വാപ്പിച്ചിയോടൊപ്പം അഭിനയിക്കാന്‍ നല്ല ആഗ്രഹമുണ്ട്, തല്‍ക്കാലം വേണ്ടെന്നാണ് പറയുന്നത്: ദുല്‍ഖര്‍ സല്‍മാന്‍
ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ പോലീസ് സിനിമ എന്ന ലേബലുമായി എത്തിയ സല്യൂട്ട് റിലീസ് ചെയ്തിരിക്കുകയാണ്. സോണി ലൈവിലൂടെയായിരുന്നു സിനിമയുടെ റിലീസ്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു വരുന്നത്്. അതേസമയം തീയേറ്ററിന് പ്കരം ഒടിടിയിലൂടെ സിനിമ റിലീസ് ചെയ്തത് വിവാദമായി മാറിയിരുന്നു. ദുല്‍ഖറിനെതിരെ നടപടിയുമായി തീയേറ്റര്‍ ഉടമകളുടെ സംഘടന രംഗത്ത് എത്തിയിരുന്നു. നേരത്തെ കുറുപ്പ് തീയേറ്ററിലൂടെ റിലീസ് ചെയ്തപ്പോള്‍ തന്നെ രക്ഷകനെന്ന് വിളിച്ചവര്‍ തന്നെ ഇപ്പോള്‍ വിലക്കുമായി വരുന്നതിനെക്കുറിച്ച് ദുല്‍ഖര്‍ സല്‍മാന്‍ പ്രതികരിക്കുകയാണ്.
മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം. '' കുറുപ്പു തിയറ്ററിലിറക്കി, അതു വിജയിച്ചു എന്നതുകൊണ്ടു മാത്രം തിയറ്റര്‍ ഉടമകള്‍ എനിക്കൊരു പ്രത്യേക പരിഗണന നല്‍കേണ്ട കാര്യമില്ലല്ലോ'' എന്നാണ് ദുല്‍ഖര്‍ പറയുന്നത്. തിയറ്റര്‍ ഉടമകളെയോ പ്രേക്ഷകരെയോ വേദനിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെയല്ല സല്യൂട്ടിന്റെ ഒടിടി റിലീസ്. എല്ലാ താരങ്ങള്‍ക്കും സ്വന്തം ചിത്രങ്ങള്‍ തിയറ്ററിലെത്തുന്നതു തന്നെയാണു താല്‍പര്യമെന്നും ദുല്‍ഖ പറയുന്നു. സല്യൂട്ടിന്റെ ഒടിടി റിലീസ് ഒഴിവാക്കാന്‍ പറ്റാത്ത കാരണങ്ങള്‍ കൊണ്ടാണെന്നും ദുല്‍ഖര്‍ വ്യക്തമാക്കുന്നു. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

കഴിഞ്ഞ മാര്‍ച്ചിലാണു സല്യൂട്ട് ചെയ്തത്. തിയറ്ററുകള്‍ എപ്പോള്‍ തുറക്കും എന്നതിനെപ്പറ്റി കൃത്യമായ ധാരണകള്‍ ഒന്നും ആ ഘട്ടത്തില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ തിയറ്റര്‍ റിലീസ് ലക്ഷ്യമിട്ടായിരുന്നില്ല സല്യൂട്ട് ഒരുക്കിയതെന്നാണ് ദുല്‍ഖര്‍ പറയുന്നത്. പാട്ടുകള്‍ പോലും ഇതിനാല്‍ ഒഴിവാക്കിയിരുന്നുവെന്നും ഒടിടിയിലേക്ക് എന്നുറപ്പിച്ചു തന്നെയാണ് ചിത്രത്തിന്റെ ഷൂട്ടിങ്ങും അനുബന്ധ ജോലികളുമെല്ലാം ചെയ്തതെന്നുമാണ് ദുല്‍ഖര്‍ വ്യക്തമാക്കുന്നത്. പിന്നീടു തിയറ്ററുകള്‍ തുറന്നപ്പോള്‍ ബിഗ് സ്‌ക്രീന്‍ റിലീസിനായി ശ്രമിച്ചിരുന്നുവെന്നും എന്നാല്‍ അപ്പോഴേക്കും ഒമിക്രോണ്‍ തരംഗമെത്തുകയായിരുന്നുവെന്നും ഇതോടെ വീണ്ടും പ്രതിസന്ധിയായെന്നാണ് താരം വ്യക്തമാക്കുന്നത്. പിന്നീടു റിലീസിനു നല്ലൊരു ഡേറ്റ് കിട്ടാത്ത പ്രശ്‌നം വന്നു. നിര്‍ദിഷ്ട സമയത്തിനുള്ളില്‍ തിയറ്റര്‍ റീലീസ് നടന്നില്ലെങ്കില്‍ ഒടിടിയില്‍ ചിത്രം റിലീസ് ചെയ്യണം എന്ന മുന്‍കൂര്‍ കരാര്‍ സോണി ലിവുമായി ഉണ്ടായിരുന്നുവെന്നും ദുല്‍ഖര്‍ പറയുന്നു. ഈ സാമ്പത്തിക വര്‍ഷം തന്നെ ചിത്രം പുറത്തിറക്കണമെന്ന കരാര്‍ വ്യവസ്ഥയും ഒടിടി റീലീസിലേക്കു പോകാന്‍ കാരണമായെന്നാണ് ദുല്‍ഖര്‍ ്കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം മമ്മൂട്ടി നായകനായ ഭീഷ്മ പര്‍വ്വം വന്‍ വിജയമായി മാറിയിരിക്കുകയാണ്. മമ്മൂട്ടിയുമൊത്ത് ഒരു സിനിമ ചെയ്യുന്നതിനെക്കുറിച്ചും ദുല്‍ഖര്‍ മനസ് തുറക്കുന്നുണ്ട്. ഭീഷ്മയിലെ അജാസിന്റെ വേഷം ദുല്‍ഖറിന് ചെയ്യാമായിരുന്നില്ലേ എന്ന ആരാധകരുടെ ചോദ്യത്തിനും ദുല്‍ഖറിന് മറുപടിയുണ്ട്. ഭീഷ്മയിലെ അജാസ് അലിയെ സൗബിന്‍ നല്ല അസ്സലായി ചെയ്തിട്ടുണ്ടല്ലോ എന്നായിരുന്നു ദുല്‍ഖറിന്റെ മറു ചോദ്യം. ഞാനതു ശരിക്കും ആസ്വദിച്ചുവെന്നും താര വ്യക്തമാക്കി. അതേസമയം വാപ്പിച്ചിയോടൊപ്പം(മമ്മൂട്ടി) അഭിനയിക്കാന്‍ എനിക്കും നല്ല ആഗ്രഹമുണ്ട്. പക്ഷേ, അത് അദ്ദേഹം കൂടി ചിന്തിക്കണം എന്നാണ് ദുല്‍ഖര്‍ പറയുന്നത്. തല്‍ക്കാലം ഒരുമിച്ചൊരു ചിത്രം വേണ്ട എന്നു പറയുന്നതിനു പിന്നില്‍ നല്ല ഉദ്ദേശ്യമാണെന്നും ദുല്‍ഖര്‍ വ്യക്തമാക്കി. രണ്ടു പേരും വേറെ വേറെ ചിത്രം ചെയ്യുമ്പോള്‍ രണ്ടു പേര്‍ക്കും സിനിമയില്‍ തനതു വ്യക്തിത്വവും കരിയറും ഉണ്ടാകുമെന്നതിനാലാണ് ആ ചിന്ത എന്നും പക്ഷേ, എപ്പോഴെങ്കിലും, ഒരിക്കലെങ്കിലും സ്‌ക്രീനില്‍ അദ്ദേഹവുമായി ഒരുമിക്കാന്‍ എനിക്കും ആഗ്രഹമുണ്ടെന്നും ദുല്‍ഖര്‍ പറയുന്നു.

ഹിന്ദിയിലും തെലുങ്കിലുമായി ദുല്‍ഖറിന്റെ പുതിയ സിനിമകള്‍ തയ്യാറെടുക്കുകയാണ്. ഇതിനിടെ താരം ഇപ്പോള്‍ വെബ് സീരീസ് അരങ്ങേറ്റത്തിന് തയ്യാറെടുക്കുകയാണ്. സീരീസിന്റെ ചിത്രീകരണം നടന്നു വരികയാണ്. സല്യൂട്ട് ആണ് ദുല്‍ഖറിന്റെ ഏറ്റവും പുതിയ റിലീസ്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സിനിമയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി സഞ്ജയ്്കൂട്ടുകെട്ടാണ്.


Click it and Unblock the Notifications