For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അക്കാര്യം ഇഷ്ടമായില്ലെങ്കിൽ അത് തുറന്നു പറയും, അവളുടെ സത്യസന്ധത പറയാതെ വയ്യ!; മറിയത്തെ കുറിച്ച് ദുൽഖർ

  |

  മലയാളത്തിന്റെ മിന്നും താരമാണ് ദുൽഖർ സൽമാൻ ഇന്ന്. തമിഴും തെലുങ്കും കടന്ന് ഹിന്ദിയിൽ വരെ ഹിറ്റ് സിനിമകളിലൂടെ തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു ദുൽഖർ. മെഗാസ്റ്റാർ മമ്മൂട്ടിയുടെ മകൻ എന്ന ലേബലിൽ എത്തിയ ദുൽഖർ ഇന്ന് അറിയപ്പെടുന്നത് പാൻ ഇന്ത്യൻ സൂപ്പർ സ്റ്റാറായിട്ടാണ്. ഇന്ത്യയൊട്ടാകെ വലിയ ആരാധകവൃന്ദത്തെ സ്വന്തമാക്കാനും ദുൽഖറിന് കഴിഞ്ഞിട്ടുണ്ട്.

  ദുൽഖറിന്റെ അടുത്തിടെ പുറത്തിറങ്ങിയ തെലുങ്കിൽ നിന്നുള്ള പാൻ ഇന്ത്യ ചിത്രം സീതാ രാമം ഗംഭീര വിജയമായി മാറിയിരുന്നു. അതിന് പിന്നാലെ പുറത്തിറങ്ങിയ ഹിന്ദി ചിത്രം ഛുപ്പിനും മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച രണ്ടു ചിത്രങ്ങളായിട്ടാണ് ആരാധകർ രണ്ടു ചിത്രങ്ങളെയും വിലയിരുത്തുന്നത്.

  Also Read: തനിക്ക് ബുദ്ധിയില്ലെടോ?; ലാൽ ജോസിനോട് ദേഷ്യപ്പെട്ട മമ്മൂട്ടി; പിന്നീട് നായകനാക്കണമെന്ന് പറഞ്ഞപ്പോൾ

  രണ്ടു ചിത്രങ്ങളുടെയും വിജയത്തോടെ ഇന്ത്യയിലെ സിനിമാ പ്രേമികൾക്കിടയിൽ വലിയ ജനപ്രീതി നേടാൻ ദുൽഖറിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ വിവിധ ഭാഷകളിലായി നിരവധി അഭിമുഖങ്ങളിൽ ആണ് നടൻ പങ്കെടുക്കുന്നത്. കരിയർ സംബന്ധിച്ച ചോദ്യങ്ങൾക്കിടയിൽ കുടുംബത്തെ കുറിച്ചുള്ള ചോദ്യങ്ങളും പല അഭിമുഖങ്ങളിലും ദുൽഖറിനോട് ഉണ്ടാവുന്നുണ്ട്. അങ്ങനെ ഒരു അഭിമുഖത്തിൽ ദുൽഖർ തന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.

  ശക്തരായ സ്ത്രീകൾക്കൊപ്പമാണ് താൻ വളർന്നു വന്നത്. ഒന്ന് ചേച്ചിയും, മറ്റേത് ഉമ്മച്ചിയും. വാപ്പച്ചിയുടെ അടുത്തുനിന്ന് ഒന്നും ആർജ്ജിക്കാൻ കഴിഞ്ഞില്ല എന്നല്ല. വാപ്പ പലതിരക്കുകളിൽ ആയിരുന്നപ്പോഴൊക്കെ തന്റെ ലൈഫ് ഇങ്ങനെ ആയിരുന്നു. അമാൽ കൂടി വന്നതോടെ കുടുംബം മുഴുവനായി വളർന്നു. ഇപ്പോൾ ഒരാൾ കൂടി വന്നു, മറിയം.

  ലോക്ക്ഡൗൺ സമയത്ത് തന്റെ 90 വയസ്സുള്ള മുത്തശ്ശിയും തങ്ങളുടെ വീട്ടിൽ വന്നു താമസിച്ചിരുന്നുവെന്നും അതുകൊണ്ട് തന്നെ ആ സമയത്ത് കുടുംബം ഒരു സ്ത്രീ സാമ്രാജ്യം പോലെ ആയിരുന്നെന്നും ദുൽഖർ പറയുന്നുണ്ട്. ഇവരൊക്കെ ഓരോ കാര്യങ്ങൾ ചെയ്യുന്നത് കാണുമ്പോഴും, വീട്ടുകാര്യങ്ങൾ നോക്കുന്നത് കാണുമ്പോൾ അതിശയമാണ് തോന്നിയിട്ടുള്ളത്. തങ്ങളുടെ കുടുംബത്തിന്റെ കണ്ണികൾ ഉറപ്പിക്കുന്നതിൽ അവർക്കുള്ള പങ്ക് വലുതാണെന്നും ദുൽഖർ പറഞ്ഞു.

  Also Read: 'അക്കാര്യത്തിൽ ഞാൻ ഓവറാണെന്ന് എനിക്കറിയാം; ബിജു ചേട്ടനും കളിയാക്കാറുണ്ട്!': സംയുക്ത പറഞ്ഞത്

  ഭാര്യ അമാലാണ് തന്റെ ഏറ്റവും വലിയ വിമർശകയെന്നും ദുൽഖർ പറഞ്ഞു. അവൾക്ക് എല്ലാ കാര്യങ്ങളിലും വ്യക്തമായ അഭിപ്രായങ്ങളുണ്ട്. പുള്ളിക്കാരിയുടെ അഭിപ്രായങ്ങൾ വളരെ സത്യസന്ധവുമാണ്. തന്നെ സുഖിപ്പിക്കാൻ വേണ്ടി ഒന്നും പറയില്ല. ആ സത്യസന്ധത കൊണ്ടുതന്നെ പലകാര്യങ്ങളിലും അമാലിനെ താൻ ആശ്രയിക്കാറുണ്ടെന്നും നടൻ പറയുന്നു.

  മറിയത്തിനു കഷ്ടി അഞ്ചു വയസ് മാത്രമേ ആയിട്ടുള്ളൂ എങ്കിലും അവളുടെ സത്യസന്ധത പ്രശംസനീയമാണെന്നും ദുൽഖർ പറഞ്ഞു. താൻ ധരിക്കുന്ന വസ്ത്രം ഇഷ്ടമായില്ല എങ്കിൽ മറിയം അത് തുറന്നു പറയും, തന്റെ സ്മെൽ അൽപ്പം മോശമാണെങ്കിൽ പപ്പ എന്താണ് കഴിച്ചതെന്നും അവൾ ചോദിക്കും. അവരോടൊപ്പം അവരുടെ സത്യസന്ധമായ ശീലങ്ങൾക്കൊപ്പം കഴിയുന്നത് കൊണ്ടാണ് തനിക്ക് തന്റേതായ ഒരിടം കണ്ടെത്താൻ സാധിച്ചതെന്ന് കരുതുന്നതെന്നും ദുൽഖർ പറഞ്ഞു.

  Read more about: dulquer salmaan
  English summary
  Dulquer Salmaan Latest Revealations About Wife Amaal And Daughter Maryam Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X