ദുൽഖറിനോട് അടുക്കാൻ എളുപ്പമല്ല, പക്ഷെ മമ്മുക്ക...: ഷൈൻ ടോം ചാക്കോ പറയുന്നു
മമ്മൂട്ടിയും ദുൽഖർ സൽമാനും സിനിമ രംഗത്ത് ഇന്ന് ഏറ്റവും പ്രശസ്തരായ അച്ഛൻ-മകൻ പട്ടികയെടുത്താൽ അതിൽ ഏറെ മുന്നിലാണ്. സ്റ്റൈൽ കൊണ്ടും, വസ്ത്രധാരണം കൊണ്ടും, ശബ്ദം കൊണ്ടും, ദുൽഖർ പലപ്പോഴും തന്റെ വാപ്പച്ചിയെ ഓർമിപ്പിക്കാറുണ്ടെങ്കിലും, വ്യക്തിത്വം കൊണ്ട് മമ്മൂട്ടിയിൽ നിന്ന് ഏറെ വ്യത്യസ്തനാണ് അദ്ദേഹത്തിന്റെ മകൻ. എല്ലാവരോടും തുറന്ന് ഇടപഴകുന്ന, പെട്ടെന്ന് ദേഷ്യം വരികയും അതുപോലെ അത് മാറുകയും ചെയ്യുന്ന വ്യക്തിയാണ് മെഗാസ്റ്റാർ. എന്നാൽ കാന്ത താരമാവട്ടെ, വളരെ സൗമ്യനും മിതഭാഷിയുമാണെന്നാണ് അടുപ്പമുള്ളവർ പറയുന്നത്.
കുറച്ചു കാലം മുൻപ് കൗമുദി മൂവീസ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പ്രമുഖ നടൻ ഷൈൻ ടോം ചാക്കോ, മമ്മൂട്ടിയെയും ദുൽഖർ സൽമാനെയും കുറിച്ച് മനസ്സ് തുറന്നിരുന്നു. രണ്ടു പേരോടൊപ്പവും ജോലി ചെയ്യാൻ പല വട്ടം അവസരം കിട്ടിയ കുറുപ്പ് താരം, തനിക്ക് കൂടുതൽ അടുപ്പം മമ്മുക്കയോടാണ് എന്നാണ് വെളിപ്പെടുത്തിയത്. ദുൽഖറിനോട് അടുക്കുക എന്നത് തനിക്ക് അത്ര എളുപ്പമായിരുന്നില്ല എന്നും നടൻ വെളിപ്പെടുത്തി.

ദുൽഖർ മോശമാണെങ്കിലും നല്ലതേ പറയൂ, പക്ഷെ ഭാര്യയും മകളും...: മകനെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത്
"ഞാൻ ആദ്യം മമ്മൂക്കയുടെ ഒപ്പം അഭിനയിക്കാനാവും ഏറ്റവും പാട് എന്ന് വിചാരിച്ചിരുന്നു. പക്ഷെ ദുൽഖറിനൊപ്പം അഭിനയിക്കാനായിരുന്നു കുറച്ചു കൂടി പാട്. നമുക്ക് കൂടുതൽ കംഫർട്ടബിൾ ആവാൻ പാട്. പക്ഷെ, ഞാൻ അസിസ്റ്റന്റ് ഡയറക്ടർ ആയിരുന്നപ്പോൾ മമ്മുക്കയോടൊപ്പം വർക്ക് ചെയ്തിരുന്നു - കറുത്ത പക്ഷികൾ, രാപ്പകൽ, ഡാഡി കൂൾ - എന്നീ സിനിമകളിൽ. അതിന് ശേഷമാണ് ഞാൻ നടനായി മമ്മൂക്കയോടൊപ്പം അഭിനയിച്ചത്, ഉണ്ട എന്ന സിനിമയിൽ," ഷൈൻ ടോം ചാക്കോ ഓർത്തെടുത്തു.

"ദുൽഖറുമായി ഞാൻ അധികം സംസാരിക്കാറില്ല. കാരണം പുള്ളി മമ്മുക്കയുടെ അത്ര സംസാരിക്കുന്ന ആളല്ല. മമ്മൂക്ക ഭയങ്കരമായി സംസാരിക്കും, സിനിമയിൽ ചെയ്യുന്ന കാരക്ടേഴ്‌സ് പോലെയല്ല. അദ്ദേഹം ഫുൾ ടൈം സംസാരിച്ച് ഭയങ്കര കംഫർട്ടബിൾ ആക്കും. പക്ഷെ നമ്മൾ കംഫർട്ടബിൾ ആവണം, അത് പതുക്കെയേ സംഭവിക്കു. ഇപ്പോഴും പെട്ടെന്ന് മമ്മുക്ക കയറി വന്നാൽ ചാടി കേറി സംസാരിക്കാൻ പറ്റില്ല. ഞാനൊക്കെ മമ്മുക്കയോട് സംസാരിക്കാൻ - ആദ്യം മൂന്ന് പടം അസ്സിസ്റ്റ് ചെയ്തു, പിന്നെ ഉണ്ടയിൽ അഭിനയിച്ചു. ഭീഷമപർവ്വം ഒക്കെ ആയപ്പോഴാണ് അതൊന്ന് ഈസി ആയത്," ഒരു ചിരിയോടടെ ഷൈൻ വിശദീകരിച്ചു.
"പക്ഷെ എന്നാലും അങ്ങനെ ഒരുപാട് സംസാരിക്കാനുള്ള കാര്യങ്ങളൊന്നും ഇല്ല (മമ്മൂട്ടിയോട്). പക്ഷെ എന്നാലും മമ്മുക്കയോടാണ് ഞാൻ കുറച്ചു കൂടി കമ്പനി ആയത്," ഷൈൻ കൂട്ടിച്ചേർത്തു. മെഗാസ്റ്റാറിന് ഒപ്പം ഉണ്ട മുതൽ, പിന്നീട് ഭീഷ്മപർവ്വം, ക്രിസ്റ്റഫർ, കണ്ണൂർ സ്‌ക്വാഡ്, ബസൂക്ക തുടങ്ങി, കുറച്ചു നാൾ മുൻപ് പുറത്തിറങ്ങിയ ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്‌സ് എന്ന സിനിമ വരെ വലുതും ചെറുതുമായ വേഷങ്ങളിൽ ഷൈൻ ടോം ചാക്കോ അഭിനയിച്ചിട്ടുണ്ട്. ദുൽഖർ സൽമാന് ഒപ്പം കുറുപ്പ് എന്ന സിനിമയിൽ ഒരു മുഴു നീള വേഷത്തിൽ പ്രശസ്ത താരം എത്തിയിരുന്നു. പിന്നീട്, ദുൽഖർ നിർമ്മിച്ച 'അടി' എന്ന സിനിമയിൽ നായികയും നടൻ അഭിനയിച്ചു.


Click it and Unblock the Notifications











