസ്‌കാരം നായികമാര്‍ വാങ്ങുമ്പോഴും അവര്‍ നമ്മുടെ പേര് പരമാര്‍ശിക്കില്ലായിരുന്നുവെന്നാണ് താരം പറയുന്നത്. ആദ്യമൊക്കെ അത് വലിയ വിഷമം ആയിരുന്നുവെന്നും ശ്രീജ പറയുന്്‌നു. അപ്പോള്‍ ചില സംവിധായകര്‍ പറയും, അങ്ങനെ പറഞ്ഞാല്‍ അവരുടെ വാല്യു കുറയും. അതുകൊണ്ടാണ് പറയാത്തത് എന്ന്. പിന്നീട് അത് ശീലമായെന്നും ശ്രീജ പറയുന്നു. എന്നാല്‍ ഇന്നത്തെ സോഷ്യല്‍ മീഡിയയുടെ കാലത്ത് ആരാധകര്‍ വന്നു തുടങ്ങിയെന്നും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചെയ്ത സിനിമകളെ കുറിച്ച് എല്ലാം ആളുകള്‍ സംസാരിക്കുകയും പ്രശംസിയ്ക്കുകയും ചെയ്യുന്നുണ്ടെന്നും ശ്രീജ പറയുന്നു. ഒരുപാട് പേര്‍ക്ക് ഇപ്പോള്‍ ഡബ്ബിങിലും താത്പര്യമുണ്ട്. അതെല്ലാം സന്തോഷമുള്ള കാര്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

    Read more about: kavya madhavan
    English summary
    Dubbing Artist Sreeja Ravi And Daughter Opens Up About Their Professional Life
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X