twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്‍.എഫ്.ടി ഉപയോഗിക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമാകാന്‍ കുറുപ്പ്; നവംബറില്‍ തിയേറ്ററിലെത്തുമെന്ന് സൂചന!

    |

    ആരാധകര്‍ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ദുല്‍ഖര്‍ ചിത്രമാണ് 'കുറുപ്പ്'. സുകുമാരക്കുറുപ്പിന്റെ ജീവിതം വരച്ചു കാട്ടുന്ന 'കുറുപ്പ്' പ്രഖ്യാപിച്ചതു മുതല്‍ സിനിമാലോകത്തെ സജീവ ചര്‍ച്ചയാണ്. എന്നാലിപ്പോള്‍ സിനിമയുടെ പ്രൊമോഷനായി പുതിയ വഴിയുമായെത്തിയിരിക്കുകയാണ് ചിത്രത്തിന്റ അണിയറ പ്രവര്‍ത്തകര്‍.

    കൂടുതൽ സുന്ദരിയായി റിമി ടോമി, ചിത്രം വൈറലാവുന്നുകൂടുതൽ സുന്ദരിയായി റിമി ടോമി, ചിത്രം വൈറലാവുന്നു

    എന്‍.എഫ്.ടി (നോണ്‍ ഫംഗിബിള്‍ ടോക്കണ്‍സ്) ഉപയോഗിച്ചാണ് സിനിമയുടെ പ്രൊമോഷന്‍ ഒരുക്കുന്നത്. ഇന്ത്യയില്‍ തന്നെ ആദ്യമായാണ് എന്‍.എഫ്.ടി ഉപയോഗിച്ച് സിനിമയുടെ പ്രൊമോഷന്‍ ഒരുക്കുന്നത്. ബ്ലോക്ക് ചെയിന്‍ എന്നറിയപ്പെടുന്ന ഒരു ഡിജിറ്റല്‍ ലെഡ്ജറില്‍ സൂക്ഷിക്കുന്ന ഡാറ്റയാണ് എന്‍.എഫ്.ടി. ഇങ്ങനെ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്ന ഒരു ഡിജിറ്റല്‍ മൂല്യമുള്ള കലാവസ്തു ഉടമസ്ഥന്റെ മാത്രമായിരിക്കും. അതിനാല്‍ തന്നെ കൈമാറ്റം ചെയ്യാന്‍ പാടില്ലാത്തതുമാണ്.

    എന്‍.എഫ്.ടോക്കണുകള്‍

    ഫോട്ടോ, വീഡിയോ, ഓഡിയോ തുടങ്ങി വിവിധ തരം ഡിജിറ്റല്‍ ഫയലുകളെ എന്‍.എഫ്. ടോക്കണുകള്‍ ആക്കിമാറ്റാന്‍ സാധിക്കും.ഈ രീതിയില്‍ ബ്ലോക്ക് ചെയിനില്‍ സൂക്ഷിക്കുന്ന കലാസൃഷ്ടി എന്‍.എഫ്.ടോക്കണുകള്‍ വഴി ഉടമസ്ഥാവകാശം സുരക്ഷിതമായിരിക്കുകയും മറ്റാര്‍ക്കും തന്നെ കലാസൃഷ്ടിയില്‍ ഉടമസ്ഥാവകാശം ഉണ്ടായിരിക്കുകയുമില്ല.

    ക്രിപ്റ്റോകറന്‍സി മൂല്യമുള്ള എന്‍.എഫ്.ടി ബിറ്റ്കോയിന്‍ പോലെ പകരം വെയ്ക്കാനോ ട്രേഡ് ചെയ്യാനോ സാധിക്കില്ല. ചിത്രത്തിന്റെ തിയേറ്ററിക്കല്‍ റിലീസിനൊപ്പം തന്നെ എന്‍.ഫ്.ടി ഫോര്‍മാറ്റിലും ചിത്രം പുറത്തു വരുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത്. എം.പി.4 ഫോര്‍മാറ്റിലുള്ള പാട്ടുകളും, ദുല്‍ഖറും സംവിധായകനായ ശ്രീനാഥ് രാജേന്ദ്രേന്‍ എന്നിവര്‍ ഓട്ടോഗ്രാഫ് ചെയ്ത ഡിജിറ്റല്‍ ആര്‍ട് വര്‍ക്കുകളും പോസ്റ്ററുകളും, ഈ പോസ്റ്ററുകളുടെ ജിഫ് (ഴശള) ഫോര്‍മാറ്റ് വേര്‍ഷനുകളും എന്‍.എഫ്.ടിയില്‍ ഒരുങ്ങുന്നുണ്ട്.

    തീയേറ്ററുകളില്‍ തന്നെ

    കേരളമൊന്നാകെ ചര്‍ച്ച ചെയ്ത കുപ്രസിദ്ധനായ സുകുമാരക്കുറുപ്പായാണ് ദുല്‍ഖര്‍ ചിത്രത്തിലെത്തുന്നത്. ഇന്ദ്രജിത്ത്, ശോഭിത, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, സുരഭി ലക്ഷ്മി എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. മലയാളത്തിന് പുറമെ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും നിര്‍മിക്കുന്ന ചിത്രം നവംബറില്‍ റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിക്കുന്നത്. ഒക്ടോബര്‍ അവസാനത്തോടെ എന്‍.എഫ്.ടി ഫോര്‍മാറ്റും പുറത്തിറങ്ങും.

    അതേസമയം, ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ് നവംബറില്‍ റിലീസിനെന്ന് സൂചന. ചിത്രം ഓടിടി റിലീസാണെന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നുവെങ്കിലും കേരളത്തില്‍ ഒക്ടോബര്‍ 25ന് തീയേറ്ററുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ കുറുപ്പ് തീയേറ്ററുകളില്‍ തന്നെ പ്രദര്‍ശനത്തിനെത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യക്ക് പുറത്തും ചിത്രം റിലീസ് ചെയ്യും.

    മുടക്കു മുതല്‍ 35 കോടി

    കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രമാണ് കുറുപ്പ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കു മുതല്‍ 35 കോടിയാണ്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫറെര്‍ ഫിലിംസും എം സ്റ്റാര്‍ എന്റര്‍ടൈന്‍മെന്റ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്‌ളൂര്‍, മൈസൂര്‍ എന്നിവിടങ്ങളിലായി ആറ് മാസത്തോളമാണ് കുറുപ്പിന്റെ ചിത്രീകരണം നീണ്ടത്. ദുല്‍ഖര്‍ സല്‍മാന്‍ അഭിനയരംഗത്തേക്ക് കടന്നു വന്ന സെക്കന്‍ഡ് ഷോ എന്ന ചിത്രമൊരുക്കിയ സംവിധായകനാണ് ശ്രീനാഥ് രാജേന്ദ്രന്‍.

    തിരക്കഥ

    ജിതിന്‍ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിന്‍ ശ്യാം സംഗീത സംവിധാനവും നിര്‍വഹിക്കുന്നു. വിനി വിശ്വ ലാലാണ് ക്രീയേറ്റീവ് ഡയറക്ടറാണ്. വിനീഷ് ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. വിവേക് ഹര്‍ഷനാണ് എഡിറ്റിംഗ് നിര്‍വഹിക്കുന്നത്.

    കുഞ്ഞിന് ജന്മം നൽകണമെന്ന ആഗ്രഹത്തിലായിരുന്നു; ഗർഭച്ഛിദ്രം നടത്തിയതാണ് ഏറ്റവും വേദന നല്‍കിയതെന്ന് ശ്രീവിദ്യകുഞ്ഞിന് ജന്മം നൽകണമെന്ന ആഗ്രഹത്തിലായിരുന്നു; ഗർഭച്ഛിദ്രം നടത്തിയതാണ് ഏറ്റവും വേദന നല്‍കിയതെന്ന് ശ്രീവിദ്യ

    Recommended Video

    Prithviraj and Tovino to join in Dulquer's Kurup movie | FIlmiBeat Malayalam
    ശോഭിത ധുലിപാല

    മൂത്തോന്‍ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരന്‍, സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, വിജയരാഘവന്‍, പി ബാലചന്ദ്രന്‍, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭന്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

    Read more about: dulquer salmaan
    English summary
    Dulquer Salmaan Movie Kurup To Be First Indian Movie Using NFT
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X