വാപ്പച്ചിയോട് ഒരു ചോദ്യമുണ്ട്! മമ്മൂട്ടിയോട് ആ രഹസ്യത്തെക്കുറിച്ച് ദുല്‍ഖര്‍ ചോദിക്കുന്നു

മലയാള സിനിമയില സൂപ്പര്‍ താരങ്ങളാണ് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും. അച്ഛനും മകനും മലയാള സിനിമയെ മുന്നില്‍ നിന്ന് നയിക്കുകയാണ്. വാപ്പച്ചിയാണോ അതോ മോനാണോ കൂടുതല്‍ ചെറുപ്പം എന്നാ കാര്യത്തിലാണ് മത്സരം. ഇരുവര്‍ക്കുമിടയിലെ സ്‌നേഹവും സൗഹൃദവുമൊക്കെ ആരാധകര്‍ക്കിടയിലും സ്ഥിരം ചര്‍ച്ചയായി മാറാറുണ്ട്. മമ്മൂട്ടിയുടെ മകനായി കടന്നു വന്ന് ഇന്ന് പാന്‍ ഇന്ത്യ താരമായി മാറിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയാകട്ടെ കാലത്തിനൊത്ത് അപ്പ്‌ഡേറ്റ് ചെയ്ത് യുവാക്കള്‍ക്ക് പോലും വെല്ലുവിളിയായി താരരാജാവിയ തുടരുകയാണ്.

എന്നും കാലത്തിനൊത്ത് സഞ്ചരിക്കുന്ന നടനും താരവുമാണ് മമ്മൂട്ടി. അഭിനയത്തിന്റെ കാര്യത്തിലും സിനിമയുടെ സാങ്കേതിക കാര്യങ്ങളിലും ടെക്‌നോളജിയുടെ കാര്യത്തിലും ഫാഷനിലുമെല്ലാം മമ്മൂട്ടി വളരെയധികം അപ്പ്‌ഡേറ്റഡ് ആണ്. യൂത്തന്മാരെ വെല്ലുന്ന ലുക്കിലാണ് മമ്മൂട്ടി പൊതുപരിപാടികളിലൊക്കെ എത്താറുള്ളത്. ഇപ്പോഴിതാ മമ്മൂട്ടിയോട് ചോദിക്കാനുള്ള തന്റെ ചോദ്യം എന്താണെന്ന് തുറന്നു പറയുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഇന്ത്യ ഗ്ലിറ്റ്‌സ് തമിഴിന്് നല്‍കിയ അഭിമുഖത്തിലാണ് ദുല്‍ഖര്‍ സല്‍മാന്‍ മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

പുതുമ നിലനിര്‍ത്തുന്നത്

അഭിനേതാവ് എന്ന നിലയില്‍ മമ്മൂട്ടിയോട് എന്താണ് ചോദിക്കാനുള്ളത് എന്ന ചോദ്യത്തിനായിരുന്നു ദുല്‍ഖര്‍ മറുപടി പറഞ്ഞത്. 'അദ്ദേഹം എങ്ങനെയാണ് വീണ്ടും വീണ്ടും പുതുമ നിലനിര്‍ത്തുന്നത്. സിനിമയിലെത്തി 50 വര്‍ഷമായി. ഞങ്ങളുടെ സിനിമകള്‍(ഭീഷ്മ പര്‍വം, ഹേ സിനാമിക) ഒരേ ദിവസമാണ് കേരളത്തില്‍ റിലീസ് ചെയ്യുന്നത്. പക്ഷേ രണ്ടും രണ്ട് മാര്‍ക്കറ്റാണ്. ഇപ്പോഴും അദ്ദേഹം പുതിയ കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണ്. പുതിയ കഥാപാത്രങ്ങള്‍ ചെയ്യുന്നു. അതെല്ലാം എങ്ങനെയാണെന്ന് എനിക്ക് അറിയില്ല. എപ്പോഴും ലുക്ക് മാറ്റിക്കൊണ്ടിരിക്കുന്നു. എങ്ങനെ സാധിക്കുന്നു എന്ന് അദ്ദേഹത്തിന് മാത്രമേ അറിയൂ'' എന്നായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞത്. അതേസമയം, ഇതൊക്കെ ഞാന്‍ ചോദിക്കാന്‍ പോയാല്‍ ഒരു പക്ഷേ 'നീയും എന്നെ ഇന്റര്‍വ്യൂ ചെയ്യുവാണോ' എന്നായിരിക്കും മമ്മൂട്ടിയുടെ പ്രതികരണമെന്നും മമ്മൂട്ടി പറയുന്നുണ്ട്.

ഒരേ സമയം തീയേറ്ററുകളിലേക്ക്

മമ്മൂട്ടിയുടേയും ദുല്‍ഖറിന്റേയും സിനിമ ഒരേ സമയം തീയേറ്ററുകളിലേക്ക് എത്തുകയാണ്. മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വവും ദുല്‍ഖറിന്റെ ഹേ സിനാമികയും മാര്‍ച്ച് മൂന്നിന് തീയേറ്ററുകളിലെത്തുകയാണ്. ഇതാദ്യമായാണ് അച്ഛന്റേയും മകന്റേയും സിനിമ ഒരേ സമയം തീയേറ്ററുകളിലെത്തുന്നത്്. ഭീഷ്മ പര്‍വ്വം മലയാള സിനിമയും ഹേ സിനാമിക തമിഴ് ചിത്രവുമാണ്. നേരത്തെ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ കുറുപ്പിന്റെ ട്രെയിലര്‍ മമ്മൂട്ടി പങ്കുവച്ചത് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പൊതുവെ ദുല്‍ഖറിന്റെ സിനിമകളുടെ പ്രൊമോഷന്‍ മമ്മൂട്ടി ചെയ്യാറില്ലായിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ താന്‍ വാപ്പച്ചിയുടെ ഫോണ്‍ അടിച്ചു മാറ്റി ചെയ്തതാണെന്നായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്.

മമ്മൂട്ടി പറഞ്ഞതും

ഇതേക്കുറിച്ച് ഇപ്പോള്‍ മമ്മൂട്ടി പറഞ്ഞതും സോഷ്യല്‍ മീഡിയയില്‍ ചര്‍്ച്ചയായി മാറിയിരിക്കുകയാണ്. ജിഞ്ചര്‍ മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ ദുല്‍ഖറിന്റെ പരാമര്‍ശത്തെ പറ്റി ചോദിച്ചപ്പോഴാണ് മമ്മൂട്ടിയുടെ പ്രതികരണം.'ഞാന്‍ ഉറങ്ങി കിടക്കുമ്പോള്‍ ഫോണ്‍ എടുത്തോട്ടെ എന്ന് ചോദിച്ചിട്ട് എടുത്തുകൊണ്ട് പോയതാണ്. സത്യം ശരിയാണ്. പിന്നെ നമ്മള്‍ അത് വിളിച്ച് കൂവരുതല്ലോ. ഏകദേശം അങ്ങനെ തന്നെയായിരുന്നു,' എന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. ഇരുവരുടേയും വാക്കുകള്‍ ആരാധകര്‍ ഏറ്റെടുക്കുകയാണ്. അതേസമയം രണ്ട് പേരുടേയും സിനിമകള്‍ക്ക് ആശംസകള്‍ നേരുകയാണ് ആരാധകരും സിനിമാ ലോകവും.

Recommended Video

എന്ത് ചോദിച്ചാലും തഗ്ഗ്,ഇക്കാ നമിച്ചു, മതിമറന്ന് ചിരിച്ച് മമ്മൂക്ക..Mammooka Interview | Filmibeat
ഭീഷ്മ പര്‍വ്വം

ബിഗ് ബിയ്ക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒരുമിക്കുന്ന സിനിമയാണ് ഭീഷ്മ പര്‍വ്വം. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിന് മുമ്പ് പുറത്തിറങ്ങുന്ന മമ്മൂട്ടി-അ്മല്‍ നീരദ് സിനിമ എന്ന പ്രത്യേകതയും ഭീഷ്മ പര്‍വ്വത്തിനുണ്ട്. മമ്മൂട്ടിയ്ക്ക് പുറമെ നദിയ മൊയ്തു, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ലെന, ദിലീഷ് പോത്തന്‍, അനഘ, ശ്രീനാഥ് ഭാസി, ശ്രിന്ദ തുടങ്ങി വലിയൊരു താരനിര തന്നെ ഭീഷ്മയില്‍ അണിനിരക്കുന്നുണ്ട്.

Read more about: dulquer salmaan mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X